Image

ഫ്‌ളോറിഡായിലെ ഒന്നാം തമ്പുരാന്‍ (വേനല്‍ക്കുറിപ്പുകള്‍-5: സുധീര്‍ പണിക്കവീട്ടില്‍)

Published on 13 August, 2018
ഫ്‌ളോറിഡായിലെ ഒന്നാം തമ്പുരാന്‍ (വേനല്‍ക്കുറിപ്പുകള്‍-5: സുധീര്‍ പണിക്കവീട്ടില്‍)
വേനല്‍ ആസ്വദിക്കാന്‍, വേനല്‍ കാണാന്‍ ഫ്‌ളോറിഡായിലേക്ക് വരിക എന്ന് ചങ്ങാതി ആന്‍ഡ്രുസ്സ് പറഞ്ഞപ്പോള്‍ മനസ്സില്‍ ഓര്‍മ്മകളുടെ പൊന്‍വെയില്‍ ഉദിച്ചു. കലാലയ ജീവിതകാലത്ത് സുന്ദരിമാര്‍ പ്രേമപൂര്‍വ്വം അശോകന്‍ എന്നു വിളിച്ചിരുന്ന ആന്‍ഡ്രു, കുറെ കന്യകമാരുടെ നടുവില്‍ കാര്‍മുകില്‍ വര്‍ണ്ണനെപോലെ നില്‍ക്കുന്ന ആന്‍ഡ്രു, ആരെ പ്രേമിക്കണമെന്ന ആശയക്കുഴപ്പത്തില്‍ കാമുകിമാരുടെ ചൂടു തട്ടി വാടി നിന്നിരുന്ന ആന്‍ഡ്രു. കാര്‍മുകില്‍വര്‍ണ്ണന്‍ എന്നത് പഞ്ചാരവര്‍ണ്ണന്‍ എന്നാക്കണമെന്നു മാത്രം. പ്രേമം സുന്ദരിമാരോട് മാത്രമല്ല പൂക്കളോടും, ചെടികളോടും ഉണ്ടായിരുന്നത്‌കൊണ്ട് മഞ്ഞ് വന്നു മരവിപ്പിക്കുന്ന ന്യൂയോര്‍ക്കിലെ മണ്ണില്‍ നിന്നും ഫ്‌ളോറിഡയിലേക്ക് ഒരു ചെടിയെപോലെ പിച്ചുനടപ്പെട്ടു. എന്നും സൂര്യനെകാണാന്‍, മണ്ണില്‍ പൊന്നു വിളയിക്കാന്‍, പ്രക്രുതിയെ സ്‌നേഹിക്കാന്‍.

ഒരു പണ്ഡിതനും, തത്വചിന്തകനും, സാഹിത്യകാരനും, കവിയുമായ ആന്‍ഡ്രുസ്സിനു തൊടിയിലെ ദേഹദ്ധ്വാനം വിനോദമാണു. താന്‍ നട്ടുവളര്‍ത്തുന്ന സസ്യലതാദികളും, പൂമരങ്ങളും അദ്ദേഹത്തിനു കൂട്ടുകാരെപോലെയാണു. പ്രക്രുതിയെ ഒരു പ്രണയിനിയായി കാണുന്ന ഒരു കലാകാരന്‍. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് അദേഹവുമായി സംസാരിച്ചപ്പോല്‍ ചെടികള്‍ക്കൊക്കെ പണ്ടത്തെ കാമുകിമാരുടെ പേരാണു നല്‍കിയിരിക്കുന്നത് എന്നു എന്നെ അറിയിച്ചു. ചെടികള്‍ താരും തളിരുമണിഞ്ഞു് നില്‍ക്കുമ്പോള്‍ അവരില്‍ യൗവ്വനം തുടിക്കുന്ന തരുണിമാരെ കാണുന്നത് ഒരു നിത്യകാമുകന്റെ മാനസികോല്ലാസമാണു. വാസ്തവത്തില്‍ ചെടികള്‍ക്കൊക്കെ നാം ഇന്നറിയുന്ന പേരു നല്‍കിയത് പൂര്‍വകാലത്തെ കലാഹ്രുദയമുള്ള ഏതോ ഉദ്യാനപാലകനായിരിക്കും.

ഫ്‌ളോറിഡയിലെ ചില പൂക്കളുടെ പേരുകള്‍ ആന്‍ഡ്രു മലയാളത്തിലാക്കിയിട്ടുണ്ടു. കനകാംബരം, നക്ഷത്ര കുസുമങ്ങള്‍, തേനൊലി പൂ, ഉപകാരസ്മരണാപുഷ്പം, ചിറകുള്ള ദേവത, ഫ്‌ളോറിഡയുടെ ഓമന, നിത്യതവരെ പുഷ്പ്പിച്ചുനില്‍ക്കുന്ന പ്രണയപുഷ്പം, സുവര്‍ണ്ണ കൊഞ്ചുചെടി, വെള്ളാമ്പല്‍ അങ്ങനെയൊക്കെ. എന്തായാലും ആന്‍ഡ്രുസ്സിന്റെ ഏദന്‍ തോട്ടം കണ്ണിനെ കുളിര്‍പ്പിക്കുന്ന സുകുമാരദ്രുശ്യങ്ങളാല്‍ സമ്രുദ്ധമാകുമെന്ന കാര്യം തീര്‍ച്ചയാണു. പ്രക്രുതിസ്‌നേഹികള്‍ക്ക് കൂട്ടായി എത്തുന്ന വേനല്‍ ഫ്‌ളോറിഡയിലുള്ളവര്‍ക്ക് നിത്യാനുഭവമാണു.

കാറിന്റെ ശബ്ദം കേട്ടു ആന്‍ഡ്രുസ് ഇറങ്ങി വന്നു. ഒറ്റ നോട്ടത്തില്‍ വലിയൊരു മാറ്റം അനുഭവപ്പെട്ടു. ആന്‍ഡ്രുസ്സിനെ എപ്പോഴും ഹാറ്റും താടിയുമായിട്ടേ കണ്ടിട്ടുള്ളു.ഏണസ്റ്റ് ഹെമിങ്ങ്വെയെപോലെ, വാള്‍റ്റ് വിറ്റ്മാനെപോലെയൊക്കെയുള്ള താടി.സമ്രുദ്ധമായ തന്റെ താടിയില്‍ അഭിമാനം കൊണ്ടിരുന്നു ആന്‍ഡ്രുസ്സ്. അമേരിക്കന്‍ സാഹിത്യകാരനും കാര്‍ട്ടൂണിസ്റ്റും, പാട്ടെഴുത്തുകാരനുമായിരുന്ന് ഷെല്‍ സില്‍വര്‍സ്‌റ്റെയിന്‍ അദേഹത്തിന്റെ താടിയെക്കുറിച്ചെഴുതിയ കവിത ഞാന്‍ ആന്‍ഡ്രുസ്സിനെ കേള്‍പ്പിക്കാറുണ്ട്. സില്‍വര്‍സ്‌റ്റെയിന്‍ കഷണ്ടിയായിരുന്നു. അയാള്‍ എഴുതി എന്റെ താടി കാലിന്റെ തള്ളവിരല്‍ വരെ വളരുന്നു. ഞാന്‍ വസ്ര്തങ്ങള്‍ ധരിക്കാറില്ല താടികൊണ്ട് എന്റെ നഗ്നത മറയ്ക്കുന്നു. അങ്ങനെ ഞാന്‍ റോഡിലൂടെ നടക്കുന്നു. ആന്‍ഡ്രുസ്സ് അത്രക്ക് സാഹസം കാട്ടിയില്ലെങ്കിലും താടി അദേഹത്തിന്റെ ദൗര്‍ബ്ബല്യമായിരുന്നു. ആ താടി അപ്രത്യക്ഷമായിരിക്കുന്നു.അതെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു 'വേനല്‍ വരുത്തിയ വിന.'

വേനലിന്റെ സൗന്ദര്യം നുകരാനും വേനലില്‍ സുഹ്രുത്ത് നട്ടു വളര്‍ത്തുന്ന സസ്യലതാദികള്‍ കാണാനുമെത്തിയിട്ട് പൊന്നുപോലെ അദ്ദേഹം സൂക്ഷിച്ച താടി നഷ്ടപ്പെട്ട കഥ കേള്‍ക്കേണ്ടി വരുമല്ലോ എന്ന ദുഃം തോന്നി. ഫ്‌ളോറിഡയിലെ പല ഭാഗത്തും കാണുന്ന ഒരു ചെടിയാണു സ്പാനിഷ് മോസ്സ്. ഇതിനെ അപ്പൂപ്പന്റെ നരച്ച താടിയെന്നൊക്കെ പറയുമെങ്കിലും നമ്മുടെ നാട്ടി കാണുന്ന അപ്പൂപ്പന്‍ താടികള്‍ അല്ല. ഇതു മരത്തിന്റെ ശാകളില്‍ ഒരു തോരണം പോലെ തൂങ്ങികിടക്കുന്നു. കണ്ടാല്‍ ശരിക്കും നരച്ച താടിപോലെ തോന്നും. കിളികളേയും കീടങ്ങളേയും ഇതു ആകര്‍ഷിക്കുന്നു. പുഷ്പ്പിക്കുന്ന ഒരു സസ്യമാണിതെങ്കിലും ഇത്തിക്കണ്ണിയല്ല.കിളികള്‍ ഈ സസ്യത്തിന്റെ നരച്ച നാരു കൂടുകൂട്ടാന്‍ ഉപയോഗിക്കുന്നു. തൂമ്പായുമായി തൊടിയിലിറങ്ങിയ ആന്‍ഡ്രുസ്സിന്റെ താടിയിലേക്ക് കൊച്ചുകൊച്ചു ഈച്ചകള്‍ പറന്നു വരാന്‍ തുടങ്ങി. ഒന്നു ഊതിയാല്‍ പറന്നുപോകുന്ന ഈ നിസ്സാരജീവികള്‍ ഒരു ശല്യമാകുന്നപോലെഅനുഭവപ്പെടാന്‍ തുടങ്ങിയപ്പോള്‍ കുറച്ച് നാളത്തേക്ക് താടി വേണ്ടെന്നു വച്ചു. വേനല്‍ക്കാലം പലപല ജീവജാലങ്ങളേയും തൊടിയില്‍ പണിയെടുക്കുന്നവര്‍ക്ക് പരിചയപ്പെടുത്തികൊടുക്കുന്നു. ആന്‍ഡ്രുസ്സിനെപോലെ ചെടികളെ പരിപാലിക്കുന്ന, സ്‌നേഹിക്കുന്ന ഒരാള്‍ക്ക് പറമ്പിലെ ഓരൊ സ്പന്ദനവും മനസ്സിലാക്കാനും അതിനനുയോജ്യമായ നടപടികള്‍ എടുക്കാനും കഴിവുണ്ടു. എന്തിനു പാവം ജീവികളെ കൊലപാതകം ചെയ്യുന്നു പകരം തന്റെ താടി ഉപേക്ഷിക്കാമെന്നു കാരുണ്യവാനായ ആന്‍ഡ്രു നിശ്ചയിച്ചു. എനിക്ക് സ്പാനിഷ് മോസ്സ് എന്ന ചെടി കാണാന്‍ സാധിച്ചു. നേരത്തെ നരകയറിയ ആന്‍ഡ്രുസ്സിന്റെ താടി വ്രുക്ഷശാകളില്‍ തൂങ്ങി കിടക്കയാ യാണെന്നു സങ്കല്‍പ്പിച്ചു. പന്ത്രണ്ടു മാസവും വേനലുള്ള ഫ്‌ളോറിഡയില്‍ ഓരോ സമയത്ത് വന്നെത്തുന്ന പക്ഷികളേയും, പൂക്കുന്ന ചെടികളേയും, പൂമ്പാറ്റകളേയും, തുമ്പികളേയും അങ്ങനെ എല്ലാതരത്തിലുള്ള ജീവികളേയും കുറിച്ച് ആന്‍ഡ്രുസ്സ് വാചാലനാകാറുണ്ട്.

വീടിനകത്തേക്ക് എന്നെ കൂട്ടിക്കൊണ്ടുപോയ ആന്‍ഡ്രുസ്സ് തന്റെ തൊടിയില്‍ വളര്‍ത്തുന്ന മധുരനാരങ്ങയുടെ നീരു നല്‍കി. വായു അനുകൂലമാക്കിയ മുറിയില്‍ പഴച്ചാറു് കുടിച്ച് പഴയ സതീര്‍ത്ഥ്യന്റെ അരികില്‍ ഇരിക്കുക എത്ര സുകരം.സൂര്യദേവന്‍ ചൂടാകുന്നു; നമുക്ക് തൊടിയിലേക്കിറങ്ങാമെന്ന ആന്‍ഡ്രുവിന്റെ നിര്‍ദ്ദേശം.അതെനിക്ക് ആഹ്ലാദം പകര്‍ന്നു. പ്രതിശ്രുതവധുവിനെ കാണാന്‍ പോകുന്ന ഒരാളുടെ മനസ്സായിരുന്നു അപ്പോള്‍. മനസ്സില്‍ ലഡുവല്ല, ആയിരം പൂക്കള്‍ വിടരുകയായിരുന്നു. എന്റെ മനസ്സ് വായിച്ചപോലെ ആന്‍ഡ്രു പറഞ്ഞു..നമ്മുടെ ക്ലാസ്സിലെ വിമല മേനോനും, ധനലക്ഷ്മിയും. കുഞ്ഞേലി എന്നു വിളിച്ചിരുന്ന എലസബത്തും, ശ്രീദേവിയും, നഫീസയും, സുബൈദയുമൊക്കെ തൊടിയില്‍ തയ്യാറായി നില്‍ക്കയാണു. ഞങ്ങള്‍ വീടിന്റെ പിന്‍വാതില്‍ തുറന്നു തൊടിയിലേക്കിറങ്ങവെ കുറച്ച് ദൂരെ ഒരു ചിലന്തി വല നെയ്യുന്നത് കണ്ടു. സൂര്ര്യശ്മിയില്‍ നിന്നും നൂല്‍ കടം വാങ്ങിയാണു അതിന്റെ വലയുണ്ടാക്കുന്നതെന്നു തോന്നുമാറു അതിനു ഒരു തിളക്കമുണ്ടായിരുന്നു. വേനല്‍ കാല കാഴ്ച്ചകള്‍ കണ്ണും കരളും കുളിര്‍പ്പുക്കുന്നത് തന്നെ. ഏതൊ ഒരു കിളിയപ്പോള്‍ തലക്ക് മീതെ പറന്നു. ഞാനപ്പോള്‍ കേട്ടത് 'പാടി തൊടിയിലേതൊ പൊന്നാഞ്ഞിലിമേല്‍ പുലരി വെയിലൊളി പൂക്കാവടിയാടി.' ഞാന്‍ ശരിയ്ക്കും അങ്ങനെ കേട്ടതുകൊണ്ട് ആന്‍ഡ്രുവിനോട് ചോദിച്ചു നമ്മുടെ കക്ഷികളെയല്ലല്ലോ ഞാന്‍ കാണുന്നത് മറിച്ച് മഞ്ഞ്ജു വാര്യര്‍ അതായ്ത് ഉണ്ണിമായയുടെ ശബ്ദ്മാണു കേള്‍ക്കുന്നത്. ആന്‍ഡ്രുവപ്പോള്‍ മന്ദഹാസം തൂകികൊണ്ട് അരമനരഹസ്യം പോലെ അതു പറഞ്ഞു. ഉണ്ണിമായ ആറാം തമ്പുരാന്‍ എന്ന പടത്തിലെ കഥാപാത്രം. അവരുടെ ശബ്ദം കേള്‍ക്കാന്‍ സാദ്ധ്യതയുയുണ്ടു. കാരണം ഞാന്‍ ഇവിടത്തെ ഒന്നാം തമ്പുരാനാണു. കിളികളും, സര്‍വചരാചരങ്ങളും അതു പാടി നടക്കുന്നു. ഞാന്‍ നട്ട മരങ്ങളില്‍ കൂടു കൂട്ടിയ പക്ഷികള്‍ ഞാന്‍ പണിയെടുക്കുമ്പോള്‍ എനിക്ക് ചുറ്റും പറന്നു എന്റെ വിയര്‍പ്പാറ്റുന്നു. ഞാന്‍ ഫ്‌ളോരിഡയിലെ ഒന്നാം തമ്പുരാന്‍. പ്രക്രുതിയെ സ്‌നേഹിക്കുന്നവരുടെയെല്ലാം രാജാവ്.

ആന്‍ഡ്രുവിന്റെ തോട്ടത്തിലെ ചെടികളെല്ലാം ഭരതനാട്യത്തിലെ സംയുക്തമുദ്രകള്‍ പ്രകടിപ്പിക്കയാണെന്നു തോന്നും. ഒരു ചെടി സ്വസ്തിക (ശുഭ ചിഹ്നം) ഭാവം കാട്ടി മേതില്‍ ദേവിക എന്ന പ്രശസ്ത നര്‍ത്തകിയെ അനുകരിക്കുന്ന പോലെ നില്‍ക്കുന്നുണ്ട്. ഇംഗ്ലീഷ് കവികളായ ലോഡ് ബൈറനും ഷെല്ലിയും ഒരുവേനല്‍ക്കാലത്ത് ജനീവ തടാകത്തിന്റെ കരയില്‍ അടുത്തടുത്ത് വീടുകള്‍ വാടകക്കെടുത്ത് താമസിച്ചിരുന്നു. സമീപപ്രദേശങ്ങളിലെ കാഴ്ച്ചകള്‍ കാണാനും സായഹ്നസുഹ്രുദ്‌സമ്മേളനങ്ങള്‍ക്കുംഅവര്‍ ആ അവധിക്കലം ചെലവഴിച്ചു. അവിടെവച്ച് ഷെല്ലി ബൈറനോട് പറഞ്ഞുവത്രെബൈറനുമായുള്ള സാമീപ്യം അദ്ദേഹത്തിന്റെ കവിതാ രചനക്ക് കൂടുതല്‍ പ്രേരണ നല്‍കിയെന്നു. അങ്ങനെ പ്രചോദിപ്പിക്കപ്പെട്ട് ഷെല്ലി എഴുതിയ കവിതയാണു 'ണ്ണത്‌നണ്ഡ ന്ധഗ്ന ണ്ട ന്ധനുരൂപ രൂപ നു്യന്ധഗ്മന്റരൂപ ങ്ങനുന്റഗ്മന്ധത്‌ന'.ജനീവ തടാകവും ആല്‍പ്‌സ് പര്‍വതനിരകളും കവിയെ കൂടുതല്‍ ഉത്തേജിപ്പിച്ചു. ആന്‍ഡ്രു നമുക്കും അങ്ങനെ അടുത്തടുത്ത് താമസിക്കാന്‍ കഴിഞ്ഞെങ്കില്‍ കവിത എഴുതിയില്ലെങ്കിലും സുഹ്ര്ദ് സമ്മേളനങ്ങള്‍ ആസ്വദിക്കാമായിരുന്നു എന്നു ഞാന്‍ അഭിപ്രായപ്പെട്ടു. എവിടെ നമ്മുടെ കലാലയ സുന്ദരിമാര്‍.

യൗവനകാലത്ത് മനസ്സില്‍ പ്രതിഷ്ഠിച്ചിരുന്ന പെണ്‍കൊടിമാരെ മണ്ണില്‍ ചെടികളായും വ്രുക്ഷങ്ങളായും വളര്‍ത്തുകയാണു ആന്‍ഡ്രു. എന്തെല്ലാം തരത്തിലുള്ള സസ്യജാലങ്ങള്‍. അവയില്‍ ഒളിമിന്നുന്നു ആന്‍ഡ്രുവിന്റെ കാമുകിമാര്‍. പ്രസന്നവതികളായ പ്രിയദര്‍ശിനിമാര്‍ നിരന്നു നിന്നു പുഞ്ചിരിക്കുമ്പോള്‍ നക്ഷ്ത്രങ്ങള്‍ ഭൂമിയില്‍ വന്നു പ്രകാശിക്കുന്നപോലെ. ഞാന്‍ വീണ്ടും എന്‍.എസ്.എസ്. കോളേജില്‍ എത്തിയോ എന്നു സംശയിച്ചു. അവിടത്തെ റൊമന്റിക്ഇടനാഴികകളില്‍ ഒഴിയാത്ത ആവനാഴിയുമായി മലരമ്പന്‍ നില്‍ക്കുന്നു. യൗവനത്തിന്റെ പതപതപ്പുകള്‍ക്ക് സൂര്യരശ്മി ഊര്‍ജ്ജം പകരുന്നു. അവിടെ ഒരിക്കല്‍ കൂട്ടം കൂടി നിന്നപ്പോഴാണു സുബൈദ ആന്‍ഡ്രുവിനോട് പൊന്നാനിയില്‍ പോയി സുന്നത്ത് കഴിച്ചു് വന്നാല്‍ നിക്കാഹ് കഴിക്കാമെന്നു ഏറ്റത്. എന്നാല്‍ ആ പൂതിയങ്ങ് മനസ്സില്‍ വച്ചേരു എന്നു ശ്രീദേവി സുബൈദയോട് പറഞ്ഞു. ഞാനല്ലാതെ ഒരു മുസലിയാരും അതു കൈകൊണ്ട് തൊടില്ലെന്നു ശ്രീദേവി നിര്‍ലജ്ജം പറഞ്ഞപ്പോള്‍ കൂട്ടുകാര്‍ ഒന്നടങ്കം പൊട്ടിച്ചിരിച്ചു. ഒരു ചിലന്തിവലയെ തട്ടം പോലെ മറച്ച് അല്‍പ്പം കുനിഞ്ഞ് നില്‍ക്കയാണു സുബൈദ ഇപ്പോള്‍. മറ്റ് സുന്ദരിമാരുടെ ചുണ്ടില്‍ അരികില്‍എപ്പോഴും ഉണ്ടായിരുന്നെങ്കില്‍ എന്ന മന്ത്രം ഉണ്ടായിരുന്നു. തൊടികളിലെല്ലാം മാദകഗന്ധം. പ്രക്രുതിയും ഒരു പെണ്ണാണ്ണെന്ന സങ്കല്‍പ്പം ഒരു കിനാവിന്റെ മറ തേടുന്നു.വേനല്‍ നല്‍കുന്ന എല്ലാ ആനുകൂല്യങ്ങളും ഉപയോഗിച്ചുകൊണ്ട് ഒരു കൊച്ചുകേരളമാണു ആന്‍ഡ്രു പുനര്‍നിര്‍മ്മിച്ചിരിക്കുന്നത്. ഇവിടെ മലയപുലയന്റെ വാഴക്കുലയും, വൈലോപ്പിള്ളിയുടെ മാമ്പഴവും, കവികള്‍ പുകഴ്ത്തുന്ന ചെമ്പരുത്തി പൂക്കളും, കന്യകമാരുടെ പാദസ്പര്‍ശ്‌നത്തിനായി കാത്തു നില്‍ക്കുന്ന അശോക മരവുമൊക്കെയുണ്ടു. കൂടാതെ ഓണം ആഘോഷിക്കാനുള്ള പച്ചക്കറികളുടെ ശേരവും. ചുറ്റിലും പൂവ്വിട്ട്, കായാകുന്ന ചെടികളും മരങ്ങളും നല്‍കുന്ന തേന്‍ കുടിക്കാന്‍ വണ്ടുകള്‍ മൂളിപ്പാട്ടുമായി നടക്കുന്നുണ്ട്. ശ്രുംഗാരസംഭോഗ പ്രിയരായ വണ്ടുകളില്‍ ചിലര്‍ ആലസ്യത്തില്‍ മയങ്ങുന്നുമുണ്ട്. പരിസരം എത്ര സുന്ദരം. ഒരു പക്ഷെ ഏതൊ രാപ്പാടിയുടെ ഗാനം കാതോര്‍ത്ത് ഇംഗ്ലീഷ് കവി കീറ്റ്‌സിനെപോലെ ആന്‍ഡ്രുവും നടക്കുന്ന മണ്ണ്.

പ്രക്രുതിയെ എങ്ങനെ സ്‌നേഹിക്കാമെന്നു കാണിച്ചു തരുകയാണു ശ്രീ ആന്‍ഡ്രൂസ്. ഇംഗ്ലീഷ് കവി ഷെല്ലിയുടെ വരികള്‍ സ്വതന്ത്രപരിഭാഷ ചെയ്തുകൊണ്ട് ആന്‍ഡ്രുവിനോട് വിട പറയാം. വേനല്‍കാലമായ ജൂണ്‍ മാസത്തിന്റെ ഒടുവിലെ ഉന്മേഷകരമായ ഒരു തെളിഞ്ഞ അപരാഹ്നമായിരുന്നു അതു പടിഞ്ഞാറന്‍ കാറ്റ് തിക്കി തിരക്കി ഒത്തു ചേരുമ്പോള്‍ , ചക്രവാളത്തില്‍ നിന്നും വെള്ളിമേഘങ്ങളുടെ പര്‍വതങ്ങള്‍ പൊങ്ങി വരുമ്പോള്‍ നിര്‍മ്മലമായ ആകാശ അതിനുമപ്പുറത്തേക്ക് നിത്യതയിലേക്കെന്നപോലെ തുറക്കുന്നു.സൂര്യനു താഴെ സകലതും സന്തോഷിക്കുന്നു,പാഴ്‌ചെടികളും, പുഴകളും, ചോലവയലുകലും,ചൂരല്‍കാടുകളും, പൊഴിയുന്ന ഇലകള്‍ ഇളംകാറ്റില്‍ തിളങ്ങുന്നതും, വലിയ മരങ്ങളിലെ ഇളകാത്ത ഇലകളും. എല്ലാം.

ശുഭം

(തുടരും)
ഫ്‌ളോറിഡായിലെ ഒന്നാം തമ്പുരാന്‍ (വേനല്‍ക്കുറിപ്പുകള്‍-5: സുധീര്‍ പണിക്കവീട്ടില്‍)ഫ്‌ളോറിഡായിലെ ഒന്നാം തമ്പുരാന്‍ (വേനല്‍ക്കുറിപ്പുകള്‍-5: സുധീര്‍ പണിക്കവീട്ടില്‍)
Join WhatsApp News
andrew 2018-08-13 22:41:40
Thank you E Malayalee and Sri Sudhir 
P R Girish Nair 2018-08-14 02:11:00
അമേരിക്കയിൽ സ്ഥിരതാമസക്കാരനാണെങ്കിലും നാടിന്റെ സൗന്ദര്യവും കൃഷിയും സ്നേഹിക്കുന്ന  അദ്ധ്വാനിക്കുന്ന കർഷകനും പണ്ഡിതനും, തത്വചിന്തകനും, സാഹിത്യകാരനും, കവിയുമായ ശ്രീമാൻ ആന്ഡ്രുസ്സിനു അഭിനന്ദനം.

നമ്മുടെ നാട്ടിൽ കൃഷി ചെയ്യാൻ ബംഗാളികളെയും ആസാമികളെയും ആശ്രയിക്കുന്ന കാലഘട്ടം...

ശ്രീ ആൻഡ്രുസ് എന്ന കർഷകനെപ്പറ്റി ഇതിനുമുൻപും എഴുതിയ സുന്ദരമായ ഒരു ലേഖനവും ഓർമ്മിക്കുന്നു. ഒരു യഥാർത്ഥ എഴുത്തുകാരനു താൻ ജീവിച്ച പരിസ്ഥിതിയുമായി ഇണങ്ങി ചേർന്നാൽ മാത്രമേ നല്ല രചനകൾ രചിക്കാൻ സാധിക്കുള്ളൂ.   ശ്രീ സുധിർ സർ അതിനൊരു ഉദാഹരണമാണ്

ബെന്നി 2018-08-14 04:42:33
ഫ്ലോറിഡയിൽ ഒന്നാം തമ്പുരാനായീ വാഴുന്നു എന്നറിഞ്ഞതിൽ സന്തോഷം..  
ഡോ. അസൂയധരൻ 2018-08-14 09:49:26
എനിക്ക് ഈ സ്തുതിക്കലും ഭംഗിവാക്കുകളും തീരെ സഹിക്കുന്നില്ല. ആരും കൃഷി ചെയ്യാതെ ഫ്ലോറിഡായിൽ തെങ്ങും മാവും വളരും അതിന്റെ ചുവട്ടിൽ രണ്ടു പടവലും വഴുതനയും ഒക്കെ വച്ചാൽ അത് വേഗം വളർന്നു കേറും . പിന്നെ ഒരു തുവർത്തും, തൊപ്പിപ്പാളയും ഒക്കെ വച്ച് ഒരു തൂമ്പ എടുത്ത് തോളത്ത് വച്ചാൽ ഒന്നാം തമ്പുരാനെ ഞാൻ രണ്ടാം തമ്പുരാനാകും . വീട്ടിൽ വിളിച്ചൊരു സദ്യയും കൂടി കൊടുത്താൽ എഴുതുകാരെയും കിട്ടും 
THOMAS ALEX 2018-08-14 10:00:04
രാവിലെ ഇ മലയാളി ഓപ്പൺ ചെയ്തപ്പോൾ തൂമ്പായുമായി നിൽക്കുന്ന പ്രിയ സുഹൃത്ത് ആൻഡ്രൂസിനെ കണ്ട് അതിശയിച്ചതൊന്നുമില്ല. കാരണം ഞങ്ങൾ തമ്മിലുള്ള സുദീർഘമായ ദൈനംദിന സ്നേഹസംഭാഷണത്തിലൂടെ ഇങ്ങനെ തന്നെ ആയിരിക്കും അച്ചൻകുഞ്ഞിന്റെ ഫ്ലോറിഡ ജീവിതമെന്നു മനസിലാക്കിയിരുന്നു. ഫ്ലോറിഡയിലെ മലയാളി തമ്പുരാന് എല്ലാവിധ ഭാവുകങ്ങളും!!! അതോടൊപ്പം എഴുത്തുകാരനും ഒരു വലിയ ഹൈ ഫൈവ് !!!!
കഷണ്ടി 2018-08-14 10:17:23
മനുഷ്യന്റെ അസൂയ അവന്റെ മുടി കോഴിക്കാൻ സഹായിക്കുമെന്നാല്ലാതെ മറ്റൊരു ഗുണവും ഇല്ല സ്നേഹിത 

ഗംഗ പ്രവാഹം പോലെ 2018-08-14 12:56:45
An effortless flow of mellifluous prose depicting every detail of the garden of Eden in Florida created by Andrews (Thank you for revealing one more of his name Ashokan). We had the rare privilege of enjoying its charismatic radiance in full "Spirit" occasionally.Hats off to Mr Sudheer Panicker.
By Dr.Rajan Markose. Venice,FL
ജി. പുത്തൻകുരിശ് 2018-08-14 13:38:11
"താക്കോൽ കൊടുക്കാതരുണോദയത്തിൽ 
താനേ മുഴങ്ങും വലിയൊരലാറം 
പൂങ്കോഴിതൻ പുഷ്‍കല കണ്ഠനാദം 
കെട്ടിങ്ങുണർന്നേറ്റു  കൃഷിവലന്മാർ "

പൂങ്കോഴിയുടെ പുഷ്ക്കല കണ്ടനാദത്തെ കൃഷിക്കാർ എന്നും ഒരു അലാറമായി കരുതിയിരുന്നു  ആ ശബ്ദം കേട്ടുണരുന്ന  കൃഷിക്കാർ  തങ്ങളുടെ തൊടിയിലെ വൃക്ഷ ലതാതികളോടും പക്ഷികളോടും സംസാരിച്ചും കളപറിച്ചു കളഞ്ഞും, ഇടയ്ക്ക് വെള്ളം തിരിച്ചുവിട്ടും  അവരുടെ പ്രഭാതം ആരംഭിക്കുന്നു 

"മഞ്ഞിൻ കണം ചാർത്തി മരങ്ങൾതോറും 
തട്ടിത്തടഞ്ഞാർത്ത വിഹംഗനാദം 
പാടെ ചരിക്കുന്ന കൃഷിവലന്റെ 
കിടാവിനോടത്തു വിഭാതവാതം " (ഗ്രാമീണ കന്യക -കുറ്റിപ്പുറത്ത് കേശവൻനായർ )

തൊടികളിലൂടെ തുള്ളിച്ചാടി ഓടുന്ന കിടാക്കൾ വിഭാതത്തെ കൂടുതൽ മനോഹരമാക്കുന്നു. ശ്രീ സുധീർപണിക്കവീട്ടിലിന്റ തൂലികയിൽ നിന്ന് ഉതിർന്നു വീണ വേനൽകാല കുറിപ്പും (എനിക്കും നിങ്ങളോട് അസൂയ തോന്നുന്നു) , ഫലഭൂയിഷ്ഠമായ ആൻഡ്‌റൂസിൻറെ  തൊടിയും, തൂമ്പയേന്തി നില്ക്കുന്ന ചിത്രവും ഗതകാല ചിന്തകളിലേക്ക് എന്നെ കൂട്ടികൊണ്ടു പോകുന്നു.  എന്നും പ്രകൃതിയോട് ഇണങ്ങി നിൽക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന്  മോഹിക്കുന്നു . ആൻഡ്‌റൂസിനും സുധീറിനും അഭിനന്ദനം 

ബുദ്ധസന്യാസി 2018-08-14 18:13:26
മുഖം നോക്കാതെ പറയുന്ന അച്ചൻകുഞ്ഞു! 'പൊളിറ്റിക്കൽ കറക്ട്നെസ്സ്' അറിഞ്ഞു പ്രതികരിക്കുന്ന മറ്റുള്ളവർ...  ഒരു പ്രഹേളികയാ ഇവർ.!         
കോരസൺ 2018-08-14 19:02:29
പ്രിയ കർഷകാ വന്ദനം!!!
Joseph Ponnoly 2018-08-16 17:11:50
Nostalgic memories of SB and NSS. Congratulations, Andrews on your Eden Gardens. Superb writing by Sudhir.
Jacob Mappilaserry 2018-08-16 17:13:04
envy you, Andrew
George Neduvelil, Florida 2018-08-16 14:31:55

 

  
അശോകവനിയിൽ ഇടം പാർത്തൊരു ചിലിമ്പിക്കുട്ടി എൻറ്റെ പിന്നാമ്പുറത്തെ തൊടിയിൽ വാടി നിൽക്കുന്നത് മറക്കല്ലേ മല്ലീശരാ.  

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക