Image

കേരളത്തിന് കൈത്താങ്ങായി തമിഴ്‌നാട് എംഎ‍ല്‍എ, 16,000 കിലോ അരി കേരളത്തിലേ്ക്ക്

Published on 15 August, 2018
 കേരളത്തിന് കൈത്താങ്ങായി തമിഴ്‌നാട് എംഎ‍ല്‍എ, 16,000 കിലോ അരി കേരളത്തിലേ്ക്ക്

പ്രളയക്കെടുതി നാശംവിതച്ച കേരളത്തിന് കൈത്താങ്ങായി സഹോദര സംസ്ഥാനത്തെ എംഎ‍ല്‍എ. തമിഴ്‌നാട് കൗണ്ടപാളയം മണ്ഡലത്തിലെ എംഎ‍ല്‍എയായ അറുകുട്ടിയാണ് 16,000 കിലോ അരി കേരളത്തിലേ്ക്ക് സംഭാവന നല്‍കി മാതൃകയായത്. ഡി.എം.കെ എംഎ‍ല്‍എ കൂടിയായ അറുകുട്ടി ഇതിന്റെ ചിത്രങ്ങള്‍ ഫേസ്‌ബുക്ക് വഴി പങ്കുവെച്ചു. ഒരു വലിയ ലോറിയിലാണ് അരി കേരളത്തിലേക്ക് അയക്കുക.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായപ്രവാഹനമായി അയല്‍ സംസ്ഥാനങ്ങളില്‍ നിന്നടക്കം നിരവധി പേരാണ് എത്തിചേര്‍ന്നിട്ടുള്ളത്. തെന്നിന്ത്യന്‍ സിനിമാ താരങ്ങളൊക്കൊ തന്നെ സഹായവുമായി രംഗത്തെത്തിയിരുന്നു.

1831 കോടി രൂപയുടെ നഷ്ടം കേരളത്തിനുണ്ടായതായാണ് കഴിഞ്ഞ ദിവസത്തെ കണക്കുകള്‍ സൂചിപ്പിച്ചത്. ഇന്നലെ പുലര്‍ച്ചെ 3.35ഓടെ മുല്ലപെരിയാര്‍ തുറന്നതിനെ തുടര്‍ന്നുണ്ടായ കെടുതികള്‍ ഇതില്‍ പെടില്ല.100 കോടിയുടെ അടിയന്തര ധനസഹായമാണ് കേന്ദ്രം കേരളത്തിന് അനുവദിച്ചിട്ടുള്ളത്. ഇതേ തുടര്‍ന്നാണ് ജനങ്ങളില്‍ നിന്നും സന്നദ്ധ പ്രവര്‍ത്തകരില്‍ നിന്നും പണം സ്വരൂപിക്കാന്‍ കേരള സര്‍ക്കാര്‍ മുന്നിട്ടിറങ്ങിയത്.ഇന്നത്തെ സ്വാതന്ത്ര്യ ദിന പരേഡില്‍ മുഖ്യമന്ത്രി എല്ലാവരോടും സഹായങ്ങള്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ഏത് തുകയും ചെറുതല്ലെന്നും, ഏത് തുകയും വലുതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ആറുകുട്ടി എംഎ‍ല്‍എയുടെ സഹായം വലിയ രീതിയില്‍ കേരളത്തിനും, ദുരിതാശ്വാസ ക്യാംപുകള്‍ക്കും ഉപകാരപ്പെടും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക