Image

ജര്‍മനിയില്‍ നാല്‍പ്പതാം വെള്ളി ആചരിച്ചു

ജോസ്‌ കുമ്പിളുവേലില്‍ Published on 02 April, 2012
ജര്‍മനിയില്‍ നാല്‍പ്പതാം വെള്ളി ആചരിച്ചു
നേവിഗസ്‌: ജര്‍മനിയിലെ ഇന്ത്യന്‍ സമൂഹം പൂര്‍വാധികം ഭംഗിയായി നാല്‍പ്പതാം വെള്ളി ആചരിച്ചു. മാര്‍ച്ച്‌ 30 ന്‌ (വെള്ളി) വൈകുന്നേരം 5.30ന്‌്‌ മരിയന്‍ കത്തീഡ്രലിന്റെ താഴ്‌വരയില്‍ക്കൂടി നടത്തിയ ഭക്തിനിര്‍ഭരമായ കുരിശിന്റെ വഴിയോടെ ആചരണത്തിന്‌ തുടക്കം കുറിച്ചു. ഇന്ത്യന്‍ കമ്യൂണിറ്റി ചാപ്‌ളെയിന്‍ ഫാ.ഇഗ്‌നേഷ്യസ്‌ ചാലിശേരി സിഎംഐ കുരിശിന്റെ വഴിക്ക്‌ നേതൃത്വം നല്‍കി.

തുടര്‍ന്ന്‌ മരിയന്‍ കത്തീഡ്രലില്‍ ആഘോഷമായി നടന്ന ദിവ്യബലിയില്‍ ഫാ.ഇഗ്‌നേഷ്യസ്‌ ചാലിശേരി സിഎംഐ കാര്‍മികരായിരുന്നു. സിസ്റ്റേഴ്‌സിന്റെ നേതൃത്വത്തില്‍ നടത്തിയ ഗാനാലപനം ശുശ്രൂഷകള്‍ക്ക്‌ ഭക്തിസാന്ദ്രത പകര്‍ന്നു.

ജര്‍മനിയിലെ ആഹന്‍, എസന്‍, കൊളോണ്‍ രൂപതകളിലെ ഇന്ത്യന്‍ സമൂഹം പങ്കെടുത്ത കുരിശിന്റെ വഴിക്കും മറ്റു ചടങ്ങുകള്‍ക്കും കൊളോണ്‍ ആസ്ഥാനമായ ഇന്ത്യന്‍ കമ്യൂണിറ്റിയിലെ കുടുംബ കൂട്ടായ്‌മകളിലൊന്നായ ബെര്‍ഗിഷസ്‌ ലാന്റ്‌ കുടുംബ കൂട്ടായമയാണ്‌ ആതിഥേയത്വം വഹിച്ചത്‌. ഇന്ത്യന്‍ രീതിയിലുള്ള ലഘുഭക്ഷണവും ഒരുക്കിയിരുന്നു.

തിരുക്കര്‍മ്മാചരണത്തില്‍ പങ്കെടുത്തവര്‍ക്ക്‌ കുടുംബകൂട്ടായ്‌മ പ്രസിഡന്റ്‌ മേഴ്‌സി തടത്തില്‍ നന്ദി പറഞ്ഞു. അമ്മിണി മണമയില്‍, മേരിമ്മ അത്തിമൂട്ടില്‍,ആനിയമ്മ ചേന്നംങ്കര, ജോയി ഇട്ടംകുളങ്ങര എന്നിവര്‍ നേതൃത്വം നല്‍കി. ആണ്‌ടുതോറും നടത്തിവരാറുള്ള ചടങ്ങില്‍ ഏതാണ്‌ട്‌ ഇരുനൂറ്റിയമ്പതിലധികം പേര്‍ പങ്കെടുത്തു. മധ്യജര്‍മനിയിലെ പ്രശസ്‌ത മരിയന്‍ തീര്‍ഥാടന കേന്ദ്രമായ നേവിഗസ്‌ കൊളോണ്‍ അതിരൂപതയുടെ കീഴിലാണ്‌.
ജര്‍മനിയില്‍ നാല്‍പ്പതാം വെള്ളി ആചരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക