Image

ദൈവവുമായുള്ള ബന്ധം ഒരിക്കലും ഒരു ബന്ധനമായി തോന്നരുത്: ആര്‍ച്ച്ബിഷപ്പ് തോമസ് മാര്‍ കൂറിലോസ്

ജോയിച്ചന്‍ പുതുക്കുളം Published on 14 August, 2018
ദൈവവുമായുള്ള ബന്ധം ഒരിക്കലും ഒരു ബന്ധനമായി തോന്നരുത്: ആര്‍ച്ച്ബിഷപ്പ് തോമസ് മാര്‍ കൂറിലോസ്
ചിക്കാഗോ:തിക്കും തിരക്കും നിറഞ്ഞ ഈ ലോകത്തിലായിരിക്കുമ്പോള്‍ ദൈവവുമായുള്ള ബന്ധം ഒരു ബന്ധനമായി തോന്നരുതെന്നും പരിശുദ്ധ അമ്മയുടെ സഹായത്തോടെ ആ ബന്ധത്തിലേക്ക് നാം എത്തിപ്പെടണമെന്നും സെ.മേരീസ് ദേവാലയത്തിലെ പ്രധാന തിരുനാള്‍ ആഘോഷ വാരത്തിലെ രണ്ടാം ദിനമായ തിങ്കളാഴ്ച വൈകിട്ട് വി. ബലി അര്‍പ്പിച്ച്വ ചനസന്ദേശം നല്കുകയായിരുന്നു തിരുവല്ല ആര്‍ച്ച് ബിഷപ്പ് തോമസ് മാര്‍ കൂറിലോസ്.

വി.ഗ്രന്ഥത്തില്‍ പ്രതിപാദിച്ചിരിക്കുന്ന രക്തസ്രാവകാരി സ്ത്രീയുടെ കഥ വിവരിച്ചു കൊണ്ട് അദ്ദേഹം തന്റെ വചനസന്ദേശം തുടര്‍ന്നു.വിശ്വാസത്തോടെ യേശുവിനെ തൊട്ടാല്‍ ദൈവത്തിന്റെ ശക്തി നമ്മളിലേക്ക് ഒഴുകിയെത്തുമെന്നും അദ്ദേഹം ജനങ്ങളെ ഉദ്‌ബോധിപ്പിച്ചു. മലങ്കര റീത്തില്‍ അര്‍പ്പിക്കപ്പെട്ട വിശുദ്ധ ബലിയില്‍ സെ.മേരീസ് ഇടവക വികാരി മോണ്‍സിഞ്ഞോര്‍.തോമസ് മുളവനാല്‍, അസി. വികാരി റെവ.ഫാ. ബിന്‍സ് ചേത്തലില്‍, റെവ.ഫാ. ബാബു മഠത്തിപ്പറമ്പില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. യുവജനങ്ങള്‍ ഇടവകയുമായി എങ്ങനെ ബന്ധപ്പെട്ടു ജീവിക്കണമെന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് സ്വന്തം ജീവിതാനുഭവത്തിന്റെ വെളിച്ചത്തില്‍ യുവജനപ്രതിനിധിയും അറ്റോര്‍ണിയുംമായ മിസ്. റ്റീന നെടുംവാമ്പുഴ ചടങ്ങുകളുടെ സമാപനത്തില്‍ ജനങ്ങളുമായി പങ്കുവച്ചു.

തിരുനാള്‍ ആഘോഷ വാരത്തിലെ രണ്ടാം ദിനത്തില്‍ നടന്ന ദിവ്യബലിയിലും, നൊവേന പ്രാര്‍ത്ഥനയിലും നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. സ്റ്റീഫന്‍ ചൊള്ളംമ്പേല്‍ (പി.ആര്‍.ഒ) അറിയിച്ചതാണിത്.
ദൈവവുമായുള്ള ബന്ധം ഒരിക്കലും ഒരു ബന്ധനമായി തോന്നരുത്: ആര്‍ച്ച്ബിഷപ്പ് തോമസ് മാര്‍ കൂറിലോസ്ദൈവവുമായുള്ള ബന്ധം ഒരിക്കലും ഒരു ബന്ധനമായി തോന്നരുത്: ആര്‍ച്ച്ബിഷപ്പ് തോമസ് മാര്‍ കൂറിലോസ്ദൈവവുമായുള്ള ബന്ധം ഒരിക്കലും ഒരു ബന്ധനമായി തോന്നരുത്: ആര്‍ച്ച്ബിഷപ്പ് തോമസ് മാര്‍ കൂറിലോസ്ദൈവവുമായുള്ള ബന്ധം ഒരിക്കലും ഒരു ബന്ധനമായി തോന്നരുത്: ആര്‍ച്ച്ബിഷപ്പ് തോമസ് മാര്‍ കൂറിലോസ്ദൈവവുമായുള്ള ബന്ധം ഒരിക്കലും ഒരു ബന്ധനമായി തോന്നരുത്: ആര്‍ച്ച്ബിഷപ്പ് തോമസ് മാര്‍ കൂറിലോസ്
Join WhatsApp News
andrew 2018-08-15 05:45:18


Relationship to any god is bondage. The god/gods of the christians is a continuation of the semitic god of the Jerusalem priests. This god even though disappeared by the fall of the temple in CE 70; appeared in the christian cult as father god. The semetic people had several gods, none were permanent. The christian cults made Jesus a god, then the holy spirit god and then Jesus's mother a god. They were not happy yet, then they created saints, another type of god.

If your god is demanding 'do not worship any other god' -that is a bondage.

It is easy to deceive and fool the devotees with empty pulpit speeches. They are in bondage, they lost their ability to think and progress.

mathew v zacharia. New Yorker 2018-08-15 11:06:50
In response to an absurd comment , I would like to say God is Almighty and one. Personal Relationship with Almighty God sets you free. Jesus is the way and truth.He will set anyone free from slavery.
Mathew V. Zacharia. New Yorker
Absurd 2018-08-15 17:34:58
എന്റെ തലമണ്ട ഇവന്മാർ 
കാർന്നു തിന്നു കളഞ്ഞു 
ഇപ്പോൾ ആര് എന്ത് പറഞ്ഞാലും 
അത് അബ്‌സേർഡ് ആയിട്ട് തോന്നും 
എനിക്ക് രാത്രിയിൽ ഉറങ്ങണമെങ്കിൽ 
എന്റെ കാലിലെ ചങ്ങലയുടെ 
കിലുക്കം കേൾക്കണം 
സ്വാതന്ത്ര്യത്തിന്റെ അർഥം എന്താണ് ?
അടിമത്തമെന്നല്ലേ 
നിങ്ങൾ ഒന്ന് അടിമയായി നോക്കു 
അതിന്റെ സുഖം ഒന്ന് വേറെ തന്നെ 
ചെകുത്താനെ നിങ്ങൾ എന്നെ വിട്ടു 
പോ ഞാൻ എന്റെ മാസ്റ്ററിനെ 
വേവിച്ചെന്റെ ജീവിതം അവസാനിപ്പിക്കട്ടെ 
എന്റെ അപ്പനെ അപ്പൂപ്പൻമാർ തുടങ്ങി 
അടിമകളായിരുന്നു 
ABSURD -HAHA 2018-08-15 17:44:54

According to Abrahamic religions, God wanted humans to have free will, but then he punished humanity for exercising its free will, first by creating mortality and second by drowning almost all humans in existence. Later, Christianity comes into the picture and portrays God as seeming to regret his original plan. So then, God impregnates a virgin leading to the birth of a son who is in actuality himself. As if to atone for the horrors he has inflicted on humanity, God has his meat body “crucified, died and … buried.”(1) After that, he raises from the dead, and his death lasted only three days. And here you have it, the Christian myth, without which Christianity could not exist in its present form. But imagine someone hearing this myth for the first time. Would this not sound insane, or as a total fabrication? How do we convince a skeptic that this story is true? Skeptics rely on incontrovertible evidence because without evidence a claim has no more authenticity than an opinion.

Christians donate billions of dollars to churches- ISN'T THAT IS ABSURD? 

യേശു 2018-08-15 18:32:26
അന്തർയോസിന് എന്നെ ഇഷ്ടമല്ലെങ്കിലും 
എനിക്ക് അയാളെ ഇഷ്ടമാണ് 
കള്ളം പറയാത്തവൻ 
എനിക്ക് ക്രിസ്തിയാനികളെ  പേടിയാണ് 
എനിക്ക് ഇവിടെ നടക്കുന്ന 
അധിക്രമങ്ങളിൽ യാതൊരു പങ്കുമില്ല 
ഞാൻ ന്യുയോർക്ക് കാരനെ 
അറികപോലുമില്ല 
എന്നെ വെറുതെ വിട് 
ക്രൂശിക്കൽപ്പെടൽ കട്ടിയായിരുന്നു 
ക്രൂരതയുടെ ആനന്ദ നൃത്തം 
പക്ഷെ മരണം വേദനകളിൽനിന്നുമുള്ള 
മോചനമായിരുന്നു 
എന്നെ വെറുതെ വിട് 
ഞാൻ സുഖമായി ഉറങ്ങട്ടെ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക