Image

പ്രശസ്ത കവി ചെമ്മനം ചാക്കോ (93) അന്തരിച്ചു.

Published on 14 August, 2018
പ്രശസ്ത കവി ചെമ്മനം ചാക്കോ (93) അന്തരിച്ചു.

കൊച്ചി: പ്രശസ്ത കവി ചെമ്മനം ചാക്കോ (93) അന്തരിച്ചു. 

ആക്ഷേപഹാസ്യ കവിതകളിലൂടെ തീക്ഷ്ണമായ സാമൂഹിക വിമര്‍ശനം നടത്തിയിരുന്ന കവിയായിരുന്നു അദ്ദേഹം. 

Join WhatsApp News
വിദ്യാധരൻ 2018-08-15 00:05:15
ലളിതമായ കവിതകളിലൂടെ ആഴമേറിയ ആശയങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ കുടിയേറിയ ശ്രീ ചെമ്മനം ചാക്കോയ്ക്ക് പ്രണാമം 


ദൈവമേ, ഞാന്‍ പരിശുദ്ധനാകുന്നു
             ചെമ്മനം ചാക്കോ 
പണ്ടു പണ്ടെന്‍െറ പൂര്‍വപിതാക്കള്‍ പേര്‍-
കൊണ്ട ഹിന്ദുക്കളായിരുന്നീടണം.
ബ്രാഹ്മണരെന്നു ചൊല്ലിയാലേ മമ-
മേന്മ നിങ്ങള്‍തന്നുള്ളില്‍ പതിഞ്ഞിടൂ.
ആരറിഞ്ഞെന്‍െറ പൂര്‍വികര്‍ വൈശ്യരോ
ശൂദ്രരോ പരം ക്ഷത്രിയ ജാതിയോ?
എട്ടുപത്തു തലമുറതന്‍ കാര്യം
കഷ്ടിയാണറിവുള്ളവരുര്‍വിയില്‍!
എന്‍െറയപ്പന്‍െറ യപ്പന്‍െറ യപ്പനെന്‍-
ചിന്തയിലൊരു സങ്കല്‍പജീവിയാം!
ജാതി നാലിന്‍െറ കൂട്ടില്‍പെടും മുന്ന-
മേതു രൂപനെന്‍ പൂര്‍വികന്‍? അന്നുമേ
സത്യമായ് ഞാനും നിങ്ങളും പോന്നതാം
മര്‍ത്ത്യവീഥികള്‍ കാണണം, നിശ്ചയം.
ഇല്ല ജാതി മതക്കുരു, ക്കെത്രയോ
നല്ലകാലമതായിരുന്നീടണം?
കൈതവമറ്റു ചൊല്ലാമവര്‍ക്ക്: ‘‘എന്‍െറ –
ദൈവമേ, ഞാന്‍ പരിശുദ്ധനാകുന്നു.’’

2

പണ്ടു പണ്ടു പണ്ടെന്‍െറ പിതാക്കള്‍ പേര്‍-
കൊണ്ട ഹിന്ദുക്കളായിരുന്നീടണം.
ചുറ്റും ജാതി മതം തീര്‍ത്തതാം ചിതല്‍-
പ്പുറ്റുകള്‍ക്കുള്ളില്‍ വീര്‍പ്പുമുട്ടീടവേ
ക്രിസ്തുവിന്നുപദേശവുമായി പുറം
ഭക്തരീനാട്ടിലത്തെിയ വേളയില്‍
ഇല്ല പോംവഴി മറ്റൊ,ന്നിതായിടും
നല്ലമാര്‍ഗമെന്നോര്‍ത്തതോ കാരണം
എന്‍െറ പൂര്‍വികനാമൊരാള്‍ ഹിന്ദുത്വ-
ചിന്തവിട്ടു വഴിതിരിഞ്ഞീടുവാന്‍?
ശാഖകള്‍ തമ്മില്‍ കൂറുവഴക്കിന്‍െറ –
മേഘപാളിയുരുണ്ടുകൂടീടവേ
നാശഭീതിയാല്‍ ബന്ധുക്കളോടു വന്‍-
വാശിതീര്‍ത്തു വഴിവിട്ടുപോന്നതോ?
തീണ്ടലുമവഹേളനചര്യയും
നീണ്ടകാലമനുഭവിച്ചീടവേ
താഴ്ന്നജാതിയില്‍നിന്നൊരു മോചനം
ചൂഴ്ന്നെടുക്കുവാന്‍ പറ്റിയ മാര്‍ഗമായ്
ബുദ്ധിശാലിയാമെന്നുടെ കാരണോര്‍
ക്രിസ്തുമാര്‍ഗം വരിച്ചതായീടുമോ?
വിദ്യനേടാന്‍ വഴിയായി, തരാതരം
സ്വത്തു കൈവശമാക്കുവാന്‍ മാര്‍ഗമായ്,
രോഗമുക്തി ചികിത്സ,യ്ക്കിതേവിധം
ഭാഗധേയ പ്രലോഭനമാകുമോ,
അദ്ഭുതങ്ങളിലാകൃഷ്ടനായ് മതി –
വിഭ്രമംപൂണ്ട വിശ്വാസമാകുമോ,
കാരണമെന്‍െറ പൂര്‍വികനാമൊരാള്‍
കൈവരിക്കുവാന്‍ ക്രിസ്തീയ ജീവിതം?

3

പണ്ടു പണ്ടു നടന്നതോ ശത്രുത-
കൊണ്ടൊരു വിദ്വാന്‍ കെട്ടിച്ചമച്ചതോ
ആണ്ടുകള്‍ നൂറുനൂറുകണക്കിനു-
താണ്ടിയിട്ടുമെന്‍ വീട്ടിലും നാട്ടിലും,
ഉണ്ടൊരു കഥ, യെന്‍ പുണ്യ പൂര്‍വികര്‍-
തന്‍െറ പേരില്‍ പറഞ്ഞുപോരുന്നതായ്:
ക്രിസ്തുവിന്‍ മതം പുല്‍കിയ നാള്‍കളില്‍
കത്തനാരൊരാള്‍ കാരണോര്‍ക്കീവിധം
കൗമയോതിക്കൊടുത്തു പ്രാര്‍ഥിക്കുവാന്‍:
‘‘ദൈവമേ, നീ പരിശുദ്ധനാകുന്നു.’’
ഗാഢമായ് തനിക്കാകുന്ന രീതിയില്‍
പാടവത്തൊടേ ചിന്തിച്ചു കാരണോര്‍
കൈതവം തൊട്ടുതീണ്ടാതെ ചൊല്‍കയായ്:
‘‘ദൈവമേ, ഞാന്‍ പരിശുദ്ധനാകുന്നു!’’
‘‘ ‘ഞാന്‍’ എന്നല്ല ‘നീ’ എന്നു ചൊല്ളേണം നീ.’’
കത്തനാര്‍ പലവട്ടം പറഞ്ഞിട്ടും
പിന്നെയും ചൊല്‍വൂ പുത്തനാം ക്രിസ്ത്യാനി:
‘‘ദൈവമേ, ഞാന്‍ പരിശുദ്ധനാകുന്നു.’’

4

തന്‍െറ ബോധനകര്‍മം പരാജയ-
ത്തിന്‍െറ പാറയില്‍ തട്ടിത്തകരവേ,
കത്തനാര്‍ ചൊല്ലി: യാക്കോബേ, താനല്ല,
സത്യദൈവമാകുന്നൂ പരിശുദ്ധന്‍!’’
‘‘സമ്മതമാര്‍ക്കുമുള്ളൊരീ വസ്തുത
നമ്മള്‍ പിന്നെയും കേറിപ്പറയണോ?
ഇപ്രപഞ്ച പിതാവു പ്രശംസയ്ക്കു
കാതുകൂര്‍പ്പിച്ചു നില്‍ക്കുമൊരല്‍പനോ?’’
കാരണോര്‍ തുടരുന്നു: ‘‘ നാമേവര്‍ക്കും
പാരില്‍ ശുദ്ധരായ് ജീവിച്ചു ധൈര്യമായ്
ദൈവത്തോടുപറയാന്‍ കഴിയണം:
‘ദൈവമേ, ഞാന്‍ പരിശുദ്ധനാകുന്നു.’
ആയതല്ലയോ വേണ്ടത്?’’ കത്തനാര്‍
ന്യായമേതെന്നു ചിന്തിച്ചുനിന്നുപോയ്!
അന്നുതൊട്ടു ‘പരിശുദ്ധന്‍’ എന്നുള്ളൊ-
രില്ലപ്പേരു പതിഞ്ഞുപോയ് ഞങ്ങളില്‍!

5

രാഷ്ട്രീയം, വ്യവസായം, കൃഷി, മതം,
സംസ്കാരം, കല, വ്യാപാരമിങ്ങനെ
ഏതുകര്‍മം നടത്തുവോരാകിലും
ഏതുമാര്‍ഗം ചരിക്കുവോരാകിലും
കൈതവമെന്യേ ചൊല്ലാന്‍ കഴിഞ്ഞെങ്കില്‍:
‘‘ദൈവമേ, ഞാന്‍ പരിശുദ്ധനാകുന്നു!’’
SchCast 2018-08-15 10:30:54
ചെമ്മനം ചാക്കോ എഴുതി വച്ചിരിക്കുന്നത് ക്രിസ്ത്യാനികളുടെ പിതാക്കന്മാർ ഹിന്ദുക്കൾ ആയിരുന്നു എന്നാണ് . ഇത് സത്യമല്ല . കർത്താവായ യേശു തന്റെ രക്തം നൽകി വീണ്ടെടുക്കപ്പെട്ട ജനമാണ് ക്രൈസ്തവർ . ഹല്ലേലുയ്യ . ആമേൻ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക