Image

കൊച്ചി മുനമ്ബത്ത് മത്സ്യത്തൊഴിലാളികളുടെ ബോട്ടിനെ ഇടിച്ചത് ഇന്ത്യന്‍ കപ്പല്‍ എം.വി ദേശ ശക്തി തന്നെന്ന് സ്ഥിരീകരണം

Published on 14 August, 2018
കൊച്ചി മുനമ്ബത്ത് മത്സ്യത്തൊഴിലാളികളുടെ ബോട്ടിനെ ഇടിച്ചത് ഇന്ത്യന്‍ കപ്പല്‍ എം.വി ദേശ ശക്തി തന്നെന്ന് സ്ഥിരീകരണം
കൊച്ചി മുനമ്ബത്ത് മത്സ്യത്തൊഴിലാളികളുടെ ബോട്ടിനെ ഇടിച്ചത് ഇന്ത്യന്‍ കപ്പല്‍ എം.വി ദേശ ശക്തി തന്നെന്ന് സ്ഥിരീകരണം. ചെന്നൈയില്‍ നിന്ന് ഇറാഖിലെ ബസ്രയിലേയ്‌ക്ക് പോവുകയായിരുന്ന കപ്പലാണിത്. അകപടത്തില്‍ മൂന്ന് മത്സ്യത്തൊഴിലാളികളാണ് ബോട്ട് മുങ്ങി മരിച്ചത്. രണ്ട് പേര്‍ക്ക് പരിക്കേറ്റിരുന്നു.

തമിഴ്‌നാട്ടിലെ കുളച്ചലില്‍ നിന്നും പശ്ചിമ ബംഗാളില്‍ നിന്നുമുള്ള മത്സ്യത്തൊഴിലാളികളാണ് അപകടത്തില്‍ പെട്ട ബോട്ടിലുണ്ടായിരുന്നത്. ബോട്ടിനെ ഇടിച്ച ശേഷം നിര്‍ത്താതെ പോവുകയായിരുന്നു കപ്പല്‍.

സംഭവത്തില്‍ കപ്പലിന്റെ ക്യാപ്‌ടനെയും ജീവനക്കാരനെയും അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്. മറൈന്‍ മര്‍ക്കന്റൈല്‍ അധികൃതരുടെ നടപടിയെ തുടര്‍ന്നാണിത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക