മുംബൈ:
ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ റെക്കാഡ് തകര്‍ച്ച. ചരിത്രത്തില്‍ ആദ്യമായാണ്
രൂപയുടെ മൂല്യം ഇത്രയും താഴുന്നത്.
ഇന്ന് വ്യാപാരം ആരംഭിക്കുമ്പോള്‍
ഡോളറിനെതിരെ രൂപയുടെ മൂല്യം 70.07 എന്ന നിലയിലാണ്. ഡോളറിന് 69.91 എന്ന
നിരക്കിലാണ് രൂപയുടെ മൂല്യം ഇടിഞ്ഞത്. അമേരിക്കടര്‍ക്കി ബന്ധം വഷളായതിനെ
തുടര്‍ന്ന് ടര്‍ക്കിഷ് കറന്‍സിയായ ലിറ നേരിട്ട വന്‍ തകര്‍ച്ചയാണ് ആഗോള കറന്‍സി
വിപണിയിലും പ്രതിഫലിച്ചത്.
തീവ്രവാദത്തെ പ്രോത്‌സാഹിപ്പിക്കുന്നുവെന്ന്
ചൂണ്ടിക്കാട്ടി ടര്‍ക്കിക്കെതിരെ അമേരിക്ക വ്യാപാരബന്ധം അവസാനിപ്പിക്കുന്നത്
ഉള്‍പ്പെടെയുള്ള കടുത്ത നടപടികളിലേക്ക് നീങ്ങുകയാണ്.