Image

മെത്രാഭിഷേക പരിപാടികള്‍ മാറ്റി; മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്ത സുരക്ഷിതന്‍

ജോര്‍ജ് തുമ്പയില്‍ Published on 18 August, 2018
മെത്രാഭിഷേക പരിപാടികള്‍ മാറ്റി; മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്ത സുരക്ഷിതന്‍
ന്യൂയോര്‍ക്ക് : ഓഗസ്റ്റ് 26ന് നടത്താനിരുന്ന മാര്‍ നിക്കോളോവോസ് മെത്രാപ്പീലീത്തായുടെ മെത്രാഭിഷേക രജതജൂബിലി ആഘോഷപരിപാടികള്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മാറ്റി വച്ചതായി ഭദ്രാസന കൗണ്‍സിലിന് വേണ്ടി ആഘോഷകമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ഡോ.ഫിലിപ് ജോര്‍ജ് അറിയിച്ചു.

പ്രളയക്കെടുതിയിലും ഉരുള്‍പൊട്ടലിലും കേരളത്തിലെ സഹജീവികള്‍ വിറങ്ങലിച്ചും എല്ലാം നഷ്ടപ്പെട്ടും നില്‍ക്കുമ്പോള്‍ ആഘോഷപരിപാടികള്‍ക്ക് പ്രസക്തിയില്ല എന്ന തിരിച്ചറിവിലാണ് തിയതി മാറ്റം എന്ന് ഭാരവാഹികള്‍ പറഞ്ഞു. അനേകം പേരുടെ ജീവന്‍ പൊലിയുകയും എണ്ണായിരത്തോളം കുടുംബങ്ങളിലെ നാലുലക്ഷത്തോളം പേര്‍ മൂവായിരം ദുരിതാശ്വാസ ക്യാംപുകളിലും കഴിയുന്ന അവസ്ഥ ഭീകരമാണ്. മരണത്തെ മുന്നില്‍ കണ്ടാണ് ചെങ്ങന്നൂരിലും, പന്തളത്തും, ചാലക്കുടിയിലും മറ്റ് പല സ്ഥലങ്ങളിലും ആളുകള്‍ കഴിയുന്നത്.

പരിശുദ്ധ കാതോലിക്കാ ബാവായും, ഭദ്രാസന മെത്രാപോലീത്തയും നേതൃത്വം നല്‍കുന്ന ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടതായ ഫണ്ട് ശേഖരിക്കുന്നതിനും ഭദ്രാസന കൗണ്‍സില്‍ ഐക്യകണ്ടേന തീരുമാനിക്കുകയായിരുന്നു.

ഇതിനിടെ, പരിശുദ്ധ സുന്നഹദോസില്‍ പങ്കെടുക്കുന്നതിനായി കേരളത്തിലായിരുന്ന മാര്‍ നിക്കോളാവോസ് മെത്രാപ്പോലീത്താ, മാതാവിനോടൊപ്പം പ്രളയഭീതിയിലായിരുന്ന മേപ്രാലില്‍ നിന്നും സുരക്ഷിതസ്ഥാനത്തേക്ക് മാറിയതായി ഭദ്രാസന ജനങ്ങള്‍ക്കയച്ച സന്ദേശത്തില്‍ സൂചിപ്പിച്ചു. ഭദ്രാസന തലത്തിലുളള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുവാനും വേണ്ട കൈത്താങ്ങലുകള്‍ നല്‍കുവാനും കല്‍പനയിലൂടെ മാര്‍ നിക്കോളോവോസ് ആഹ്വാനം ചെയ്തു.
Join WhatsApp News
വിശ്വാസി 2018-08-18 10:01:17
തികച്ചും അഭിനന്ദാർഹമായ തീരുമാനം!

മറ്റുള്ളവരുടെ വേദന പങ്കിടാത്തവരൊരു സത്യ ക്രിസ്ത്യാനിയാണോ?
ഭദ്രാസനത്തിനു കീഴെയുള്ള എല്ലാ പള്ളികളും ഇത്തവണ ഓണം ആഘോഷിക്കുന്നതിൽ നിന്ന് വിട്ടു നിൽക്കണം.
എൻറെ മുഖം എൻറെ ഫിഗർ 2018-08-18 10:11:51
ഒരിടത്തു ഒരു കോൺഫറൻസ് കോളിൽ സംഘടനാ നേതാവ്....

"നമ്മുടെ ഓണം പത്തു പതിനഞ്ചു ദിവസം കഴിഞ്ഞിട്ടല്ലേ...അപ്പോഴേക്കും എല്ലാവരും വെള്ളപ്പൊക്കമൊക്കെ മറന്ന് ടിക്കറ്റ് എടുത്തോളും".

ഇവരുടെയൊക്കെ എന്താ വിചാരം?
ജനങ്ങൾക്ക് നേതാക്കന്മാർ മൈക്ക് തിന്നുന്നത് കാണാൻ മുട്ടി നിൽക്കുകയാണെന്നോ?
ജനങ്ങളെ വെല്ലുവിളിക്കുന്നതിനും ഒരതിരില്ലേ?
joeheripuram 2018-08-18 18:12:03
The only benefit of the flood was for Bishop &priests who were accused, all the documents was washed way in the flood.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക