Image

പ്രളയദുരിതബാധിതര്‍ക്കു സ്വാന്തനമേകി ആര്‍ഭാടങ്ങള്‍ ഒഴിവാക്കി വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ കോണ്‍ഫെറന്‍സ്

ജിനേഷ് തമ്പി Published on 21 August, 2018
പ്രളയദുരിതബാധിതര്‍ക്കു സ്വാന്തനമേകി ആര്‍ഭാടങ്ങള്‍ ഒഴിവാക്കി  വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ കോണ്‍ഫെറന്‍സ്
ന്യൂജേഴ്‌സി : കേരളത്തില്‍  പ്രളയ ദുരിതം അനുഭവിക്കുന്നവര്‍ക്ക്  സ്വാന്തനമേകി അവരുടെ പുനരധിവാസത്തിനും സംരക്ഷണത്തിനും വേണ്ടിയുള്ള  ധനശേഖരണാര്‍ത്ഥമാവും ന്യൂജഴ്‌സിയില്‍ ഓഗസ്റ്റ് 24 , 25 , 26  തീയതികളില്‍  വേള്‍ഡ് മലയാളി കൌണ്‍സില്‍ ഗ്ലോബല്‍ കോണ്‍ഫെറന്‍സ്  സംഘടിപ്പിക്കുക എന്ന് ഭാരവാഹികള്‍ അറിയിച്ചു 

കേരളം ഇപ്പോള്‍ നേരിടുന്ന അടിയന്തിര സാഹചര്യം കണക്കിലെടുത്തു ആര്‍ഭാടങ്ങള്‍ പൂര്‍ണമായും  ഒഴിവാക്കിയാകും  കോണ്‍ഫെറന്‍സ്  സംഘടിപ്പിക്കുന്നത്  .  ഇന്ത്യ, അമേരിക്ക, മിഡില്‍ ഈസ്റ്റ്, യൂറോപ്പ്, ആഫ്രിക്ക,ഫാര്‍ ഈസ്റ്റ് എന്നീ റീജണുകളിലെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ കോണ്‍ഫെറന്‍സില്‍  പങ്കെടുക്കും 

പ്രളയക്കെടുതി മൂലം  കേരളത്തിലെ  ജനങ്ങള്‍ നേരിടുന്ന ഗുരുതര പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നതിനുള്ള  സമഗ്രമായ ചര്‍ച്ചകള്‍ക്കും ണങഇ ഗ്ലോബല്‍ കോണ്‍ഫെറന്‍സ് വേദിയാകും . വിവിധ മത നേതാക്കളെ സംഘടിപ്പിച്ചു  കൊണ്ടുള്ള  സമൂഹപ്രാര്‍ത്ഥനയും  കോണ്‍ഫെറന്‍സിന്റെ ഭാഗമായി സംഘടിപ്പിക്കും. ബിസിനസ് , യൂത്ത് , വനിതാ ഫോറം , സാഹിത്യ സമ്മേളനം എന്നീ മേഖലകളിലുള്ള  പ്രോഗ്രാമുകളും കോണ്‍ഫെറന്‍സിന്റെ ഭാഗമാകും   

കേരളത്തിലെ ദുരന്തമുഖത്തു  വേള്‍ഡ് മലയാളി കൌണ്‍സിലില്‍ അംഗങ്ങള്‍ അനേകം ദിവസങ്ങളായി ദുരിതാശ്വാസ ക്യാമ്പുകളില്‍  ഭക്ഷണസാധനങ്ങളും വസ്ത്രങ്ങളും വിതരണം ചെയ്തു വരികയാണ്.  വേള്‍ഡ് മലയാളി കൌണ്‍സിലിന്റെ  വിവിധ രാജൃങ്ങളിലെ ചാപ്റ്ററുകള്‍   ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കുന്നുണ്ട്     

മുഖൃമന്ത്രിയുടെ  ദുരിതാശ്വാസ ഫണ്ടിലേക്ക് കോണ്‍ഫെറന്‍സ് മുഖേനെ കാതലായ സംഭാവന നല്കാനാവുമെന്നാണ് പ്രതീക്ഷ എന്ന് കോണ്‍ഫെറന്‍സ് ചെയര്‍മാന്‍ ശ്രീ  തോമസ് മൊട്ടക്കല്‍ ,  കോണ്‍ഫെറന്‍സ് കണ്‍വീനര്‍ ശ്രീമതി  തങ്കമണി അരവിന്ദന്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു 

വാര്‍ത്ത : ജിനേഷ് തമ്പി 


Join WhatsApp News
Malayali 2018-08-21 09:56:18
If we see any sign of celebration in any social media such as cruise, sadhya, thirvathura etc, we will be very upset. That will show your insentivity to this tragedy. Let us wait and see, if you still want to continue. 
General Public 2018-08-21 10:02:15

Unlike other local organizations, you need not cancel your event. Simple reason, yours is not singing and dancing event for enjoyment.

You have 3 day conference and delegates coming from all around the world. They were promised something and that is why there are coming to USA.

Malayalees do understand the difference between celebrations & conference. Go ahead and our full support.

Enthoru durantham 2018-08-21 09:24:51
What did you avoid ? no details in the news. This is just a publicity stun to get sympathy from public. 

You guys are still having onam celebrations with thiruvathira, dance, ganamela, sadhya & photo sessions for gents & ladies to show off their new shirts and sarees to post in FB and Cruise trip with drinks. 
Fake associations 2018-08-21 09:06:09
Did you guys cancel your Manhattan cruise trip, no right ??? since yesterday also poeple were calling to sign up. 
Durantham 2018-08-21 10:25:02
Ok then. Bring Minister P Raju, he will be jobless soon. Bring him before he lose his job. Your German counterparts entertained him.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക