Image

പ്രളയക്കെടുതി: ആശ്വാസ ഇടപെടലുകളുമായി ദുബായ് കെ എംസിസി

Published on 15 August, 2018
പ്രളയക്കെടുതി: ആശ്വാസ ഇടപെടലുകളുമായി ദുബായ് കെ എംസിസി
ദുബായ്: ഇക്കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തിലുണ്ടായ പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിക്കുന്നതിന് ദുബായ് കെഎംസിസി സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. അടിയന്തര ഇടപെടലെന്ന നിലയില്‍ ആദ്യഘട്ടത്തില്‍ നിത്യോപയോഗ സാധനങ്ങള്‍ ശേഖരിച്ച് എത്തിക്കുകയും രണ്ടാം ഘട്ടത്തില്‍ കേരളത്തിലെ നേതൃത്വത്തിന്റെ നിര്‍ദ്ദേശമനുസരിച്ച് അവരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുകയും ചെയ്യും.

ഫോള്‍ഡിംഗ് ബെഡുകള്‍, തലയിണകള്‍, പുതപ്പുകള്‍, ബെഡ് ഷീറ്റുകള്‍, ബാത്ത് ടവലുകള്‍, വസ്ത്രങ്ങള്‍, നോട്ട്ബുക്കുകള്‍, സ്‌കൂള്‍ ബാഗുകള്‍, ചെരുപ്പുകള്‍ തുടങ്ങിയ സാധനങ്ങളാണ് ദുബായ് കെ എംസിസി. സമാഹരിക്കുന്നത്. ഇത്തരം നിത്യോപയോഗ വസ്തുക്കള്‍ സംഭാവന ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും കെ എംസിസി. ഓഫീസില്‍ നേരിട്ട് എത്തിക്കാവുന്നതാണ്. സാധനങ്ങള്‍ ശേഖരിക്കുന്നതിനുവേണ്ട സൗകര്യങ്ങള്‍ അല്‍ ബറാഹ ആസ്ഥാനത്ത് ഒരുക്കിയിട്ടുണ്ടെന്ന് പ്രസിഡന്റ് പി.കെ. അന്‍വര്‍ നഹ, ജനറല്‍ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി എന്നിവര്‍ പറഞ്ഞു. എം.ഗ്രൂപ്പ് കാര്‍ഗോയുമായി സഹകരിച്ചാണ് സാധനങ്ങള്‍ നാട്ടിലെത്തിക്കുന്നത്. 

യോഗത്തില്‍ സംസ്ഥാന ഭാരവാഹികളായ മുസ്തഫ തിരൂര്‍, ആവയില്‍ ഉമ്മര്‍ ഹാജി, മുഹമ്മദ് കുഞ്ഞി.എം.എ., ഹസൈനാര്‍ തോട്ടുംഭാഗം, എന്‍.കെ.ഇബ്രാഹിം, ഇസ്മായില്‍ ഏറാമല, അബ്ദുല്‍ഖാദര്‍ അരിപ്പാന്പ്ര, അഷ്‌റഫ് കൊടുങ്ങല്ലൂര്‍, ആര്‍. അബ്ദുല്‍ ഷുക്കൂര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട് : നിഹ് മത്തുള്ള തൈയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക