Image

റിയാദ് കലാഭവന് പുതിയ നേതൃത്വം നിലവില്‍ വന്നു

Published on 24 August, 2018
റിയാദ് കലാഭവന് പുതിയ നേതൃത്വം നിലവില്‍ വന്നു
റിയാദ്: കഴിഞ്ഞ മൂന്ന് വര്‍ഷമായി  കലാസാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിക്കുകയും ഖിലാഫത്ത് എന്ന ചരിത്ര നാടകം റിയാദിലെ പ്രേഷകര്‍ക്ക് അണിയിചൊരുക്കി പ്രേഷകശ്രദ്ധ നേടിയ   റിയാദ് കലാഭവന് പുതിയ നേതൃതം നിലവില്‍ വന്നു .അല്‍ റയാന്‍ ഓഡിറ്റോറിയത്തില്‍ കൂടിയ വാര്‍ഷിക യോഗത്തില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

ചെയര്‍മാനായി  ഷാരോന്‍ഷെരീഫിനെ തെരഞ്ഞെടുത്തു    സജികൊല്ലം (ജനറല്‍ സെക്രട്ടറി )ജോര്‍ജ് കുട്ടി മാക്കുളം (ട്രെഷര്‍ ) വൈസ് ചെയര്‍മാന്‍ വിജയന്‍ നെയ്യാറ്റിന്‍കര  ഷിജു എന്‍.വി (ജോയിന്റ് സെക്രട്ടറി) സക്കീര്‍  കൊല്ലം (ജോയിന്റ് ട്രെഷര്‍)  അയൂബ് കരൂപ്പടന്ന ജീവകാരുണ്യ കണ്‍വീനര്‍ , ജയന്‍ കൊടുങ്ങല്ലൂര്‍ മീഡിയ കണ്‍വീനര്‍ ആയും പുതിയ ഭരണ സമിതിയെ തെരഞ്ഞെടുത്തു 

ഉപദേശക സമിതി അംഗങ്ങളായി  ഷാജഹാന്‍ കല്ലമ്പലം ,രാജന്‍ കാരിച്ചാല്‍, മുജീബ് കൊല്ലം,മുരളി മണപള്ളി എന്നിവരെയും എക്‌സിക്യൂട്ടീവ് അംഗങ്ങളായി നാസര്‍ കല്ലറ , ,മുനീര്‍ മണക്കാട്ട് ,ശ്യാം ലാല്‍, സജീവ് പടിയില്‍, പീറ്റര്‍ കോതമംഗലം ,കെ.കെ സാമുവല്‍ ,സോണി കുട്ടനാട് ,രാജന്‍ നിലമ്പൂര്‍, ദില്‍ഷാദ്, വിക്കി മാവേലിക്കര എന്നിവരെയും തെരഞ്ഞെടുത്തു .  

കേരളത്തില്‍  നടന്ന പ്രളയമാരിയില്‍ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി കലാഭവന്റെ വകയായി 1 ലക്ഷം രൂപ ധനസഹായം ചെയ്യുവാന്‍ യോഗം തിരുമാനം കൈകൊണ്ടു  ഇതിന്റെ ആദ്യ ഫണ്ട് ശേഖരണത്തിന്റെ ഉദ്ഘാടനം   മുജീബ് കൊല്ലം നിര്‍വഹിച്ചു തുടര്‍ന്ന് മറ്റ് പ്രവര്‍ത്തകര്‍ നല്‍കിയ ഫണ്ട്  ഷാജഹാന്‍ കല്ലമ്പലം   ട്രഷറര്‍ ജോര്‍ജ് കുട്ടി മാക്കുളത്തിന് കൈമാറുകയും ചെയ്തു.  ജീവകാരുന്ന്യപ്രവര്‍ത്തങ്ങളിലും കലാ രംഗത്തും കൂടുതല്‍ ഊര്‍ജസ്വല മായി പ്രവര്‍ത്തിക്കാനും യോഗം തിരുമാനം കൈകൊണ്ടു

റിയാദ് കലാഭവന് പുതിയ നേതൃത്വം നിലവില്‍ വന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക