Image

അംബേദ്‌കര്‍ പുരസ്‌കാരം ഡോ. ഹരി എസ്‌ ചന്ദ്രന്‌

ജോയിച്ചന്‍ പുതുക്കുളം Published on 01 April, 2012
അംബേദ്‌കര്‍ പുരസ്‌കാരം ഡോ. ഹരി എസ്‌ ചന്ദ്രന്‌
തിരുവനന്തപുരം: ഓള്‍ ഇന്ത്യാ കോണ്‍ഫെഡറേഷന്‍ ഓഫ്‌ എസ്‌.സി-എസ്‌.ടി ഓര്‍ഗനൈസേഷന്‍ നല്‍കുന്ന അംബേദ്‌കര്‍ പുരസ്‌കാരത്തിന്‌ മനശാസ്‌ത്രജ്ഞന്‍ ഡോ. ഹരി എസ്‌ ചന്ദ്രന്‍ തെരഞ്ഞെടുക്കപ്പെട്ടു.

`മലബാറിലെ മനശാസ്‌ത്ര സായാഹ്നങ്ങള്‍' എന്ന ഗ്രന്ഥവും, മാനസീകാരോഗ്യ വികസനത്തിന്‌ നല്‍കിയ സമഗ്ര സംഭാവനകളും പരിഗണിച്ചാണ്‌ പുരസ്‌കാരം നല്‍കുന്നത്‌. മനശാസ്‌ത്രത്തില്‍ ഡോക്‌ടറേറ്റും, ബ്രിട്ടീഷ്‌ സൈക്കോളജിക്കല്‍ സൊസൈറ്റിയില്‍ നിന്നും ചാര്‍ട്ടേര്‍ഡ്‌ സൈക്കോളജിസ്റ്റ്‌ പദവിയും നേടിയിട്ടുണ്ട്‌. മാനസിക സമ്മര്‍ദ്ദം അളക്കുവാനായി ഗവേഷകര്‍ ഉപയോഗിക്കുന്ന `ഹരി സ്‌ട്രെസ്‌ ഇവന്ററി' വികസിപ്പിക്കുകയുണ്ടായി. ഇത്‌ മിക്ക രാജ്യങ്ങളിലും ഉപയോഗത്തിലുണ്ട്‌.

പള്ളിക്കല്‍ കെ. രാമചന്ദ്രന്‍ പിള്ളയുടേയും, പരേതയായ ടി. സുകുമാരിയമ്മയുടേയും മകനാണ്‌ ഡോ. ഹരി. പരുമല സെന്റ്‌ ഗ്രിഗോറിയോസ്‌ മിഷന്‍ ആശുപത്രിയില്‍ മനശാസ്‌ത്രജ്ഞനായി ജോലി ചെയ്യുന്നു. മാവേലിക്കര റോട്ടറി ക്ലബ്‌ പ്രസിഡന്റാണ്‌.

ഏപ്രില്‍ 14-ന്‌ തിരുവനന്തപുരത്ത്‌ നടക്കുന്ന ചടങ്ങില്‍ സ്‌പീക്കര്‍ ജി. കാര്‍ത്തികേയന്‍ പുരസ്‌കാരം സമ്മാനിക്കും. രമേശ്‌ ചെന്നിത്തല എം.എല്‍.എ, മേയര്‍ അഡ്വ. ചന്ദ്രിക, ദൂരദര്‍ശന്‍ ഡപ്യൂട്ടി ഡയറക്‌ടര്‍ കെ.എ. മുരളീധരന്‍ എന്നിവര്‍ പങ്കെടുക്കും.
അംബേദ്‌കര്‍ പുരസ്‌കാരം ഡോ. ഹരി എസ്‌ ചന്ദ്രന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക