Image

മഴക്കെടുതിയില്‍ നഷ്ടപ്പെട്ട പാഠപുസ്തകങ്ങളും സര്‍ട്ടിഫിക്കറ്റുകളും ഉടന്‍ നല്‍കുമെന്ന് മന്ത്രി

Published on 20 August, 2018
മഴക്കെടുതിയില്‍ നഷ്ടപ്പെട്ട പാഠപുസ്തകങ്ങളും സര്‍ട്ടിഫിക്കറ്റുകളും ഉടന്‍ നല്‍കുമെന്ന് മന്ത്രി

തിരുവനന്തപുരം: മഴക്കെടുതിയില്‍ നഷ്ടപ്പെട്ട പുസ്തകങ്ങളും സര്‍ട്ടിഫിക്കറ്റുകളും സ്‌കൂളുകള്‍ വഴി നല്‍കുമെന്ന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ്.  നഷ്ടപ്പെട്ടവ എന്തൊക്കെയാണന്ന് അതാതു സ്‌കൂളില്‍ അറിയിക്കണം. പുതിയ പാഠ പുസ്തകങ്ങള്‍ അച്ചടിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ഈ മാസം 31ാം തീയതി മുതല്‍ പാഠപുസ്തകം നഷ്ടടപ്പെട്ട കുട്ടികള്‍ അവര്‍ക്ക് നഷ്ടപ്പെട്ട പുസ്തകങ്ങളുടെ എണ്ണം സ്‌കൂളുകളില്‍ രജിസ്റ്റര്‍ ചെയ്യണം. യൂണിഫോമും ഇത്തരത്തില്‍ വിതരണം ചെയ്യും. സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ടവര്‍ സെപ്റ്റംബര്‍ മൂന്നാം തീയതിക്ക് മുമ്പ് ഏതൊക്കെ സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ടെന്ന് അറിയിക്കണം. എത്രയും വേഗം അവ നല്‍കാനുള്ള നടപടിയുണ്ടാക്കണം.

സ്‌കൂളുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സ്‌കൂള്‍ വഴി നല്‍കും. അവ അതത് സ്‌കൂളുകളില്‍ അറിയിക്കണമെന്നും മന്ത്രി പറഞ്ഞു. പ്രളയം മൂലം കേന്ദ്ര പരീക്ഷകള്‍ എഴുതാന്‍ കഴിയാത്തവര്‍ക്ക് പരീക്ഷയെഴുതാനുള്ള എല്ലാ വഴികളും സര്‍ക്കാര്‍ നോക്കുമെന്നു വിദ്യഭ്യാസ മന്ത്രി  പറഞ്ഞു. ഇതിനായുള്ള നടപടികള്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

Join WhatsApp News
Tom Abraham 2018-08-20 11:09:15

Why would CM go to America anytime if the other guy s visit to Germany was inappropriate. No good treatment in trivandrum or Delhi ? Go to China . 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക