image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • CARTOON
  • VISA
  • MATRIMONIAL
  • ABOUT US

image

കേരളം കേഴുന്നു (എഴുതാപ്പുറങ്ങള്‍ -27: ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ)

EMALAYALEE SPECIAL 18-Aug-2018 ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ
EMALAYALEE SPECIAL 18-Aug-2018
ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ
Share
image
അമ്മേ വല്ലതും തരണേ' എന്ന് പറഞ്ഞു കൈ മലര്‍ത്തി തോളില്‍ ഒരു തുണി മാറാപ്പുമായി മുന്നില്‍ വന്നുനില്‍ക്കുന്ന, ഒറീസയില്‍ നിന്നും, ബംഗാളില്‍ നിന്നും പ്രകൃതി ക്ഷോപം മൂലം കുടിയേറി കേരളത്തില്‍ വന്ന അഭയാര്‍ത്ഥികളെ വളരെ പുച്ഛത്തില്‍ നോക്കുകയും, ചില അനിശ്ചിത സംഭവങ്ങളെ വിലയിരുത്തികൊണ്ടാകാം മോഷ്ടാക്കള്‍ എന്ന് വിളിച്ച് അടിച്ചോടിയ്ക്കുന്നതുമായ ഒരു പാരമ്പര്യം കേരളത്തിനുണ്ട് എന്നാല്‍ നിര്‍ഭാഗ്യവശാല്‍, പ്രകൃതി നല്‍കിയ ശിക്ഷയാണോ എന്നറിയില്ല, ഇന്ന് മലയാളി ആ അവസ്ഥയിലെത്തിയിരിയ്ക്കുകയാണെന്നു വളരെ ഖേദത്തോടെ പറയേണ്ടിയിരിയ്ക്കുന്നു.

ആഘോഷത്തിമിര്‍പ്പുകളാലും, അത്തച്ചമയങ്ങളാലും, പൂക്കളങ്ങളാലും, അലങ്കരിയ്ക്കുന്ന പള്ളിയോടങ്ങളാലും, മാവേലിമന്നനെ വരവേല്‍ക്കുന്ന പൊന്നോണത്തിന്റെ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിയ്ക്കുന്ന അത്തം നാളില്‍, ഉരുള്‍ പൊട്ടി മണ്ണ് ഇടിഞ്ഞും, വൈദുതി ആഘാതമേറ്റും, വീടുകള്‍ തകര്‍ന്നും നഷ്ടപ്പെട്ട തന്റെ ഉറ്റവരെ കുറിച്ചോര്‍ത്തും, കയറികിടക്കുവാനുള്ള പുരയിടം നഷ്ടപ്പെടും, കൊടും വേനലിനും എല്ലു മുറിയെ പണിയെടുത്ത് വളര്‍ത്തിക്കൊണ്ടുവന്ന കൃഷി തീരാനഷ്ടത്തില്‍ ആയതിനാലും, നിമിഷ നേരത്തില്‍ കുതിച്ചു കയറിയ വെള്ളപ്പൊക്കത്തില്‍ ഒന്നും ഓര്‍ക്കാതെ തന്റെ സമ്പാദ്യങ്ങളും, എന്തിനു വിദ്യാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ പോലും സംരക്ഷിയ്ക്കാന്‍ കഴിയാതെ ഭാവി ഒരു ചോദ്യചിഹ്നമായി മാറിയവരുടെയും, വെള്ളത്താല്‍ ചുറ്റപ്പെട്ടു വെള്ളവും ഭക്ഷണവും പോലുമില്ലാതെ പല സ്ഥലങ്ങളിലായി അകപ്പെട്ടുപോയ വയസ്സായവരും പിഞ്ചുകുഞ്ഞുങ്ങളുമടക്കം അവിടവിടെയായി ഒറ്റപ്പെട്ടവരുടെയും, ഏതാനും നിമിഷത്തിനുള്ളില്‍ വെള്ളത്തിലകപ്പെടുമെന്നു ഭയന്ന് ജീവനുവേണ്ടി യാചിയ്ക്കുന്നവരുടെയും കേഴുന്ന കേരളമാണ് സംജാതമായത്.
1924-നു ശേഷം കേരളം കാണുന്ന പ്രളയമാണെന്നു ഇതെന്ന് പറയപ്പെടുന്നു. എന്തായിരുന്നാലും, കേരളത്തില്‍ മൊത്തം ജലസംഭരണികളില്‍ 34ഉം ഒരുപോലെ തുറക്കപ്പെട്ടു ഒരു സാഹചര്യം ഇന്ന് ജീവിയ്ക്കുന്ന തലമുറയ്ക്ക് ഇത് ആദ്യത്തെ അനുഭവം തന്നെയാണ്. വ്യോമഗതാഗതവും, റെയില്‍ ഗതാഗതവും, റോഡുഗതാഗതവും ഒരുപോലെ തടസ്സപ്പെടുകയും, ജനജീവിതം മൊത്തത്തില്‍ തടസ്സപ്പെടുകയും വിദ്യാഭ്യാസസ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കും വ്യാപാര വ്യവസായ രംഗത്തും, സാധാരണ ജന ജീവിതത്തിനും നേരിടേണ്ടി വന്ന ഈ കൊടും പ്രകൃതി ക്ഷോഭത്തിന്റെ കെടുതിയില്‍ നിന്നും കരകയറുന്നതിനു കേരളത്തിന് മാസങ്ങളോളം കാത്തിരിയ്ക്കേണ്ടിയിരിയ്ക്കുന്നു. ഇത് തികച്ചും കേരളത്തിന്റെ അപ്രതീക്ഷിതമായ ഒരു ഭാവമാറ്റം തന്നെയാണ്.
വിശ്വാസികള്‍ പറയുന്നു ശബരിമല അയ്യപ്പ ദര്‍ശനത്തിനായി സുപ്രിം കോടതിയുടെ വിധി കേള്‍ക്കാന്‍ മനം തുടിച്ചു നില്‍ക്കുന്ന അവകാശവാദികള്‍ക്കു കലിയുഗവരദനായ അയ്യപ്പന്‍ നല്‍കിയ ഒരു അനുഭവമാണിത്. മറ്റു ചില വിശ്വാസികള്‍ പറയുന്നു മതവിശ്വാസത്തെക്കാളും, ആത്മാര്‍ത്ഥമായ മതപ്രവര്‍ത്തത്തനങ്ങളെക്കാളും ദൈവഭക്തികളെക്കാളും അമിതമായി മതപുരോഹിതരില്‍ കണ്ടുവരുന്ന സ്ത്രീകളോടുള്ള കാമാവേശമാണ് ഇത്തരം പ്രകൃതി ക്ഷോഭങ്ങള്‍ക്ക് നിധാരം എന്ന്. എന്തായിരുന്നാലും മതവത്കരിയ്ക്കുന്നതുകൊണ്ടോ, രാഷ്ട്രീയ വത്കരിയ്ക്കുന്നത്‌കൊണ്ടോ, ഹര്‍ത്താലുകള്‍ ആചരിയ്ക്കുന്നത്‌കൊണ്ടോ പരിഹരിയ്ക്കാവുന്നതല്ല ഇന്ന് കേരളത്തിന് നേരിടേണ്ടി വന്നിട്ടുള്ള ഈ ദുരന്തം. മതമില്ലാതെ, രാഷ്ട്രീയമില്ലാതെ, സംവരണമില്ലാതെ കേരളത്തിലെ മൊത്തം മനുഷ്യന്‍ എന്ന വര്‍ഗ്ഗം കൂട്ടായി പ്രവര്‍ത്തിച്ചാല്‍ മാത്രമേ ഈ പ്രകൃതി ക്ഷോപം കൊണ്ട് നഷ്ടപ്പെട്ട ചിലതെങ്കിലും വീണ്ടെടുക്കാനാകൂ, എന്നന്നേയ്ക്കുമായി നഷ്ടപ്പെട്ടവരുടെ ആത്മാവിനു ശാന്തിയ്ക്കായി പ്രാര്‍ത്ഥിയ്ക്കാനാകു.
പ്രകൃതിയുടെ ഈ വികൃതി ഏതാനും മണിക്കൂറുകള്‍ക്കു ശേഷം ഒരു പക്ഷെ കെട്ടടങ്ങിയേക്കാം എന്നാല്‍ ഇത് കൊണ്ടുണ്ടായ നഷ്ടങ്ങള്‍ നികത്താന്‍ കൊച്ചു കേരളത്തിന് പലരുടെയും സഹായ ഹസ്തങ്ങള്‍ ആവശ്യമാണ്. ജനങ്ങളുടെ താറുമാറായി കിടക്കുന്ന ജനജീവിതവും, സാമ്പത്തിക ഭദ്രതയില്‍ വന്നിട്ടുള്ള കോട്ടങ്ങളും, വാണിജ്യ വ്യവസായങ്ങളില്‍ വന്നിട്ടുന്ന ഇടിവും, അങ്ങിങ്ങായി നനഞു ചീഞ്ഞു കിടക്കുന്ന വസ്തുക്കളില്‍ നിന്നും ഉണ്ടാകാന്‍ ഇടയുള്ള പകര്‍ച്ചവ്യാധികളും, വിനോദസഞ്ചാരികളുടെ പ്രവാഹത്തില്‍ വന്നിട്ടുള്ള തടസ്സങ്ങളും അടങ്ങിയതായ ഈ പ്രളയത്തിന്റെ അനന്തരഫലങ്ങള്‍ നേരിടാന്‍ സാങ്കേതികമായും സാമ്പത്തികമായും പരസഹായം തേടുകയും, വൈരാഗ്യങ്ങളും വിദ്വേഷങ്ങളും മറന്നു ജനങ്ങള്‍ ഒറ്റകെട്ടായി പ്രവര്‍ത്തിയ്ക്കുകയും അനിവാര്യമാണ്. ഈ പ്രളയം കവര്‍ന്നെടുത്ത നിരവധി മനുഷ്യ ജീവനും, മൊത്തം സാമ്പത്തിക വ്യവസ്ഥയില്‍ വന്നിരിയ്ക്കുന്നു ഭീമമായ നഷ്ടങ്ങളും ഒരിയ്ക്കലും പരിഹരിയ്ക്കാന്‍ കഴിയാത്തതാണ്.
കേരളം പുണ്യഭുമിയാണ്, പ്രകൃതി ഭംഗിയാലും, സുഗന്ധദ്രവ്യങ്ങളും, ഔഷധങ്ങങ്ങളാലും, കാര്ഷികവിഭവങ്ങളാലും അനുഗ്രഹീതയാണ് നമ്മുടെ കേരളം. വിദേശ സംസ്‌കാരത്തെ ദത്തെടുക്കാന്‍ ഇഷ്ടപ്പെടുന്ന മലയാളി ഈ സ്രോതസ്സുകളെ വേണ്ടതുപോലെ ഉപയോഗപ്പെടുത്തുന്നത് ഒരു കുറച്ചിലായി കാണുന്നു. വേണ്ടതിലധികം വിദ്യാഭ്യാസവും അറിവും സൗകര്യങ്ങളും കൈനിറയെ ലഭിയ്ക്കുന്ന ഇവിടുത്തെ മനുഷ്യര്‍ തലകുത്തിനിന്നും കൊല്ലും കുലയും നടത്തിയും, പിടിച്ച് പറിച്ചും കുറുക്കിവഴിയിലൂടെ പണമുണ്ടാക്കാനും, പാരമ്പര്യങ്ങളും, മാമൂലികളും വിലവയ്ക്കാതെ, ഏതു കാര്യത്തിനും ഒരു എതിരഭിപ്രായം ഉയര്‍ത്തുകയും, ഏതു നല്ല കാര്യങ്ങളിലും മുടക്കം സൃഷ്ടിച്ചും, രാഷ്ടീയകളികളില്‍ ചോരപുഴകള്‍ ഒഴുക്കിയും, സാധാരണ ജനങ്ങളെയും കേരളമണ്ണിനേയും മനസ്സുമുട്ടിക്കുന്നു. ഇന്ന്, എന്റെ കേരളം എന്ന് അഭിമാനത്തോടെ മലയാളിയ്ക്ക് പറയാന്‍ പറ്റാത്ത രീതിയില്‍ അധഃപതിച്ചിരുന്നു കേരളം. ഓരോ മറുനാടന്‍ മലയാളിയും മനസ്സില്‍ താലോലിച്ച് നടക്കുന്ന നമ്മുടെ ഗ്രാമസങ്കല്പങ്ങള്‍ മനുഷ്യമനസ്സുകളില്‍ മാത്രം അവശേഷിച്ച് കേരളത്തിന്റെ തനതായ രൂപം അന്യം നിന്ന് പോയിയിരിയ്ക്കുന്നു. ആശയോടെ ഓടി കേരളത്തിലെത്തുമ്പോള്‍ അവിടെ നിന്നുള്ള പല അനുഭവങ്ങളും ഒരു മറുനാടന്‍ മലയാളിയായി മാറിയത് അനുഗ്രഹമാണോ എന്ന് ചിന്തിച്ചു പോകുന്നു. കതിരേന്തി നില്‍ക്കുന്ന നെല്‍പാടങ്ങള്‍ക്കു മാറില്‍ മണ്ണിട്ട് ആ സൗന്ദര്യത്തെ ശ്വാസം മുട്ടിച്ച്, വിദേശപണം കൊണ്ട് ചായം തേച്ച കോണ്‍ക്രീറ്റ് മണിമാളികകള്‍ പണിതുതീര്‍ക്കുമ്പോള്‍, കേരളത്തിന്റെ സൗന്ദര്യമായ കാടുകളും മരങ്ങളും, മലകളും വെട്ടിതെളിയിച്ച് ഷോപ്പിംഗ് മാളുകള്‍ നിര്‍മ്മിയ്ക്കുമ്പോള്‍, ജാതി മത വര്‍ഗ്ഗീയതയുടെ പേരില്‍ സമാധാനത്തിന്റെ വെള്ളരിപ്രാവുകളെ രക്തപ്പുഴയില്‍ മുക്കി പറത്തിവിടുമ്പോള്‍, കേരളത്തിന്റെ തനതായ ആഘോഷങ്ങള്‍ക്കും ആചാരങ്ങള്‍ക്കും വിലകല്പിയ്ക്കാതെ, ആദരിയ്ക്കാതെ, ആഹ്‌ളാദത്തിന്റെ പേരില്‍ മദ്യപ്പുഴകളൊഴുക്കുമ്പോള്‍ മനസ്സ് നൊന്ത് കണ്ണുനീര്‍ ഒതുക്കിപ്പിടിച്ച് വിതുമ്പുന്ന കേരളം ഇങ്ങനെ പൊട്ടിക്കരയുമെന്നത് ആരും പ്രതീക്ഷിച്ചില്ലായിരുന്നു. പ്രകൃതിയുടെ സന്തുലിതാവസ്ഥ തെറ്റിക്കരുതെന്നു ജീവജാലകങ്ങളില്‍ പരിതഃസ്ഥിതികളുടെ സ്വാധീനശക്തിയെക്കുറിച്ച് പ്രതിപാദിക്കുന്ന ശാസ്ത്രം നമ്മെ പഠിപ്പിക്കുന്നുണ്ട്. എന്നാല്‍ അത്യാഗ്രഹങ്ങളുടെ പുറകെ കുതിക്കുന്ന മനുഷ്യരാശിക്ക് അതൊന്നും ശ്രധ്ധിക്കാന്‍ സമയമില്ല. കേരളത്തില്‍ സുഗതകുമാരി ടീച്ചറുടെ കീഴില്‍ പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതെയെക്കുറിച്ച് പല യോഗങ്ങളും പ്രതിഷേധങ്ങളും ഉണ്ടായി. കേരളത്തില്‍ മാത്രമല്ല ലോകമെമ്പാടും മനുഷ്യര്‍ പ്രകൃതിയോട് കരുണ കാണിക്കുന്നില്ല. പ്രകൃതിവിഭവങ്ങളുടെ അളവ് പ്രതിദിനം കുറഞ്ഞുപോകുന്നുമുണ്ട്. കാരണം മനുഷ്യര്‍ പ്രകൃതി വിഭവങ്ങളെ ആവശ്യത്തിലധികം ഉപയോഗപ്പെടുത്തുന്നു എന്നുമാത്രമല്ല അവ ശരിയായ രീതിയിലല്ല പ്രയോജനപ്പെടുത്തുന്നത്. സര്‍വം സഹയായ ഭൂമിയും ഒരിക്കല്‍ അവളുടെ ക്ഷമ നശിക്കുന്ന അവസ്ഥയിലെത്തും. പ്രസിപ്രസിദ്ധ കവി ഓ. എന്‍. വി കുറുപ്പിന്റെ 'ഭൂമിക്ക് ഒരു ചരമഗീതം' എന്ന കവിതയില്‍ അദ്ദേഹം വ്യക്തമായി എഴുതുന്നു, ' ആടി മാസ മേഘങ്ങള്‍ കുടിനീര്‍ തിരയുന്നു. ആതിരകള്‍ കുളിരു തിരയുന്നു. വസന്തമൊരു കുഞ്ഞു പൂവ് തിരയുന്നു. ആറുകള്‍ ഒഴുക്ക് തിരയുന്നു. സൃഷ്ടിയുടെ താളങ്ങള്‍ തെറ്റുന്നു.' ശരിയാണ് ശാസ്ത്രജ്ഞമാരും, കവികളും എഴുത്തുകാരും മുന്നറിയിപ് നല്‍കിയിട്ടും മനുഷ്യന്‍ ഭൂമിയെ അവന്റെ മാതാവിനെ വസ്ത്രാക്ഷേപം നടത്തുന്നു. മഴുമുനകള്‍ കേളി തുടരുന്നു. വന്നതിനെകുറിച്ചോര്‍ത്ത് വിലപിയ്ക്കുന്നതിലും വരാന്‍ പോകുന്നതിനെക്കുറിച്ച് ചിന്തിയ്ക്കുന്നതായിരിയ്ക്കും ബുദ്ധി എന്ന് അറിയാവുന്ന നമ്മള്‍ പ്രകൃതി നമ്മളെ പഠിപ്പിച്ച ഈ പാഠം ഉരുവിട്ട് മനസ്സിനെ തൊട്ടുണര്‍ത്തി കണ്‍ തുറന്നു നമുക്ക് ഭാവിയില്‍ നേരിടാവുന്ന ആപത്തുകളെക്കുറിച്ച് ബോധവാന്മാരായി അതിനെ അതിജീവിച്ച് ജീവിക്കാന്‍ പഠിക്കേണ്ടിയിരിക്കുന്നു. പ്രകൃതിയാം ഭൂമിദേവി ചുരത്തുന്ന വാത്സല്യമാം മുലപ്പാല്‍ നുകരാന്‍ പ്രകൃതി സ്‌നേഹികള്‍ എന്ന തലകെട്ടില്‍ ഒറ്റകെട്ടായി ശക്തിപ്രാപിക്കേണ്ടിയിരിയ്ക്കുന്നു. പ്രകൃതിയുടെ ഈ ക്രൂരത തുടരാതിരിയ്ക്കാന്‍, ഈ ദേഷ്യമടക്കാന്‍ ഇനി നമ്മള്‍ നമ്മുടെ ഈ പുണ്യഭുമിയെ, അതിന്റെ സൗന്ദര്യത്തെ കാത്തുകൊള്ളാമെന്നു തീരുമാനമെടുക്കേണ്ടിയിരിയ്ക്കുന്നു.

ഇന്നത്തെ കേരളത്തിന്റെ ഈ അവസ്ഥയില്‍ നിന്നും ഇവിടുത്തെ ജനങ്ങളെ സാന്ത്വനപ്പെടുത്താന്‍ സഹായ ഹസ്തങ്ങള്‍ കൂടിയേ തീരു. കേരളത്തില്‍ തന്നെ ദുരിതങ്ങള്‍ നേരിടാത്തവര്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്കുവേണ്ടി സഹായഹസ്തങ്ങള്‍ നല്‍കാം. ഞാനുള്‍പ്പെടയുള്ള വിദേശ മലയാളികള്‍ നമ്മുടെ ഉറ്റവരും കുടപിറപ്പുകളും ദുരിതം അനുഭവിയ്ക്കുമ്പോള്‍ ഓണമോ, വിനോദ യാത്രകളോ , മറ്റു ആഘോഷങ്ങളോ മാറ്റിവച്ച് അതിനു ഉപയോഗിയ്ക്കപ്പെടുന്ന തുക ഇവര്‍ക്കായി മാറ്റിവയ്ക്കുന്നത് ഇവര്‍ക്കായി ചെയ്യുന്ന കൂട്ടപ്രാര്‍ത്ഥനകളെക്കാള്‍ വളരെ വിലപ്പെട്ടതായിരിയ്ക്കും. നമ്മള്‍ മുടക്കുന്ന തുക ദുരിതം അനുഭവിയ്ക്കുന്നവരുടെ കയ്യില്‍ തന്നെ ലഭിയ്ക്കുന്നുണ്ടോ അതോ ഇടനിലക്കാര്‍ അനുഭവിയ്ക്കുന്നുവോ എന്ന് സംശയത്തിന് ഇടനല്‍കേണ്ട കാര്യമില്ല. നിങ്ങള്‍ക്ക് മുടക്കാന്‍ കഴിയുന്ന തുക വളരെ തുച്ഛമായിരിയ്ക്കാം. എന്നിരുന്നാലും 'അണ്ണാറക്കണ്ണനും തന്നാലായത്' എന്നതുപോലെ നിങ്ങള്‍ക്കാവുന്ന തരത്തില്‍ ആദ്യം ദുരിതം അനുഭവിയ്ക്കുന്ന ഉറ്റവരെ, കുടുംബത്തെ നിങ്ങളുടെ തന്നെ നാട്ടുകാരെ സഹായിയ്ക്കാം. മാധ്യമങ്ങളിലും, പ്രസിദ്ധീകരിയ്ക്കുന്ന ലിസ്റ്റില്‍ ഞാന്‍ സഹായിച്ചത് നാല് പേര് അറിയണമെന്ന ഉദ്ദേശത്തോടെയല്ലാതെ, ആത്മാര്‍ത്ഥമായി മനസ്സറിഞ്ഞു നിങ്ങളുടെ വേണ്ടപ്പെട്ടവര്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഓരോ ചെറിയ സഹായവും ഇന്നത്തെ അവസ്ഥയില്‍ കേരളീയന് പിടിച്ച് ഉയരാനുള്ള സഹായത്തിന്റെ ഒരു വിരല്‍ തുമ്പാകും.   




image
Facebook Comments
Share
Comments.
image
ദൈവം
2018-08-20 09:39:37
നിങ്ങൾ എന്നെ പടച്ചു 
പടച്ചോനെന്നു വിളിച്ചു 
നിങ്ങൾ പറയുന്നു 
ഞാനാണ് തീർത്തത് പ്രപഞ്ചമെന്നും 
കൂടാതതിലെ  ചരാചരങ്ങളെയും 
ഇടിവെട്ടും വെള്ളപൊക്കവും 
മുക്കി കൊല്ലലും രോഗവും ഞാൻ 
നിങ്ങൾ ചെയ്യുന്ന തോന്ന്യവാസങ്ങൾക്ക് 
എങ്ങനെ ഞാൻ ഉത്തരവാദി ?
നിങ്ങൾക്ക് ചീത്ത വിളിക്കുവാൻ 
വേണമെന്നും ഒരാൾ 
അതിനായി തീർത്തതാ ണെന്നെ 
ഉണ്ടാക്കി പള്ളിയും ക്ഷേത്രവും 
മോസ്‌കും അതിനുള്ളിൽ ഇരുത്തിയെന്നെ 
പിന്നെ തുടരുന്നു തട്ടിപ്പ് വെട്ടിപ്പ് 
പെണ്ണുങ്ങൾ എന്നും എനിക്കിഷ്ടമുള്ളൊർ അവർ 
ശബരിമല കേറിയാൽ 
ഗുരുവായുരൂ പോകുകിൽ  
ആൾത്താരയിൽ കേറിയാൽ
ഗർഭം ധരിക്കും അയ്യപ്പനും 
ഗുരുവായൂരപ്പനും 
അച്ചന്മാർ ബിഷപ്പുമാർ 
സന്യാസിമാരും പോലും !
ഒള്ള കാര്യം ഞാൻ പറയട്ടെ 
പെണ്ണുങ്ങൾ അവരില്ലെങ്കിൽ 
ഇല്ല ആരാധനക്കൊരു രസവും 
ചെന്താമരാക്ഷികൾ 
അവരുടെ പോർമുല പൊൽക്കുടങ്ങൾ 
ചന്തത്തിലുള്ള നട 
ഇതൊക്ക കാണതെനിക്കിരിക്കാനാവില്ല 
കാരണം ഞാൻ നിങ്ങളിൽ ഒരുത്തനാണ് 
നിങ്ങളെപ്പോലെ പച്ചമനുഷ്യൻ 
നിങ്ങൾ സൃഷ്ടിച്ച വികാര വിചാരങ്ങൾ 
ഉള്ളിൽ സൂക്ഷിക്കുന്ന ദൈവം 

image
holier
2018-08-20 09:12:32
Enough of this 'holier than thou' attitude, andrew!
image
Ninan Mathulla
2018-08-20 07:52:31
'Paalam kadakkuvolam Naaraayana Naarayana, paalam kadannukazhiyumbol kuurayana kuurayana". When the flood was going on this self righteous people were nowhere. Now the flood is over the thought that I am better or my philosophy or faith is better, or my religion or race is better and other divisive feelings lift its ugly head. Be watchful!
image
andrew
2018-08-20 05:28:54
If any of you believe that ‘your god’ created this flood to punish the humans, you have to bring that god out to us. He has to pay for all the deaths and damages. If you cannot find your god and bring him out, we have to hold you accountable.
image
നിങ്ങളുടെ ദൈവം ആണോ വെള്ള പൊക്കം ഉണ്ട
2018-08-20 05:22:36
ഏതു ദൈവമാണ് ഇങ്ങനെ മഴ പെയ്യിച്ചതും ഉരുൾ പൊട്ടിച്ചതും? യേശു? അള്ളാഹു? അതോ വരുണ ദേവനോ? അതോ പുതിയ മതങ്ങൾ ഇല്ലാതാക്കിയ വല്ല മൃത ദൈവങ്ങളോ? ഇക്കാര്യത്തിൽ ദൈവമക്കൾ എല്ലാവരും ഒരു സമവായത്തിൽ എത്തുക. ദൈവം സ്നേഹമോ മറ്റോ ആണെന്നല്ലേ വയ്പ്പ്? എന്നിട്ട് എന്തെ തന്റെ രൂപത്തിൽ സൃഷ്ടിച്ചിരിക്കുന്ന മനുഷ്യരിൽ ചിലരോട് മാത്രം ആ സ്നേഹം കാണിക്കാതിരുന്നത്? ഇനി ദൈവം ക്രൂരൻ എങ്കിൽ പാപികളെ മുഴുവൻ പീഡിപ്പിച്ചു. ബാക്കി എല്ലാവരും നല്ലവർ എന്നാണോ? അതോ സ്വന്തം സഹോദരനെ ഇല്ലാതാക്കിയിട്ടു വേണോ ബാക്കി ഉള്ളവർക്ക് warning നൽകേണ്ടത്? 

വിദേശത്ത് ഇരുന്നുകൊണ്ട് ഡയലോഗ് എഴുതാൻ എളുപ്പമാണ്. ഞങ്ങൾ രാപ്പകൽ ഇല്ലാതെ നിങ്ങളുടെ ഈ കോപ്പിലെ ദൈവം പീഡിപ്പിച്ചവരെ സഹായിക്കുന്നു

image
വിദ്യാധരൻ
2018-08-19 18:43:37
"നിങ്ങളിൽ പാപം ചെയ്തിടത്തോർ 
മഗ്നലക്കാരിയെ   കല്ലെറിഞ്ഞിടട്ടെ'
ഭിക്ഷാദാനം മോഷ്ടിക്കാത്തോർ 
ഉണ്ടങ്കിൽ മുന്നോട്ടു വന്നിടട്ടെ?
ദാനധർമ്മമായി നേടി നിങ്ങൾ 
നാൽപ്പത് കോടിയിലേറെ രൂപാ  
സുനാമി ദുരന്തത്തിൽപെട്ടവരെ 
രക്ഷിക്കാനെന്ന പേരിൽ പണ്ട് 
എവിടെപ്പോയി അതിൻറെ  കണക്കുമുഴുവൻ 
എവിടെപ്പോയി അതിന്റെ സൂക്ഷിപ്പുകാർ
അതു ചോദിക്കുമ്പോൾ നിങ്ങളെന്തേ  
ഉരുണ്ടുകളിക്കുന്നെ കള്ളനെപോൽ 
അരങ്ങിൽ നിന്നാളുകൾ പോയിമറയും 
തിരീശീല വീഴും നാടകത്തിൻ 
എങ്കിലും അണിയറക്കുള്ളിൽ നിന്നും 
കെട്ടിടും ദരിദ്രന്റെ രോദനങ്ങൾ 
കൊടുക്കണം നാമെല്ലാം കൈയച്ച് 
അർഹിക്കുന്നവന് കിട്ടുംവണ്ണം 
ഒഴിവാക്ക ഇടനിലക്കാരെ നമ്മൾ 
മതത്തെയും രാഷ്ട്രീയ തട്ടിപ്പ് സംഘത്തെയും 
ഖാദിയും കാവിയും ചുറ്റിയവർ 
വന്നിടും കഴുക കണ്ണുമായി
കരയും കരഞ്ഞു നിലവിളിക്കും 
കാശിനായി കള്ളന്മാർ പല വേല കാട്ടും
"നീ പത്തു കൊടുത്താൽ ദൈവം 
പത്തിരട്ടി നൽകി അനുഗ്രഹിക്കും
സ്വർഗ്ഗത്തിൽ നീ തീർച്ച പോയിടും :
എന്നൊക്കെ ചൊല്ലിടും വഞ്ചകന്മാർ 
അറിയാം പലരും ദുർബലരാ
അതുകേട്ടു നിങ്ങൾ വീണുപോവും 
"നിങ്ങളെപ്പോലെ നിങ്ങൾ 
നിങ്ങടെ അയൽക്കാരെ കാത്തുകൊൾക"
"പഷ്ണിക്കാർ ആരേലും ഉണ്ടെന്നാൽ" 
അവരെയും കരുതുക നമ്മളെല്ലാം
ഇനി നാം പാഠങ്ങൾ പഠിച്ചില്ലെങ്കിൽ 
വരും തലമുറകൾ നശിച്ചുപോകും 
കാടുകൾ വൃക്ഷങ്ങൾ ആറുകളും 
കൂടാതെ തോടും പുഴകളും 
കാക്കണം എന്തു വിലകൊടുത്തും
പ്ലാസ്റ്റിക്ക് സാദാനങ്ങൾ ഒക്കെ നിങ്ങൾ 
പുനചംക്രമണത്തിനായി മാറ്റി വയ്ക്ക 
അന്യന്റെ പറമ്പിലേക്ക് നിങ്ങൾ 
മാലിന്യം വലിച്ചെറിഞ്ഞിടാതെ 
വളമാക്കി മാറ്റാൻ നോക്കിടേണം 
"നിങ്ങടെ ചുറ്റുപാടുകൾ നിങ്ങൾതന്നെ 
വൃത്തിയായി സൂക്ഷിച്ചു കാത്തിടുകിൽ 
നമ്മുടെ നാടാകെ വൃത്തിയായി സൂക്ഷിച്ചിടാം'
എന്നുള്ള ഗാന്ധി വചനം ഓർത്തിടുക.
image
andrew
2018-08-19 13:26:58
വെള്ളം ഇറങ്ങും, 
പട്ടാളകാരും മുക്കുവരും തിരികെ പോകും.
വിഷം ഉള്ള ഇഴ ജന്തുക്കളും മതവും രാഷ്ട്രീയവും തിരികെ വരും.
image
andrew
2018-08-19 13:24:58
Yes, we must help the needy all the way.
After the water goes down,
sponsor & rebuild someone you know who needs help.
Please DO NOT give your donations to crooks, politicians & priests.
They will swallow the Lions share. { If a person, group, or project gets the lion's share of something, they get the largest part of it, leaving very little for other people.}
image
Arathy Krishna
2018-08-19 12:38:12
Well written. 
May God help Kerala in its resurrection.
image
Sasidharan nair
2018-08-19 01:04:36
Excellent article and really practical
image
Girish Nair
2018-08-18 22:08:39
ജീവിത സൗകര്യങ്ങൾ വർദ്ധിക്കുമ്പോൾ നമ്മൾ അഹങ്കാരികളാകരുത് 'ദൈവത്തെ മറക്കരുത്. കാരണം നാളെ നമ്മൾക്ക് എന്ത് സംഭവിക്കുമെന്ന് ദൈവം നമ്മളിൽ നിന്നു മറച്ചിരിക്കുന്നു.

ശ്രീമതി ജ്യോതിലക്ഷ്മിയെ പോലുള്ളവരുടെ നന്മ നിറഞ്ഞ മനസ് ആണ് ഇന്ന് കേരളത്തിലുടനീളം ആവശ്യം.
image
Sushil
2018-08-18 14:21:58
Hi ഇതൊരു പാഠം ആണ്‌. സംഭവിച്ചത് സംഭവിച്ചു അതിനെ ഒറ്റ കേടായി നേരിടുക. ഇവിടെ എന്റെ ഓഫീസ് ല്‍ നിന്ന് 10lacs ചീഫ് Minister fund ലേക്ക് അയച്ചു കൊടുത്തു 
image
Kuruvilla Abraham
2018-08-18 13:05:47
We need people like and our readers should understand that it is for the benefits for our dear state whom we call Home.This is not the time to stay divided but United and build a better Tomorrow.Calamity happens every where but to over come it with a team spirit (not with groups).
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
വിസ ബുള്ളറ്റിൻ, മാർച്ച്, 2021
പേടിക്കണം ഇടതുപക്ഷം; രാഹുൽ വരുന്നു : ആൻസി സാജൻ
ബിഗ് ബോസിൽ യു.എസ്. മലയാളി മിഷേലിന്റെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി
ആഴക്കടല്‍: ചെന്നിത്തല ജോര്‍ജ്കുട്ടിയായി ഇട്ട ട്വിസ്റ്റ് (സനുബ് ശശിധരൻ)
മണ്ണടിഞ്ഞ് ട്രംപ് പ്ലാസ; മരടിലെ ഫ്‌ളാറ്റ് തകര്‍ക്കലിനു സമാനമായ അന്ത്യം! (ജോര്‍ജ് തുമ്പയില്‍)
വാക്‌സിനേഷന്റെ സ്വീകാര്യതയും നേരിടുന്ന എതിര്‍പ്പും (ജെ.മാത്യുസ്)
കറുത്തവരുടെ ജീവനും വിലയുണ്ട് (സുധീർ പണിക്കവീട്ടിൽ)
ക്യാപിറ്റോളും ചെങ്കോട്ടയും - ഇത് കറുത്ത ചരിത്രമാണ്. (സനൂബ് ശശിധരൻ)
Dad’s daughter; Beauty in writing (A.J. Philip)
ശ്രീധരന്റെ 'ഫാഷിസ്റ്റ്' മെട്രോ  ചൂളം വിളിക്കുമ്പോള്‍ (സനൂബ് ശശിധരൻ)
ദൃശ്യം 2: നെഞ്ചിടിപ്പിക്കുന്ന ത്രില്ലര്‍, കൈയടി നേടുന്ന ജീത്തു ജോസഫ്‌ (സൂരജ് കെ. ആർ)
പ്രസംഗകല - സുകുമാര്‍ അഴീക്കോട് സമാഹരണവും പഠനവും (ഭാഗം-8: ഡോ. പോള്‍ മണലില്‍)
എന്‍റെ മനസിലെ ഡല്‍ഹിക്ക് നിറം മങ്ങുമ്പോള്‍: ജോണ്‍ ബ്രിട്ടാസ്
സൈബർ ഗുണ്ട, ക്വൊട്ടേഷൻ: വ്യജന്മാർ തകർത്താടുന്ന സോഷ്യൽ മീഡിയ, കേരള രാഷ്ട്രിയവും (ശ്രീകുമാർ ഉണ്ണിത്താൻ)
പെണ്മക്കളെ നാം ഏതു ചിറകിനടിയിൽ ഒളിപ്പിക്കും?; എവിടെ ജസ്ന..? (ഉയരുന്ന ശബ്ദം - 30-ജോളി അടിമത്ര)
മനുഷ്യനെ മയക്കുന്ന മതങ്ങള്‍ (ലേഖനം: പി. ടി. പൗലോസ്)
നാട്യ സംസ്കാരത്തിന്റെ മുഖമുദ്രയായി റുബീന സുധർമൻ
ദൃശ്യം-2 കണ്ടു, മനം നിറഞ്ഞു (ഫിലിപ്പ് ചെറിയാൻ)
അമേരിക്കയിൽ ആശങ്കകളുടെ പെരുമഴക്കാലം (വാൽക്കണ്ണാടി - കോരസൺ)
മലപ്പുറത്ത് ഫുട്‌ബോള്‍ മുഹബത്--ബാഴ്സ പോലൊരു ക്ലബ് വേണമെന്ന് കുരികേശ്, എം.എസ്.പിക്ക് 100

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut