Image

സൂറിച്ചില്‍ ഈസ്റ്റര്‍ ആഘോഷം

ജേക്കബ്‌ മാളിയേക്കല്‍ Published on 31 March, 2012
സൂറിച്ചില്‍ ഈസ്റ്റര്‍ ആഘോഷം
സൂറിച്ച്‌: സൂറിച്ചിലെ സീറോ മലബാര്‍ കാത്തോലിക്‌ സമൂഹം ഈസ്റ്റര്‍ ആഘോഷിക്കുന്നു. നാല്‌ വിവിധ പള്ളി കമ്മറ്റികള്‍ സംയുക്തമായി സൂറിച്ച്‌ സെന്റ്‌ കോണ്‍റാഡ്‌ ദേവാലയത്തില്‍ ( St . Konrad , Fellenbergstrasse 231 , 8047 Zuerich) വിപുലമായി ഈസ്റ്റര്‍ ആഘോഷിക്കുന്നു. ഏപ്രില്‍ അഞ്ചിന്‌ പെസഹ വ്യാഴം 6.30 ന്‌ കാല്‍കഴുകല്‍ ശുശ്രൂഷയ്‌ക്കു (Borrweg 80 Zuerich) ശേഷം വിശുദ്ധ കുര്‍ബാനയും ആരാധനയും നടക്കും. വെള്ളിയാഴ്‌ച ഉച്ചകഴിഞ്ഞ്‌ മൂന്നിന്‌  ദു:ഖ വെള്ളി ആചരണം. ഏപ്രില്‍ എട്ടിന്‌ 4.30ന്‌ ഈസ്റ്റര്‍ ആഘോഷം ( St . Konrad , Fellenbergstrasse 231 , 8047 Zuerich ). ആഘോഷമായ വിശുദ്ധ കുര്‍ബാന തുടര്‍ന്ന്‌ സ്‌നേഹവിരുന്നും കലാപരിപാടികളും ഉണ്‌ടായിരിക്കുമെന്ന്‌ ഫാ. തോമസ്‌ പ്ലാപള്ളില്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക