Image

യുകെ സ്റ്റുഡന്റ്‌ വീസയില്‍ വ്യാജവിദ്യാര്‍ഥികളായി പതിനായിരത്തിലധികം കുടിയേറിയതായി റിപ്പോര്‍ട്ട്‌

ജോസ്‌ കുമ്പിളുവേലില്‍ Published on 31 March, 2012
യുകെ സ്റ്റുഡന്റ്‌ വീസയില്‍ വ്യാജവിദ്യാര്‍ഥികളായി പതിനായിരത്തിലധികം കുടിയേറിയതായി റിപ്പോര്‍ട്ട്‌
ലണ്‌ടന്‍: വിദ്യാര്‍ഥികളെന്ന വ്യാജേന സ്റ്റുഡന്റ്‌ വീസ സമ്പാദിച്ച്‌ യുകെയിലെത്തിയ പതിനായിരക്കണക്കിനാളുകള്‍ യഥാര്‍ഥത്തില്‍ ജോലി മാത്രം ലക്ഷ്യമിട്ടു വന്നവരാണെന്നു വെളിപ്പെടുത്തല്‍.

2008ല്‍ പോയിന്റ്‌സ്‌ ബേസ്‌ഡ്‌ വീസ സംവിധാനം ഏര്‍പ്പെടുത്തിയശേഷം ഇത്തരത്തില്‍ അന്‍പതിനായിരത്തോളം പേര്‍ ടയര്‍ 4 വീസ ദുരുപയോഗം ചെയ്‌ത്‌ ഫലത്തില്‍ അനധികൃത കുടിയേറ്റം നടത്തിയിട്ടുണ്‌ടെന്നാണ്‌ നാഷണല്‍ ഓഡിറ്റ്‌ ഓഫീസ്‌ കണ്‌ടെത്തിയിരിക്കുന്നത്‌.

പഠിക്കാനെന്ന വ്യാജേന ജോലി ചെയ്യാന്‍ വരുന്നവരുടെ എണ്ണം മുന്‍പു കണക്കാക്കിയിരുന്നതിനേക്കാള്‍ വളരെ കൂടുതലാണെന്നും ഇതില്‍ നിന്നു വ്യക്തമാകുന്നു. 2011 ഒക്‌ടോബര്‍ വരെ പതിനായിരക്കണക്കിനു വിദ്യാര്‍ഥികള്‍ വീസ ചട്ടം ലംഘിച്ച്‌ ക്ലാസുകളില്‍ ഹാജരാകാതിരിക്കുന്നു എന്നും കണ്‌ടെത്തിയിട്ടുണ്‌ട്‌.

ഓഡിറ്റ്‌ ഓഫീസിന്റെ റിപ്പോര്‍ട്ട്‌ പുറത്തുവരുന്നതിനു മുമ്പുതന്നെ യുകെ ബോര്‍ഡര്‍ ഏജന്‍സിയുടെ അന്വേഷണത്തില്‍ അനേകം വ്യാജവിദ്യാര്‍ഥികള്‍ ജോലി ചെയ്യുന്നതായി കണ്‌ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നിരവധി റെയ്‌ഡുകളും നടത്തിയിരുന്നു.
യുകെ സ്റ്റുഡന്റ്‌ വീസയില്‍ വ്യാജവിദ്യാര്‍ഥികളായി പതിനായിരത്തിലധികം കുടിയേറിയതായി റിപ്പോര്‍ട്ട്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക