Image

ഹെല്‍പ്പിംഗ്‌ ഹാന്‍ഡ്‌സ്‌ ഓഫ്‌ കേരളയുടെ വെബ്‌സൈറ്റ്‌ ഉദ്‌ഘാടനം ചെയ്‌തു

ജോയിച്ചന്‍ പുതുക്കുളം Published on 02 July, 2011
ഹെല്‍പ്പിംഗ്‌ ഹാന്‍ഡ്‌സ്‌ ഓഫ്‌ കേരളയുടെ വെബ്‌സൈറ്റ്‌ ഉദ്‌ഘാടനം ചെയ്‌തു
ന്യൂയോര്‍ക്ക്‌: ലോംഗ്‌ഐലന്റ്‌ ആസ്ഥാനമായി കഴിഞ്ഞ 16 വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവരുന്ന ചാരിറ്റബിള്‍ ഓര്‍ഗനൈസേഷനാണ്‌ ഹെല്‍പ്പിംഗ്‌ ഹാന്‍ഡ്‌ ഓഫ്‌ കേരള. ഹെല്‍പ്പിംഗ്‌ ഹാന്‍ഡ്‌സിന്റെ വെബ്‌സൈറ്റിന്റെ ഉദ്‌ഘാടനം ഫ്‌ളോറല്‍ പാര്‍ക്കില്‍ നടന്ന ലളിതമായ ചടങ്ങില്‍ കോട്ടയം എം.പി ജോസ്‌ കെ. മാണി നിര്‍വ്വഹിച്ചു. തദവസരത്തില്‍ പ്രസിഡന്റ്‌ ജോണ്‍സണ്‍ മൂഴയില്‍ ഹെല്‍പ്പിംഗ്‌ ഹാന്‍ഡ്‌സിന്റെ പ്രവര്‍ത്തനങ്ങളെ വിശദീകരിച്ചു.

ജോസ്‌ കെ. മാണി എം.പി ഹെല്‍പ്പിംഗ്‌ ഹാന്‍ഡ്‌സ്‌ ചെയ്യുന്ന നല്ല കാര്യങ്ങളെ പ്രകീര്‍ത്തിക്കുകയും, രണ്ട്‌ വര്‍ഷം മുമ്പ്‌ ഹെല്‍പ്പിംഗ്‌ ഹാന്‍ഡ്‌സിന്റെ ഫണ്ട്‌ റൈസിംഗ്‌ കിക്കോഫ്‌ ചെയ്‌ത കാര്യവും, അതുപോലെ പാവപ്പെട്ട രോഗികള്‍ക്കായി ആംബുലന്‍സ്‌ നല്‍കിയപ്പോള്‍ താക്കോല്‍ നല്‍കി ഉദ്‌ഘാടനം ചെയ്‌ത കാര്യവും ഓര്‍മ്മിപ്പിക്കുകയും ചെയ്‌തു.

റീ ഡിസൈന്‍ ചെയ്‌ത വെബ്‌സൈറ്റ്‌ എല്ലാവര്‍ക്കും ഹെല്‍പ്പിംഗ്‌ ഹാന്‍ഡ്‌സിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ കൂടുതല്‍ അറിയുവാന്‍ സാധിക്കും. വെബ്‌സൈറ്റ്‌: www.helpinghandsofkerala.com നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കുവാന്‍ വിളിക്കുക: ജോണ്‍സണ്‍ മൂഴയില്‍ (917 603 9224) ഇമെയില്‍: helpinghandsofkerala@gmail.com
ഹെല്‍പ്പിംഗ്‌ ഹാന്‍ഡ്‌സ്‌ ഓഫ്‌ കേരളയുടെ വെബ്‌സൈറ്റ്‌ ഉദ്‌ഘാടനം ചെയ്‌തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക