Image

മനോജ് ജോണിന്റെ പൊതുദര്‍ശനം തിങ്കളാഴ്ച

ബിജു ചെറിയാന്‍ Published on 19 August, 2018
മനോജ് ജോണിന്റെ പൊതുദര്‍ശനം തിങ്കളാഴ്ച
ന്യൂജേഴ്‌സി: ന്യൂജേഴ്‌സിയില്‍ നിര്യാതനായ മനോജ് ജോണിന്റെ (49) പൊതുദര്‍ശനം ഓഗസ്റ്റ് 20-നു തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3 മുതല്‍ 8.30 വരെ വിപ്പനിയുള്ള സെന്റ് എഫ്രയിം കത്തീഡ്രല്‍ ദേവാലയത്തില്‍ (അരമന ദോവലയം) വച്ചു നടത്തപ്പെടുന്നതാണ്. പിറ്റേന്ന് (ചൊവ്വാഴ്ച) രാവിലെ 8.30-നു പരേതന്റെ മാതൃദേവാലയമായ കാര്‍ട്ടറൈറ്റ് സെന്റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വിശുദ്ധ കുര്‍ബാനയും തുടര്‍ന്നു 10 മണിക്ക് ഭൗതീകശരീരം ദേവാലയത്തില്‍ കൊണ്ടുവരുന്നതും സംസ്കാര ശുശ്രൂഷകള്‍ പൂര്‍ത്തീകരിക്കുകയും ചെയ്യുന്നതാണ്. തുടര്‍ന്നു വിലാപയാത്രയായി ഈസ്റ്റ് ഹാനോവറിലുള്ള ഗേറ്റ് ഓഫ് ഹെവന്‍ സെമിത്തേരിയില്‍ എത്തിച്ച് സംസ്കാരം നടത്തും.

മലങ്കര ആര്‍ച്ച് ഡയോസിസ് അധിപനും പാത്രിയര്‍ക്കാ വികാരിയുമായ ആര്‍ച്ച് ബിഷപ്പ് അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ് മെത്രാപ്പോലീത്ത തിരുമനസ്സുകൊണ്ട് സംസ്കാര ശുശ്രൂഷകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കുന്നതാണ്. യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ ഇടുക്കി ഭദ്രാസനാധിപന്‍ അഭിവന്ദ്യ സഖറിയാസ് മോര്‍ പീലക്‌സിനോസ് മെത്രാപ്പോലീത്ത തിരുമനസുകൊണ്ട് ചൊവ്വാഴ്ചത്തെ ശുശ്രൂഷകളില്‍ സഹകാര്‍മികനാകും. ഇടവക വികാരി റവ.ഫാ. ഡോ. ജോയല്‍ ജേക്കബ് ശുശ്രൂഷാ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്നതാണ്.

അമേരിക്കന്‍ മലയാളി സമൂഹത്തിലെ വിവിധ മേഖലകളില്‍ ആത്മാര്‍ത്ഥതയും സമര്‍പ്പണവും നിറഞ്ഞ സ്തുത്യര്‍ഹ സേവനം അനുഷ്ഠിച്ച മനോജ് ജോണിന്റെ വേര്‍പാടില്‍ സമൂഹത്തിലെ വിവിധ തുറകളില്‍പ്പെട്ടവര്‍ അനുശോചനം അറിയിച്ചു. വേയ്ക്ക് സര്‍വീസ്, സംസ്കാര ശുശ്രൂഷകള്‍ എന്നിവ ഏറ്റവും കുറ്റമറ്റതാക്കാന്‍ വേണ്ട ക്രമീകരണങ്ങള്‍ ഇടവക ഭാരവാഹികള്‍ ചെയ്തുവരുന്നു.

Wake Service: Monday August 20 th 2018 . Time: 3 PM- 8.30 PM
Venue: St. Ephrem Cathedrel (Aramana Church), 270 Whippany Rd, Whippany. NJ 07981.

Funeral Service: Tuesday August 21 st 2018.
Holy Qurbono- 8.30 AM
Funeral Service- 10 AM
Venue: St. George Syriac Orthodox Church, 611 Roosevelt Ave, Carjert, NT 07008.

Interment: 12.30 PM
Gate of Heven Cemetery, 225 Ridgedale Ave, East Hanover, NJ 07936.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജെയിംസ് ജോര്‍ജ് (സെക്രട്ടറി) 973 985 8432, സുനില്‍ ചന്ദ്രപ്പിള്ളി (ട്രഷറര്‍) 973 412 6767, അനീഷ് ജേക്കബ് (551 689 5753), പീറ്റര്‍ ജോര്‍ജ് (908 635 6766).
Join WhatsApp News
Nandakumar 2018-08-20 02:05:16
Heartfelt condolences and prayers 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക