Image

മൂന്നുവയസുകാരനെ പീഡിപ്പിച്ച അമ്മയും കാമുകനും കൊച്ചിയില്‍ പിടിയില്‍

Published on 02 April, 2012
മൂന്നുവയസുകാരനെ പീഡിപ്പിച്ച അമ്മയും കാമുകനും കൊച്ചിയില്‍ പിടിയില്‍
കൊച്ചി: മൂന്നു വയസുള്ള മകനെ അതിക്രൂരമായി പീഡിപ്പിച്ച തിരുവനന്തപുരം സ്വദേശി അമ്മയേയും കാമുകനേയും പോലീസ്‌ പിടികൂടി. തുരുവനന്തപുരം പാലോട്‌ സ്വദേശികളായ സ്‌മിത (23), കാമുകന്‍ അനൂപ്‌ കൃഷ്‌ണ (24) എന്നിവരാണ്‌ മട്ടാഞ്ചേരി പോലീസ്‌ പിടിയിലായത്‌.

സ്‌മിതയുടെ മകന്‍ ആദിത്യയെ വലിച്ചെറിയുകയും കാലില്‍ പിടിച്ച്‌ മതിലില്‍ അടിക്കുകയും ചെയ്‌തതു ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ്‌ വിവരം പോലീസില്‍ അറിയിച്ചത്‌.

ഭര്‍ത്താവിനെ ഉപേക്ഷിച്ച സ്‌മിത തിരുവനന്തപുരത്തുനിന്ന്‌ കാമുകനോടൊപ്പം കൊച്ചിയിലെത്തി ചക്കാമാടത്ത്‌ വാടകക്ക്‌ താമസിച്ചുവരികയായിരുന്നു. ഭാര്യാ ഭര്‍ത്താക്കന്മാരെന്ന്‌ വിശ്വസിപ്പിച്ചാണ്‌ ഇവര്‍ വാടകവീട്‌ കരസ്ഥമാക്കിയത്‌. മട്ടാഞ്ചേരി എസ്‌.ഐ എം. സുധിലാലിന്‍െറ നേതൃത്വത്തിലാണ്‌ ഇരുവരെയും അറസ്റ്റ്‌ ചെയ്‌തത്‌. സ്‌മിത ഭര്‍ത്താവില്‍നിന്ന്‌ വിവാഹബന്ധം വേര്‍പെടുത്താന്‍ കോടതിയെ സമീപിച്ചശേഷമാണ്‌ കാമുകനോടൊപ്പം നാടുവിട്ടതെന്ന്‌ പൊലീസ്‌ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക