Image

മഞ്ച് ഓണാഘോഷം റദ്ദാക്കി; തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും

ഫ്രാന്‍സിസ് തടത്തില്‍ Published on 19 August, 2018
മഞ്ച് ഓണാഘോഷം റദ്ദാക്കി; തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും
ന്യൂജേഴ്‌സി: മലയാളി അസ്സോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സി (മഞ്ച്)സെപ്തംബര് ഒന്നിന് നടത്താനിരുന്ന ഓണാഘോഷപരിപാടി റദ്ദാക്കി. കേരളത്തില്‍ പ്രളയ ദുരിതമനുഭവിക്കുന്ന സഹോരങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതിനും ഓണാഘോഷങ്ങളുടെ തുകയും മറ്റു ഉദാര സംഭാവനകളും സ്വരൂപിച്ചു മുഖ്യമത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാനാണ് കഴിഞ്ഞ ദിവസം കൂടിയ മഞ്ച് എഎക്‌സിക്യൂട്ടീവ് യോഗം തീരുമാനിച്ചത്.

അമേരിക്കന്‍ പ്രവാസി മലയാളികളുടെ കേരളത്തിലുള്ള ബന്ധുക്കളില്‍ ആരെങ്കിലുമൊക്കെ പ്രളയദുരിതത്തില്‍ അകപ്പെട്ടിട്ടുണ്ട്. ഈ അവസരത്തില്‍ കേരളത്തിലെ നമ്മുടെ സഹോദരങ്ങളുടെ വേദനകള്‍ പങ്കുവയ്ക്കുകയും അവര്‍ക്കു വേണ്ട എല്ലാ സഹായങ്ങളും ചെയ്യാന്‍ നാം പ്രതിജ്ഞാ ബദ്ധരാണെന്നും മഞ്ച് പ്രസിഡന്റ് ഡോ.സുജ ജോസ് പ്രസ്താവിച്ചു. മഞ്ച് സെക്രട്ടറി രഞ്ജിത്ത് പിള്ള മഞ്ചിനെ പ്രതിനിധീകരിച്ചു ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കും. ഈ സാഹചര്യത്തില്‍ സംഘടനയെക്കൊണ്ട് ചെയ്യാന്‍ കഴിയുന്ന എല്ലാ സഹായവും കേരളത്തിലെ പ്രളയബാധിതരായവര്‍ക്കു ചെയ്യണമെന്ന് മഞ്ച് എക്‌സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. ഇക്കാര്യത്തില്‍ മഞ്ചിന്റെ പിന്തുണ ദേശീയ സംഘടനയായ ഫൊക്കാനക്കും മറ്റു ഇതര സംഘടനകള്‍ നടത്തുന്ന മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്കും ഉണ്ടായിരിക്കുമെന്നും ഡോ. സുജ ജോസ് അറിയിച്ചു. ധനസമാഹാരം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പിനീട് അറിയിക്കുന്നതാണെന്നു ട്രഷറര്‍ പിന്റോ കണ്ണമ്പിള്ളി അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: ഡോ.സുജ ജോസ്, ph :9736321172 സെക്രട്ടറി രഞ്ജിത്ത് പിള്ള ph :2012946368 , ട്രഷറര്‍ പിന്റോ കണ്ണമ്പിള്ളി ph :973 3377238
Join WhatsApp News
ജനകീയൻ 2018-08-19 14:44:29
ബലി പെരുന്നാൾ കേരളത്തിനായി മാറ്റിവെക്കുന്നവർ
അമ്പലങ്ങളിലെ ആചാരാനുഷ്ടാങ്ങൾ തൽക്കാലത്തേക്ക് മറക്കുന്നവർ
ദേവാലയങ്ങൾ അശരണർക്കായി തുറന്നിട്ടവർ

സ്വന്തം ജീവിതം തൃണവത്ക്കരിച്ചു പേമാരിക്കു മുന്നിൽനിന്നു 
കേരളത്തിനെ കരകേറ്റാൻ ശ്രമിക്കുന്നവർ

അവരോട് ഐക്യദാർട്യം പ്രകടിപ്പിച്ചു
മലയാളികളുടെ മാനംകാത്ത മഞ്ച്
മലയാളികളുടെ മാനത്തിന് വിലയിടാത്ത മഞ്ച്

അഭിവാദ്യങ്ങൾ
Dr. Latha 2018-08-19 19:37:02

With this one act of kindness and compassion towards the sufferings of our own Brothers and Sisters at Kerala, MANJ became one of the leading organization in New Jersey.


Great job members and executives!! 

Abraham Kalathil 2018-08-19 22:21:16
An appropriate decision on appropriate time. Congrats Dr.Suja Jose, Ranjith Pillai and Pinto. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക