Image

ഫ്രാങ്ക്ഫര്‍ട്ട് കോണ്‍സുലേറ്റിന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ ഫെസ്റ്റിവെല്‍

ജോര്‍ജ് ജോണ്‍ Published on 30 August, 2018
ഫ്രാങ്ക്ഫര്‍ട്ട് കോണ്‍സുലേറ്റിന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ ഫെസ്റ്റിവെല്‍
ഫ്രാങ്ക്ഫര്‍ട്ട്:  ഇന്ത്യന്‍ വിദേശകാര്യ വകുപ്പിന്റേയും, കോണ്‍സുലേറ്റിന്റേയും  ആഭിമുഖ്യത്തില്‍ ഫ്രാങ്ക്ഫര്‍ട്ടില്‍ ഇന്ത്യന്‍ ഫെസ്റ്റിവെല്‍ നടത്തുന്നു. ഫ്രാങ്ക്ഫര്‍ട്ട് നഗരമദ്ധ്യത്തിലുള്ള കോണ്‍സ്റ്റാബിളര്‍വാഹെയില്‍ വച്ച് വരുന്ന ശനിയാഴ്ച്ച, സെപ്റ്റംബര്‍ 01 ന് ആണ് ഈ ഇന്ത്യന്‍ ഫെസ്റ്റിവെല്‍. ഉച്ചക്ക് 12 മണിമുതല്‍ വൈകിട്ട് 07 മണി വരെ നടത്തുന്ന ഈ ഓപ്പണ്‍ ഇന്ത്യന്‍ ഫെസ്റ്റിവെല്‍, ഫ്രാങ്ക്ഫര്‍ട്ട് മേയര്‍ പീറ്റര്‍ ഫെല്‍ഡ്മാനും, കോണ്‍സുല്‍ ജനറല്‍ ശ്രീമതി പ്രതിഭാ പാര്‍ക്കറും സംയുക്തമായി ഉദ്ഘാടനം ചെയ്യും.

ഇന്ത്യന്‍ ക്ലാസിക്കല്‍ ഡാന്‍സ്, മ്യൂസിക്, ഹാന്‍ഡ്‌മെയ്ഡ് കരകൗശല സാധനങ്ങളും,ശില്പങ്ങളും, യോഗാ, ആയുര്‍വേദാ, ഇന്ത്യന്‍ ഭക്ഷണം തുടങ്ങിയവ വിശദീകരിക്കുന്നതും, വില്‍ക്കുന്നതുമായ നിരവധി സ്റ്റാളുകള്‍ ഈ ഇന്ത്യന്‍ ഫെസ്റ്റിവെലില്‍ ഉണ്ടായിരിക്കും. ഇന്ത്യന്‍ ഫെസ്റ്റിവെലിലെ പ്രവേശനം സൗജന്യമാണ്. ഇന്ത്യയെ കൂടുതല്‍ അടുത്തറിയാന്‍ ജര്‍മനിയിലും മറ്റ് അയല്‍രാജ്യങ്ങളിലും താമസിക്കുന്ന എല്ലാവരെയും ഇന്ത്യന്‍ വിദേശകാര്യ വകുപ്പും, ഫ്രാങ്ക്ഫര്‍ട്ട് ഇന്ത്യന്‍ കോണ്‍സുലേറ്റും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് കോണ്‍സുല്‍ സോണയാ ഡാഹിയ, ടെലഫോണ്‍:  +49 69 15300541.

ഫ്രാങ്ക്ഫര്‍ട്ട് കോണ്‍സുലേറ്റിന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ ഫെസ്റ്റിവെല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക