Image

ബിഷപ്പിനെതിരെ കൃത്യമായ തെളിവുണ്ടായിട്ടും നടപടിയെടുക്കാനാവാതെ അന്വേഷണ സംഘം

Published on 14 August, 2018
ബിഷപ്പിനെതിരെ കൃത്യമായ തെളിവുണ്ടായിട്ടും നടപടിയെടുക്കാനാവാതെ അന്വേഷണ സംഘം

കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ ബിഷപ്പിനെതിരെ കൃത്യമായ തെളിവുണ്ടായിട്ടും നടപടിയെടുക്കാനാവാതെ അന്വേഷണ സംഘം. എന്തുകൊണ്ടാണ് അറസ്റ്റ് ചെയ്യാതിരുന്നതെന്ന് ഇതുവരെ സംഘം വ്യക്തമാക്കിയിട്ടില്ല. അതേസമയം അന്വേഷണ സംഘം മടങ്ങിയതിന്റെ സത്യമറിയാന്‍ കന്യാസ്ത്രീ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. കേസ് അട്ടിമറിക്കാന്‍ ഉന്നത തലത്തില്‍ നിന്ന് ശ്രമമുണ്ടായെന്നാണ് പരാതിക്കാരിയുടെ കുടുംബം ആരോപിക്കുന്നത്.

അതേസമയം ബിഷപ്പിന്റെ മൊഴിയില്‍ നിറയെ വൈരുധ്യങ്ങളുണ്ട്. അതുകൊണ്ട് കേസ് സൂക്ഷിച്ച്‌ കൈകാര്യം ചെയ്യാനാണ് ശ്രമിക്കുന്നതെന്നാണ് അന്വേഷണ സംഘം സൂചിപ്പിക്കുന്നത്.ഹൈക്കോടതിയില്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടും അന്വേഷണ സംഘം ജലന്ധറില്‍ നിന്ന് മടങ്ങിയത് ഞെട്ടിക്കുന്ന തീരുമാനമായിരുന്നു. ഇക്കാര്യം സര്‍ക്കാര്‍ വിശദീകരണം തേടുമോ എന്നും വ്യക്തമല്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക