Image

ചെറുതോണിയുടെ ഷട്ടര്‍ ഉടന്‍ അടയ്‌ക്കില്ലെന്ന്‌ കെ.എസ്‌.ഇ.ബി

Published on 13 August, 2018
ചെറുതോണിയുടെ ഷട്ടര്‍ ഉടന്‍ അടയ്‌ക്കില്ലെന്ന്‌ കെ.എസ്‌.ഇ.ബി


ഇടുക്കിയുടെ ഭാഗമായുള്ള ചെറുതോണി അണക്കെട്ടിലെ ജലനിരപ്പ്‌ 2397 അടിയെത്തുമ്പോള്‍ പുറത്തേക്കുവിടുന്ന വെള്ളത്തിന്റെ അളവു നിയന്ത്രിക്കുമെന്ന്‌ വൈദ്യുതി ബോര്‍ഡ്‌ ചെയര്‍മാന്‍ എന്‍.എസ്‌. പിള്ള. വൃഷ്ടി പ്രദേശത്തുനിന്നുള്‍പ്പെടെ ഏതുതരത്തിലുള്ള നീരൊഴുക്കു നിയന്ത്രിക്കാനും ബോര്‍ഡ്‌ സജ്ജമാണെന്നും അദ്ദേഹം അറിയിച്ചു. ഇപ്പോള്‍ മുല്ലപ്പെരിയാര്‍ ഡാം തുറക്കേണ്ട സാഹചര്യമില്ലന്നും അദ്ദേഹം പറഞ്ഞു.

ഇടുക്കി ഡാമിലെ ജലനിരപ്പ്‌ സുരക്ഷിതപരിധിയില്‍ എത്തിയതോടെ പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവ്‌ കുറയ്‌ക്കാന്‍ ധാരണയായി.ജലനിരപ്പ്‌ 2397 അടിയായാല്‍ വെള്ളം തുറന്നു വിടുന്നത്‌ കുറയ്‌ക്കാനാണ്‌ തീരുമാനം. വെള്ളത്തിന്റെ അളവ്‌ 300 ഘനമീറ്ററായി കുറയ്‌ക്കാനാണ്‌ നീക്കമെന്നും അഡീഷണല്‍ ചീഫ്‌ സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിനു ശേഷം അറിയിച്ചു. കനത്ത മഴ തുടരുന്നതിനാല്‍ ഷട്ടര്‍ അടയ്‌ക്കേണ്ടെന്നാണ്‌ തീരുമാനം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക