Image

വികാരിയാത്ത്‌ വാര്‍ഷികം വിപുലമായി ആഘോഷിച്ചു

സാബു ചുണ്ടക്കാട്ടില്‍ Published on 02 April, 2012
വികാരിയാത്ത്‌ വാര്‍ഷികം വിപുലമായി ആഘോഷിച്ചു
ഡബ്ലിന്‍: അയര്‍ലന്‍ഡിലെ ചങ്ങനാശേരി അതിരൂപതാംഗങ്ങളുടെ ആഭിമുഖ്യത്തില്‍ മാതൃരൂപതയുടെ ആരംഭത്തിന്‌ ഹേതുവായ വികാരിയാത്ത്‌ സ്ഥാപനത്തിന്റെ വാര്‍ഷികം ആഘോഷിച്ചു. ഫാ. ജോസഫ്‌ കറുകയിലിന്റെ പ്രധാനകാര്‍മ്മികത്വത്തില്‍ ചടങ്ങ്‌ നടന്നു. ഗായകരായ മാത്യു ബാബു പാറയ്‌ക്കല്‍, ഷൈനി ഡൊമിനിക്‌ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഗാനശുശ്രൂഷയും നടന്നു.

സ്‌നേഹവിരുന്നിനുശേഷം ബാസിലിക്കായിലേ തീര്‍ഥാടന ഹാളില്‍ ജൂബിലി സമ്മേളനം ആരംഭിച്ചു. ജോണ്‍സണ്‍ ചക്കാലയ്‌ക്കലിന്റെ സ്വാഗത പ്രസംഗത്തോടുകൂടി സമ്മേളനത്തിന്‌ തുടക്കം കുറിച്ചു. ചങ്ങനാശേരി അതിരൂപത ആര്‍ച്ച്‌ ബിഷപ്പ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടം ടെലി കോണ്‍ഫറന്‍സിലൂടെ അംഗങ്ങളോട്‌ സംസാരിക്കുകയും ആത്മായവേദി ഉദ്‌ഘാടനം ചെയ്‌തതായി പ്രഖ്യാപിക്കുകയും ചെയ്‌തു.

രൂപതാംഗമായ ഫാ.ജോസഫ്‌ കറുകയില്‍ നിലവിളക്കു കൊളുത്തി. രാജു കുന്നയ്‌ക്കാട്‌ നന്ദി പ്രകാശിപ്പിച്ചു. പ്രസിഡന്റ്‌ ജേക്കബ്‌ പ്ലാക്കന്‍, ഷിബു, റെജിമോന്‍ കുര്യന്‍, ജോസഫ്‌ എന്നിവര്‍ പ്രസംഗിച്ചു. ജിമ്മി ജോര്‍ജ്‌ ആഞ്ഞിലിവേലിലും സുരേഷ്‌ സെബാസ്റ്റ്യനും പ്രവര്‍ത്തന റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. സിയന്നാ മോള്‍ കരിക്കണ്‌ടത്തിന്റെ വേര്‍പാടില്‍ യോഗം അനുശോചനം രേഖപ്പെടുത്തി.

ആന്റണി കൊച്ചീത്തറ, തോമസ്‌ ചെറിയാന്‍, ജോസഫ്‌ പീലിയാനിക്കല്‍, റിജോ കുര്യന്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക്‌ നേതൃത്വം നല്‍കി.
വികാരിയാത്ത്‌ വാര്‍ഷികം വിപുലമായി ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക