Image

സ്വിറ്റ്‌സര്‍ലാന്റിലെ മലങ്കര ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വിശുദ്ധവാര ശുശ്രൂഷകള്‍

ജോണ്‍ കൊച്ചുകണ്ടത്തില്‍ Published on 31 March, 2012
സ്വിറ്റ്‌സര്‍ലാന്റിലെ മലങ്കര ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വിശുദ്ധവാര ശുശ്രൂഷകള്‍
ഫ്രൗവന്‍ഫെല്‍ഡ്: സ്വിറ്റ്സ്സര്‍ലാന്‍ഡിലെ മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ ഈ വര്‍ഷത്തെ ഹാശാഴ്ച ശുശ്രൂഷകള്‍ ഇടവക വികാരി റവ. ഫാ. ഫെലിക്‌സ്യോഹന്നാന്റെ നേതൃത്വത്തില്‍ നടത്തുന്നു.

മാര്‍ച്ച് 31-ന് ഫ്രൗവന്‍ഫെല്‍ഡിലെ കത്തോലിഷെ ക്ലോസ്റ്ററികിര്‍ഹെ,
സെന്റ് ഗാലന്‍സ്ട്രാസ്സെ 24,8500 ഫ്രൗവന്‍ഫെല്‍ഡില്‍ ഓശാന ശുശ്രൂഷയോടെ തുടക്കമാവും.

ഏപ്രില്‍ നാലിന് ബുധനാഴ്ച വൈകുന്നേരം 6.30 മുതല്‍ സന്ധ്യാ പ്രാര്‍ത്ഥനയും, പെസഹയുടെ ശുശ്രുഷകളും പെസഹ കുര്‍ബാനയും അപ്പം മുറിക്കലും മാത്യു ഫിലിപ്പ് (മോഹന്‍) മണലേലിന്റെ വസതിയില്‍വെച്ച് ഉണ്ടായിരിക്കും.

ഏപ്രില്‍ ആറിന് വെള്ളിയാഴ്ച രാവിലെ ഒന്‍പത് മുതല്‍ ഉച്ചകഴിഞ്ഞ് മുന്നുവരെ ദുഃഖവെള്ളിയുടെ ശുശ്രൂഷകളും. ഏപ്രില്‍ എട്ടിന് (ഞായര്‍) രാവിലെ ഒന്‍പത് മുതല്‍ ഉയിര്‍പ്പിന്റെ ശുശ്രൂഷകളും വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന്സ്‌നേഹവിരുന്നും ഉണ്ടായിരിക്കും. എല്ലാ വിശ്വാസികളും ആരാധനകളില്‍ പങ്കെടുത്ത് ദൈവാനുഗ്രഹം പ്രാപിക്കാന്‍ ഇടവക സെക്രട്ടറി: മാത്യുഫിലിപ്പ് (മോഹന്‍)മണലേല്‍ ദൈവനാമത്തില്‍ സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 0041 52 721 77 19.

പള്ളിയുടെ വിലാസം: Katholische Kirche, Breitstr 24, 8547 Gachnang (TG)Switzerland.



സ്വിറ്റ്‌സര്‍ലാന്റിലെ മലങ്കര ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വിശുദ്ധവാര ശുശ്രൂഷകള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക