Image

അയര്‍ലന്‍ഡില്‍ ആനയുടെ ചവിട്ടേറ്റ് ഒരാള്‍ക്ക് പരിക്ക്

ജയ്‌സണ്‍ കിഴക്കയില്‍ Published on 01 April, 2012
അയര്‍ലന്‍ഡില്‍ ആനയുടെ ചവിട്ടേറ്റ് ഒരാള്‍ക്ക് പരിക്ക്
ഡബ്‌ളിന്‍: കോര്‍ക്കില്‍ സര്‍ക്കസ് കൂടാരത്തില്‍ ആനയുടെ ചവിട്ടേറ്റ് ഒരാള്‍ക്ക് പരിക്ക്. ബ്രദേഴ്‌സ് സര്‍ക്കസ് ജീവനക്കാരനാണ് പരിക്കേറ്റത്. വാരിയെല്ലുകള്‍ പൊട്ടിയ ജീവനക്കാരനെ കോര്‍ക്ക് യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം റോഡിലേക്ക് വിരണ്‌ടോടിയ ആനയാണ് ജീവനക്കാരനെ ചവിട്ടി പരിക്കേല്‍പ്പിച്ചതെന്നു കരുതുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണമാരംഭിച്ചു.

ഇതിനിടെ റോഡിലേക്ക് ആന വിരണ്‌ടോടിയ സംഭവത്തില്‍ നടപടിയാവശ്യപ്പെട്ട് ആനിമല്‍ റൈറ്റ്‌സ് പ്രവര്‍ത്തകര്‍ രംഗത്തെത്തി. കോര്‍ക്ക് ബ്‌ളാക്ക്പൂള്‍ ബ്രദേഴ്‌സ് സര്‍ക്കസില്‍ നിന്നുമാണ് ബേബി എന്ന 40-കാരി ഇന്ത്യന്‍ പിടിയാന തിരക്കേറിയ ഷോപ്പിംഗ് സെന്ററിനടുത്തേക്ക് വിരണ്‌ടോടിയത്. ഇടഞ്ഞ ആനയെ ഏറെ പണിപ്പെട്ടാണ് തിരികെ സര്‍ക്കസ് കൂടാരത്തിലേക്ക് കയറ്റിയത്. 

കോര്‍ക്കില്‍ വന്‍ ദുരന്തമുണ്ടാവാനുള്ള സാഹചര്യമാണ് സര്‍ക്കസ് കമ്പനി സ്യഷ്ടിച്ചതെന്നും ഇതിനെതിരെ ബന്ധപ്പെട്ടവര്‍ നടപടികള്‍ സ്വീകരിക്കണമെന്നും ആനിമല്‍ റൈറ്റ്‌സ് ആക്ഷന്‍ നെറ്റ്‌വര്‍ക്ക് വക്താവ് ജോണ്‍ കാര്‍ഡമി അവശ്യപ്പെട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക