Image

കര്‍ദിനാള്‍ പാറേക്കാട്ടില്‍ സ്മാരക തപാല്‍ കവര്‍ പ്രകാശനം മൂന്നിന്

Published on 01 April, 2012
കര്‍ദിനാള്‍ പാറേക്കാട്ടില്‍ സ്മാരക തപാല്‍ കവര്‍ പ്രകാശനം മൂന്നിന്
കൊച്ചി: കേരളത്തിന്റെ പ്രഥമ കര്‍ദിനാളും എറണാകുളം അതിരൂപത മെത്രാപ്പോലീത്തയുമായിരുന്നു മാര്‍ ജോസഫ് പാറേക്കാട്ടിലിന്റെ സ്മരണയ്ക്കായി തപാല്‍ വകുപ്പ് തയാറാക്കിയ പ്രത്യേക തപാല്‍ കവറിന്റെ പ്രകാശനം മൂന്നിനു നടക്കും.

എറണാകുളം-അങ്കമാലി അതിമെത്രാസന മന്ദിരത്തില്‍ ചൊവ്വാഴ്ച മൂന്നിനു നടക്കുന്ന ചടങ്ങില്‍ തപാല്‍ വകുപ്പിന്റെ കേരള സര്‍ക്കിള്‍ ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ ശോഭ കോശി കേന്ദ്രമന്ത്രി പ്രഫ.കെ.വി. തോമസിന് ആദ്യ തപാല്‍ കവര്‍ നല്കിയാണു പ്രകാശനം നിര്‍വഹിക്കുന്നത്. മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അധ്യക്ഷത വഹിക്കും. അതിരൂപത സഹായമെത്രാന്മാരായ മാര്‍ തോമസ് ചക്യത്ത്, മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് എന്നിവര്‍ പങ്കെടുക്കും. മാര്‍ ജോസഫ് പാറേക്കാട്ടിലിന്റെ ജന്മശതാബ്ദിയോടനുബന്ധിച്ചാണു പ്രത്യേക തപാല്‍ കവര്‍ പുറത്തിറക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക