Image

ഫൊക്കാന തെരെഞ്ഞെടുപ്പ് ഫലങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി

Published on 14 August, 2018
ഫൊക്കാന തെരെഞ്ഞെടുപ്പ് ഫലങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി
ന്യു യോര്‍ക്ക്: ഫൊക്കാന തെരെഞ്ഞെടുപ്പ് ഫലങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രസിഡന്റ് സ്ഥാനാര്‍ഥിലീല മാരേട്ട്, വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ജോസഫ് കുര്യപ്പുറം എന്നിവര്‍ന്യു യോര്‍ക്ക് സുപ്രീം കോര്‍ട്ട്, റോക്ക് ലന്‍ഡ് കൗണ്ടിയില്‍ ഹര്‍ജി നല്കി.

ഫൊക്കാന, പ്രസിഡന്റ് തമ്പി ചക്കോ, ജനറല്‍ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, പുതുതായി തെരെഞ്ഞെടുക്കപ്പെട്ടവര്‍ തുടങ്ങിയവരാണു എതിര്‍ കക്ഷികള്‍.

ഇലക്ഷന്‍ റദ്ദാക്കണമെന്നും പുതിയ ഭാരവാഹികള്‍ സ്ഥാനമേല്‍ക്കുന്നത് തടയണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

നാമം മതസംഘടന ആണെന്നും ഫൊക്കാനയില്‍ അംഗത്ത്വത്തിനു അര്‍ഹതയില്ലെന്നും ചൂണ്ടിക്കാട്ടി. അതിനു പുറമെ രണ്ടു വര്‍ഷം മുന്‍പ് നാമം സ്വയം ഒഴിവായതാണെന്നും പിന്നീട് ഫൊക്കാനയില്‍ ശരിയായ രീതിയില്‍ അംഗമാക്കുക ഉണ്ടായില്ലെന്നും ചൂണ്ടിക്കാട്ടി.
ഒരു മീറ്റിംഗില്‍ നാമത്തിന്റെ പേരു വായിച്ചിരുന്നു എന്നും അത് സംഘടനയെ അംഗീകരിച്ചതിനു തുല്യമാണെന്നും ഇലക്ഷന്‍ കമ്മിറ്റി പറഞ്ഞത് അംഗീകരിക്കാനാവില്ല.
ഒരു അസോസിയേഷനില്‍ നിന്നു രണ്ടു പേരെ മല്‍സര രംഗത്തൂണ്ടാകാവൂ എന്നതും ലംഘിച്ചു.

400 അംഗങ്ങളില്‍ കൂടുതല്‍ ഉള്ള സംഘടനക്കു മാത്രമേ 9 ഡലിഗേറ്റുകളെ അയക്കാനാവു എന്നതും തെറ്റിച്ചു.
തന്നെ പ്രസിഡന്റായി പ്രഖ്യാപിക്കുകയോ പുതിയ തെരെഞ്ഞെടുപ്പ് നടത്തുകയോ വേണമെന്നു ഹര്‍ജി ആവശ്യപ്പെടുന്നു.

ഫൊക്കാനയുടെ ഭരണഘടനയും അനുബന്ധ രേഖകളും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. 

പ്രാഥമിക ഹിയറിംഗിനു ഇന്ന് (ഓഗസ്റ്റ് 15) രാവിലെ ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചു.
ഫൊക്കാന തെരെഞ്ഞെടുപ്പ് ഫലങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി
ഫൊക്കാന തെരെഞ്ഞെടുപ്പ് ഫലങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി
ഫൊക്കാന തെരെഞ്ഞെടുപ്പ് ഫലങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി
Join WhatsApp News
Common Fokana Voter 2018-08-15 02:14:30
Yes, we the general Fokana public support the Harji at The court. The nominations, the election was not proper. It violated the constitution and the common law. Namam and its candiadges should have been kicked out. corruption prevailed. Th ereal winner is Leela Maret and team. The office and power should not handover the so called winning team. They are a correpted and failed team. The ruling machinery, the present officials  blindly support that corrupted team. Just like the police and the gormental machinery support the Bishop Franko. What pity. We the common people must raise our voice against this corruption and injustice. We support Leela Maret and team. After her term of office she also must quit FOKANA for the youth. This time Leela team is the real winner. Kokkat also must come and support leela team. Raise your voice Kokkat. The Namam religious team must resign.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക