Image

കൂദാശകളില്‍ കൂടിയും കുറ്റകൃത്യത്തിലേക്ക് പോകുന്നവര്‍ (ബ്ലെസന്‍ ഹൂസ്റ്റണ്‍)

ബ്ലെസന്‍ ഹൂസ്റ്റണ്‍ Published on 13 August, 2018
കൂദാശകളില്‍ കൂടിയും കുറ്റകൃത്യത്തിലേക്ക് പോകുന്നവര്‍ (ബ്ലെസന്‍ ഹൂസ്റ്റണ്‍)
കുമ്പസാരം കൂദാശയാക്കി പരിശുദ്ധമായി കരുതുന്നുണ്ട് ക്രൈസ്തവസഭകളിലെ ചില വിഭാഗങ്ങള്‍. പ്രത്യേകിച്ച് കത്തോലിക്കാ സഭയും ഓര്‍ത്തഡോക്‌സ് പാരമ്പര്യത്തിലുള്ള സഭകളും പാപമോചനത്തിന് മാമോദിസാ കഴിഞ്ഞാല്‍ കുമ്പസാരത്തില്‍ കൂടി മാത്രമെ കഴിയുമെന്ന് പഠിപ്പിക്കുന്നുണ്ട്. മാമോദീസായില്‍ കൂടി ഉല്‍ഭവ പാപം മോചിക്കപ്പെടുകയും ദൈവപൈതലായി മാറി സഭയുടെ ഭാഗമായി മാറ്റപ്പെടുന്നുണ്ടെങ്കിലും മാനുഷീക ബലഹീനതകളില്‍ കൂടിയും ഭൗതീക ലോകത്തിലെ ജീവിതത്തില്‍ കൂടി പാപത്തിനടിമപ്പെടുമ്പോള്‍ അവ മോചിക്കപ്പെടാന്‍ കുമ്പസാരത്തില്‍ കൂടി ഈ സഭകള്‍ അവസരമൊരുക്കുന്നുണ്ട്. ഒരു വൈദീകന്റെ മുന്നില്‍ മുട്ടുകുത്തി നിന്നുകൊണ്ട് തന്റെ പാപങ്ങള്‍ ഏറ്റു പറഞ്ഞുകൊണ്ട് ഒരു വിശ്വാസി കുമ്പസാരിക്കുമ്പോള്‍ അവിടെ യേശുക്രിസ്തുവിന്റെ സാമീപ്യമാണ് ഉണ്ടാകുകയെന്നതാണ് സഭ പഠിപ്പിക്കുന്നത്. വൈദീകന്റെ സ്ഥാനത്ത് യേശുക്രിസ്തുവാണെന്നും വൈദീകനോടാണ് പാപം ഏറ്റു പറയുന്നതെങ്കിലും അത് കേള്‍ക്കുന്നത് അവിടെയുള്ള യേശുക്രിസ്തുവിന്റെ സാമീപ്യമാണെന്നുമാണ് സഭകളുടെ കാലാകാലങ്ങളിലുള്ള പഠിപ്പിക്കല്‍.

ഇങ്ങനെ പരിശുദ്ധമായ ദൈവസാമീപ്യത്തിന്റെ ഒരു പരിവേഷം ഈ സഭകള്‍ കുമ്പസാരത്തിനു നല്‍കിയിട്ടുണ്ട്. കേരളത്തില്‍ കത്തോലിക്ക സഭയും ഓര്‍ത്തഡോക്‌സ് പാരമ്പര്യമുള്ള സഭകളും കുമ്പസാരത്തെ അതി പ്രാധാന്യത്തോടെയാണ് കാണുന്നത്. വിശുദ്ധ കുമ്പസാരമെന്നു തന്നെയാണ് ഈ സഭകള്‍ അഭിസംബോധന ചെയ്യുന്നതു തന്നെ. ഘനമായ പാപം ചെയ്തിട്ടില്ലെങ്കില്‍ കുമ്പസാരിക്കാതെ കുര്‍ബാനയെടുക്കാമെന്ന് കത്തോലിക്കാസഭ നിര്‍ദ്ദേശിക്കുന്നുണ്ടെങ്കിലും പാപങ്ങള്‍ മനസ്സില്‍ ഏറ്റു പറഞ്ഞ് മനസ്ഥാപ പ്രതികരണം എന്ന ഒരു രഹസ്യ പ്രാര്‍ത്ഥന ചൊല്ലണമെന്ന് നിര്‍ദ്ദേശിക്കുന്നുണ്ട്. വിശുദ്ധ കുര്‍ബാന സ്വീകരിക്കുന്നതിനു മുമ്പ്. എന്നാല്‍ ഘനമായ പാപം ചെയ്താല്‍ കുമ്പസാരിക്കണമെന്നു തന്നെയാണ് സഭ നിര്‍ദ്ദേശിക്കുന്നത്.

എന്നാല്‍ ഓര്‍ത്തഡോക്‌സ് സഭകളില്‍ വൈദീകന്റെ മുമ്പില്‍ ചെന്ന് ഹൂസ്സോയോ എടുക്കണമെന്നാണ് നിര്‍ദ്ദേശിക്കുന്നത്. ഓരോ വിശ്വാസിയുടെയും തലയില്‍ കൈവച്ച് പാപമോചനം നടത്തുന്ന പ്രാര്‍ത്ഥനയാണ് ഹൂസോയോ. അവിടെയും ഘനമായ പാപം ചെയ്താല്‍ കുമ്പസാരം നടത്തണമെന്നാണ്. ഓര്‍ത്തഡോക്‌സ് സഭകള്‍ മാമോദീസാ മുതല്‍ വിശുദ്ധ കുര്‍ബാന അനുഭവിയ്ക്കാന്‍ വിശ്വാസികള്‍ക്ക് അനുവാദം നല്‍കുമ്പോള്‍ കത്തോലിക്കാ സഭ അറിവായ പ്രായമാകുമ്പോള്‍ പ്രത്യേക ക്ലാസുകള്‍ നല്‍കി ഒരുക്കി വിശുദ്ധ കുമ്പസാരവും വിശുദ്ധ കുര്‍ബാനയും നല്‍കിയതിനുശേഷമേ അനുവദിക്കാറുള്ളൂ.

പരിശുദ്ധവും പരമരഹസ്യവുമായി നടത്തുന്ന കൂദാശയാണ് കുമ്പസാരം. വൈദീകനും വിശ്വാസിയും അല്ലാതെ ബാഹ്യമായി മറ്റൊരു വ്യക്തിക്ക്  കുമ്പസാരത്തില്‍ പങ്ക് ചേരാന്‍ കഴിയാത്തത്ര രഹസ്യ സ്വഭാവം കുമ്പാരമെന്നതിനുണ്ട്. അതുകൊണ്ടു തന്നെ രഹസ്യങ്ങളുടെ രഹസ്യമായി കുമ്പസാരത്തെ വിളിക്കുന്നുണ്ട്. മരിക്കേണ്ടി വന്നാല്‍ പോലും കുമ്പസാര രഹസ്യം ആരുടെയും മുന്നില്‍ വെളിപ്പെടുത്തുകയില്ലെന്ന പ്രതിജ്ഞയോടെയാണ് ഒരു വൈദീകന്‍ തന്റെ ശുശ്രൂഷ തുടങ്ങുന്നത്. കുമ്പസാര രഹസ്യം അതിവിശുദ്ധമായി കരുതി മരണത്തിനു മുന്നില്‍പോലും സാക്ഷിയായ വിശുദ്ധ വിയാന്നിയില്‍ പാശ്ചാത്യര്‍ അഭിമാനം കൊള്ളുമ്പോള്‍ നമ്മുടെ കേരളത്തിന് അഭിമാനത്തോടെ പറയാന്‍ നമ്മുടേതായ ഒരു പേരുണ്ട്. ഫാ.ബെനടിക്റ്റ്. അഞ്ച് പതിറ്റാണ്ട് മുമ്പ് നടന്ന സംഭവമാണെങ്കിലും ഫാ.ബെനടിക്റ്റ് കുമ്പസാരത്തെ മഹത്വത്തിന്റെ മകുടമാക്കിയത് ഇന്നും ജനങ്ങള്‍ ഓര്‍ക്കുന്നുണ്ട്. അതും അഭിമാനത്തോടെ അതിന്റെ വിശദാംശങ്ങളിലേക്ക് പോകുന്നില്ലെങ്കിലും കുമ്പസാരത്തിന്റെ പവിത്രതയും രഹസ്യ സ്വഭാവവും മലയാളിക്ക് മനസ്സിലാക്കി കൊടുത്ത വൈദീകനായിരുന്നു ഫാ. ബെനടിക്റ്റ്. സ്വന്തം ജീവനെക്കാള്‍ വില കുമ്പസാരത്തിലെ രഹസ്യത്തിനുണ്ടെന്ന് പഠിപ്പിക്കുകയല്ല കാണിച്ചുകൊടുക്കുകയാണ് ഫാദര്‍ ബെനടിക്റ്റ് ചെയ്തത്.

കുമ്പസാരമെന്നതില്‍ കൂടി ആത്മശുദ്ധിയാണ് സഭകള്‍ ലക്ഷ്യമിടുന്നത്. എന്നാല്‍ ആണ്ടു കുമ്പസാരമെന്ന കര്‍ക്കശ നിലപാട് ലക്ഷ്യമിടുന്നത് അതു മാത്രമാണോ. ആണ്ടു കുമ്പസാരം നടത്താത്തവര്‍ക്ക് പള്ളി പൊതു യോഗങ്ങളില്‍ പങ്കെടുക്കാന്‍ ചില സഭകള്‍ അനുവാദം നല്‍കാറില്ല. ഇതിന്റെ സാങ്കേതിക വശം എന്തെന്ന് ഇവര്‍ വിശദീകരിക്കുന്നില്ലെങ്കിലും ചിലരെ മൂക്കു കയറിടാന്‍ വേണ്ടിയാണെന്നു തന്നെ പറായം. പ്രത്യേകിച്ച് പ്രശ്‌നക്കാരെയും നിരീശ്വരവാദികളെയുമെന്ന് ചുരുക്കം. കുമ്പസാരം വിശ്വാസികളുടെ ആത്മീയ തേജസ്സിനു വേണ്ടിയാണെങ്കില്‍ പള്ളി പൊതുയോഗങ്ങള്‍ പള്ളികളുടെ ഭൗതീക നടത്തിപ്പിനായിട്ടാണ്. എന്തായിരുന്നാലും കുമ്പസാരം ഇന്നലെ വരെ ആത്മീയതയുടെ ഉന്നതിയ്ക്കായിട്ടാണ് അത് കൂദാശയായി അംഗീകരിച്ച സഭകള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. വിശ്വാസികള്‍ക്ക് ആ്തമ പരിശോധനയെന്നപോലെ ആത്മശുദ്ധീകരണവും കുമ്പസാരത്തില്‍ കൂടി ഉണ്ടാകുന്നു അത് വിശ്വസിക്കുന്നവര്‍ക്ക്. പാപം പേറിയ മനസ്സിലെ വിങ്ങലുകള്‍ കുമ്പാസരത്തില്‍ കൂടി കഴുകി കളയുമ്പോള്‍ ഉണ്ടാകുന്ന ആശ്വാസം ഒരു വിശ്വാസിയെ പ്രത്യാശയുടെ ജീവിതത്തിലേക്ക് വഴി നടത്തുന്നു. ദൈവത്തിന്റെ പ്രതിപുരുഷനായ ഒരു വൈദീകന്റെ മുന്നില്‍ പാപങ്ങള്‍ ഏറ്റു പറയുമ്പോള്‍ ആ വൈദീകനെ പൂര്‍ണ്ണ വിശ്വാസത്തിലര്‍പ്പിച്ചുകൊണ്ടാണ് ഒരു വിശ്വാസി  പാപം ഏറ്റു പറയുന്നത്.

രോഗ വിവരം ഡോക്ടറെ കാണുന്ന രോഗി മറച്ചു വയ്ക്കാറില്ല. അങ്ങനെ മറച്ചു വച്ചാല്‍ രോഗത്തിന് പ്രതിവിധി കണ്ടെത്താന്‍ ഡോക്ടര്‍ക്ക് കഴിയില്ല. രോഗവിവരം ഡോക്ടര്‍ അതീവ രഹസ്യമായിതന്നെ കരുതുമെന്ന ഉത്തമബോധ്യത്തോടെ മാത്രമാണ് ഗുരുതരമായ രോഗം പിടിപെടുന്ന ഒരു രോഗി ഡോക്ടറെ കാണുന്നത്. ഒരു ഡോക്ടര്‍ തന്നെ കാണാന്‍ വരുന്ന രോഗികളുടെ രോഗവിവരം പുറത്തു പറഞ്ഞാല്‍ അദ്ദേഹത്തിന്റെ തൊട്ടിലിനോട് കാട്ടുന്ന വഞ്ചന മാത്രമല്ല രോഗിയോടു കാട്ടുന്ന ക്രൂരത കൂടിയാണ്. ആശ്വാസം കിട്ടുമെന്ന ഉത്തമബോധ്യത്തോടെ തന്റെ രോഗ വിവരം പൂര്‍ണ്ണമായി പറയുന്ന രോഗിയുടെ രോഗ വിവരം പുറത്തു പറയുന്ന ഡോക്ടര്‍ സ്വാര്‍ത്ഥ താല്‍പര്യത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന വ്യക്തി മാത്രമല്ല ഒരു കുറ്റവാളികൂടിയാണ്. അയാള്‍ രാജ്യത്തിനും ജനങ്ങള്‍ക്കുമെതിരെയാണ് പ്രവര്‍ത്തിക്കുന്നത്.

ഇവിടെ ഒരു വൈദീകന്റെ മുന്നില്‍ കുമ്പസാരിക്കാന്‍ വരുന്ന വിശ്വാസിയുടെ അവസ്ഥയും ഇതുതന്നെയാണ്. ആത്മാവില്‍ പിടിപെടുന്ന രോഗമാണ് പാപം. അതിന് മുക്തി നേടാണ് കുമ്പസാരമെന്ന കൂദാശ നടത്തുന്നത്. ആ രോഗത്തില്‍ നിന്ന് മുക്തി നേടി രോഗിയെ ആശ്വസിപ്പിക്കുകയെന്ന വലിയ ഉത്തരവാദിത്വമാണ് ഒരു വൈദീകന്‍ നിര്‍വ്വഹിയ്ക്കുന്നത്. ഒരു വൈദീകനുമാത്രമെ അതിനു കഴിയുകയെന്നാണ് കുമ്പസാരം കൂദാശയായ സഭകള്‍ പഠിപ്പിക്കുന്നത്.

തന്റെ മുന്നില്‍ ഏറ്റു പറയുന്ന പാപം മറ്റുള്ളവരോട് പറയുകയോ അത് സ്വാര്‍ത്ഥ താല്‍പര്യത്തിനായി ഉപയോഗിക്കുന്ന ഒരു വൈദീകന്‍ സ്വര്‍ഗ്ഗത്തിലും ഭൂമിയിലും തെറ്റുകാരനാണ്. വിശ്വാസികള്‍ ജീവിക്കുന്നത് ഭൂമിയിലും അവര്‍ പ്രത്യാശ അര്‍പ്പിക്കുന്നത് സ്വര്‍ഗ്ഗത്തിലുമാണെന്നതാണ് അതിനു കാരണം. വിശ്വാസികളോടും സഭയോടും അതിലുപരി ദൈവത്തോടും ആ വൈദീകന്‍ നീതികേടു കാട്ടുന്നു. ഒപ്പം കുറ്റവും. മനുഷ്യരുടെ മുമ്പിലും ദൈവത്തിനു മുമ്പിലും കുറ്റകാരനായി മാറുന്ന വൈദീകന്‍ കൊടു കുറ്റവാളിയായി തന്നെയെന്നതിന് യാതൊരു സംശയവുമില്ല.
ഇന്നലെ വരെ വിശ്വാസത്തോടു കൂടി ചെയ്തിരുന്ന കാര്യം ഇന്ന് സംശയത്തോടുകൂടി ചെയ്യുന്ന പ്രവൃത്തിയായി ഇന്ന് കുമ്പസാരം മാറിയിരിക്കുന്നു. അങ്ങനെയുള്ള പ്രവര്‍ത്തിയായി കുമ്പസാരത്തെ ആധുനിക പ്രതിപുരുഷന്മാരില്‍ ചിലര്‍ മാറ്റിയിരിക്കുന്നു. ഈ അടുത്ത കാലത്ത് കുമ്പസാര രഹസ്യം വെളിപ്പെടുത്തുമെന്ന് പറഞ്ഞ് ഒരു സ്ത്രീയെ വഴിവിട്ട ബന്ധങ്ങളിലേക്ക് നയിക്കുകയും ചെയ്ത വൈദീകരും ഏതാനും നാളുകള്‍ക്ക് മുമ്പ് കോട്ടയത്ത് കുമ്പസാര രഹസ്യം പുറത്തുപറയുമെന്ന് പറഞ്ഞ് ഒരു കുട്ടിയെ ലൈംഗീക, പീഡനത്തിനിരയാക്കിയ വൈദീകനും കുമ്പസാരത്തില്‍ സഭ പഠിപ്പിച്ചിരുന്ന അര്‍ത്ഥങ്ങളും നിര്‍വ്വചനങ്ങളുമില്ലെന്നരീതിയിലേക്ക് വ്യാഖ്യാനിപ്പിക്കപ്പെട്ടു. അല്ലെങ്കില്‍ അവരുടെ പ്രവര്‍ത്തികളില്‍ കൂടി അത് ലോകം അറിഞ്ഞുകൊണ്ടിരിക്കുന്നു. അവിടെ സംശയം മാത്രമല്ല വിശ്വാസികളുടെ ഇടയില്‍ പല ചോദ്യങ്ങളുമുയരുന്നുണ്ട്.

ദൈവത്തിനുമുന്നില്‍ പാപം ഏറ്റു പറയുമ്പോള്‍ അതിന് ഇടനിലക്കാരായി മറ്റൊരാള്‍ എന്തിന് എന്ന് വൈദീകന്റെ വക്കാലത്ത് ഇല്ലെങ്കിലും ദൈവം പാപം കഴുകികളയില്ലെ. അങ്ങനെ ആ ചോദ്യങ്ങളുടെ പട്ടിക നീണ്ടു പോകുന്നു. അതിന് വ്യക്തമായും ശക്തമായതുമായ ഉത്തരം സഭകള്‍ നല്‍കിയെ മതിയാവൂ. ഇല്ലെങ്കില്‍ ഉത്തരം കിട്ടാത്ത ചോദ്യമായി ഒരു കടങ്കഥ പോലെ കുമ്പസാരമെന്നത് മാറിപോകും. അത് ഇതില്‍ അര്‍ത്ഥമില്ലെന്ന രീതിയില്‍ വിലയിരുത്തപ്പെട്ട് വിശ്വാസികള്‍ കേവലം വില കുറഞ്ഞ ഒരു പ്രവര്‍ത്തിയായി കാണുമെന്ന് മാത്രമല്ല കുമ്പസാരക്കൂടിനു മുന്നില്‍ മുട്ടുകുത്തുകയുമില്ല. അതും സാത്താന്റെ പ്രവര്‍ത്തിയായി മാത്രം വ്യാഖ്യാനിച്ച് സഭകള്‍ക്ക് തടി തപ്പാം.
കൂദാശകളെ പോലും തെറ്റിനു വേണ്ടി ഉപയോഗിക്കുന്ന പുരോഹിത വര്‍ഗ്ഗത്തിന്റെ കാലഘട്ടത്തിലാണ് ഇന്ന് ക്രൈസ്തവ സഭയെന്നതാണ് ഈ സംഭവങ്ങള്‍ തുറന്നു കാട്ടുന്നത്. യേശുക്രിസ്തുവിനെ ക്രൂശിച്ച പുരോഹിതവര്‍ഗ്ഗത്തെക്കാള്‍ എത്രയോക്രൂരരാണ് ഇവരെന്ന് അവര്‍ തന്നെ കാട്ടിത്തരുന്നു. ഇന്നും ക്രിസ്തുവിനെ പുരോഹിത വര്‍ഗ്ഗം ക്രൂശിക്കുന്നു. ഒരു വ്യത്യാസം മാത്രം. ്അത് ക്രിസ്തുവിന്റെ പേരിലുള്ള സഭയിലെ തന്നെ പുരോഹിത വര്‍ഗ്ഗമാണെന്ന് മാത്രം.







കൂദാശകളില്‍ കൂടിയും കുറ്റകൃത്യത്തിലേക്ക് പോകുന്നവര്‍ (ബ്ലെസന്‍ ഹൂസ്റ്റണ്‍)
Join WhatsApp News
Sudhir Panikkaveetil 2018-08-13 11:07:46
നന്നായി അവസാനിപ്പിച്ചു .   ദൈവത്തിനു ഇടനിലക്കാരൻ 
വേണമോ എന്ന സമസ്യക്ക് വിശ്വസനീയമായ ഒരു 
ഉത്തരം സഭ കണ്ടുപിടിച്ചില്ലെങ്കിൽ കുമ്പസാരത്തിനു 
വില കൽപ്പിക്കാത്ത വിശ്വാസികൾ ഉണ്ടാകും. അപ്പോഴും 
സഭ അത് സാത്താന്റെ പ്രവർത്തിയായി  വ്യാഖാനിക്കും.
സഭ ജയിക്കാനുള്ള പഴുതുകൾ എപ്പോഴും കാണും 
വിശ്വാസികളാണ് കുഴങ്ങുക എന്ന് ലേഖകൻ 
പറയുന്നതിൽ നിന്ന് "വിശ്വാസികളെ സത്യം 
കണ്ടെത്തി പ്രവർത്തിക്കുക" എന്ന സന്ദേശം കിട്ടുന്നു.
പുരോഹിത വർഗമാണ് യേശുദേവനെ ക്രൂശിച്ചത് എന്നുകൂടി ലേഖകൻ 
ഓർമ്മിപ്പിക്കുന്നു. 

അഭിനന്ദനം ശ്രീ ബ്ലെസ്സൺ.

Ninan Mathulla 2018-08-13 14:09:57
Sin is sin. Breaking of God's law is sin. That law can be the written laws of your religion or the laws written in your conscience by God. The ten commandments in Bible can be grouped into two. Things you should do and things you should not do. So whenever you and I are doings things we are not supposed to do or not doing things we are supposed to do we are breaking the law in God's eye. Nobody can live a single day without breaking the as per this definition. All the sin carry equal weight in God's eye. We consider our sins or breaking the law as insignificant and others breaking the law as punishable. In God's law corruption or stealing and capital murder carry equal weight as you broke the law. Here in the case of the Bishop that is accused of sexually assaulting (not proved yet)and the priest that is accused of breaking his promise are considered by some media and readers as inexcusable sin. and want to crucify the defendants before it is proved. Please be aware that God might not view things as you and I view it.
George 2018-08-13 14:44:07
ശ്രി ബ്ലസ്സൻ പതിവുപോലെ താങ്കളുടെ ലേഖനം കൊള്ളാം. പക്ഷെ മറിയക്കുട്ടി കൊലക്കേസ് പ്രതിയെ പറ്റി താങ്കൾ എഴുതിയത് സഭ ഇപ്പോൾ അദ്ദേഹത്തെ വിശുദ്ധനാക്കാൻ നടത്തുന്ന നുണ കഥകൾ മാത്രം ആണെന്ന് പറഞ്ഞു കൊള്ളട്ടെ. 
സഭ ഈയിടെ പറയുന്ന വേറൊരു കളവാണ് ഡി എൻ എ ടെസ്റ്റ്. മാറിയക്കുട്ടിയുടെ കുഞ്ഞിന്റെ ഡി എൻ എ ടെസ്റ്റിൽ അച്ഛനല്ല പിതാവ് എന്ന് മനസ്സിലായപ്പോൾ കോടതി വെറുതെ വിട്ടു എന്നതാണ്. ഡി എൻ എ റിസൾട്ട് ലോകത്തു കോടതി അംഗീകരിക്കുന്നത് തന്നെ 1986 ഇത് മാത്രം ആണ്. പക്ഷെ സഭ 1967 ഇത് തന്നെ അത് തെളിവായി എന്ന് കളവു പറഞ്ഞു വിശ്വാസികളെ പറ്റിക്കുന്നു.
ഈ കേസിൽ ബെനഡിക്ട് അച്ഛനെ വെറുതെ വിട്ടത് അന്നത്തെ ഇ എം എസ സർക്കാരിന്റെ ഒരു ഔദാര്യം മാത്രമായിരുന്നു. അച്ഛനെ കീഴ് കോടതി തെളിവുകളുടെ അടിസ്ഥാനത് തൂക്കി കൊല്ലാൻ വിധിച്ചു. അപ്പീൽ ഹൈക്കോടതിയിൽ ചെന്നപ്പോൾ സർക്കാർ അഭിഭാഷകൻ മൗനം പാലിച്ചു. എന്ന് തന്നെ അല്ല വെറുതെ വിട്ടതിനു എതിരെ സുപ്രീം കോടതിയിൽ പോകേണ്ട എന്നും സർക്കാർ തീരുമാനിച്ചു. ഈ കേസ്സു അന്വേഷിച്ചത് പ്രഗത്ഭ ഐ പി എസ കാരൻ രാമ നാഥൻ ആയിരുന്നു (മലയാറ്റൂർ രാമകൃഷ്ണന്റെ അനുജൻ) അദ്ദേഹവും ശ്രി കെ എം റോയ് എന്ന പത്രക്കാരനു അനുവദിച്ച അഭിമുഖത്തിൽ ആ കേസിന്റെ നിജ സ്ഥിതി വിവരിക്കുന്നുണ്ട്. 
കപ്യാർ 2018-08-13 17:12:41

JOY CHETTUPUZHA on FB  : ഫാദർ ബെനഡിക്ട് ഓണകുളം മറിയക്കുട്ടി കൊലക്കേസിൽ പ്രതിയാകുന്നത് ഞാൻ 7 ആം ക്ലാസ്സിൽ പഠിക്കുമ്പോഴാണ്. അന്ന് ഞാൻ കുരിയച്ചിറ പള്ളിയിൽ അൾത്താര ബാലനാണ്. ജൂനിയർ മരിയൻ സോഡാലിറ്റി പ്രസിഡന്റ് ആണ്.ഫാദർ വടക്കൻ ആണ് ഞങ്ങളുടെ പള്ളി വികാരി. കേസിൽ ബെനഡിക്ടച്ഛന് വധ ശിക്ഷയാണ് സെഷൻസ് കോടതി നൽകിയത്. അന്ന് വലിയ വിപ്ലവകാരിയായ വടക്കനച്ചനടക്കം സഭക്ക് വേണ്ടി ധാരാളം പ്രവർത്തിച്ചിരുന്നു. .എം.എസ് ൻറെ നേതൃത്വത്തിലുള്ള സപ്ത കക്ഷി ഐക്യമുന്നണി യാണ് അന്ന് കേരളം ഭരിക്കുന്നത്. വടക്കനച്ചൻ സ്ഥാപിച്ച KTP യുടെ ബി. വെല്ലിംഗ്ടൺ ആരോഗ്യ മന്ത്രി. എന്റെ അപ്പൻ KTP യുടെ കേന്ദ്ര കമ്മിറ്റി മെമ്പർ ആയിരുന്നു. എന്റെ വീട് കുരിയച്ചിറ പള്ളിയുടെ തൊട്ടു മുൻപിൽ. പലപ്പോഴും രഹസ്യ അനൗദ്യോഗിക കോ-ഓർഡിനേഷൻ കമ്മിറ്റി മീറ്റിംഗ് കുരിയച്ചിറ പള്ളിയിൽ കൂടിയിട്ടുണ്ട്. വടക്കനച്ചനും അതിൽ പങ്കെടുത്തിട്ടുണ്ട്. കത്തോലിക്കാ സഭയും ഇടതു പക്ഷ ഭരണവും തമ്മിലുള്ള മധ്യവർത്തിയായി പ്രവർത്തിച്ചിരുന്നത് വടക്കനച്ചന്നാണ്. കേസ് സഭക്ക് വലിയ നാണക്കേടാണുണ്ടാക്കിയതെന്നു വടക്കനച്ചൻ പലപ്പോഴും ഞങ്ങളോടും എന്റെ അപ്പനോടും പറഞ്ഞിട്ടുണ്ട്. പിന്നീട് പള്ളികളും കോൺവെന്റുകളും കേന്ദ്രീകരിച്ചു പിരിവുകളാണ് നടന്നത് എന്റെ വീട്ടിലും കന്യാസ്ത്രീകൾ പിരിവിനു വന്നിരുന്നു . സുപ്രീം കോടതിയിലെ ചാരി എന്ന വകീലിനെയാണ് കൊണ്ടു വരുന്നതെന്നും അദ്ദേഹത്തിന് ഒരു ലക്ഷം രൂപയാണ് ഫീസെന്നും കന്യാസ്ത്രീ എന്റെ അമ്മയോട് പറയുന്നത് കേട്ടിട്ടുണ്ട്. എന്തായാലും അപ്പീലിൽ ബെനഡിക്ടച്ചനെ വെറുതെ വിട്ടു. ജസ്റ്റിസ് പി. ടി. രാമൻ നായരാണ് അപ്പീൽ വിധി പ്രസ്താവിച്ചതെന്നാണ് എന്റെ ഓർമ. കുറ്റവിമിക്തനാക്കിക്കൊണ്ടായിരുന്നില്ല വെറുതെ വിട്ടത്. സംശയത്തിന്റെ ആനുകൂല്യം നല്കിക്കൊണ്ടായിരുന്നു. ക്രിമിനൽ കേസിൽ സംശയത്തിന്റെ തല നാരുപോലും ഇല്ലാതെ കേസ് തെളിയിക്കണം. അതിനു പ്രോസിക്യൂഷന് സാധിച്ചിട്ടില്ല അതുകൊണ്ടു സംശയത്തിന്റെ ആനുകൂല്യം പ്രതിക്ക് നൽകിക്കൊണ്ട് വെറുതെ വിടുന്നു എന്നാണു വിധി. ഒരു സർക്കാർ ജീവനക്കാരനെ ക്രിമിനൽ കേസിൽ സംശയത്തിന്റെ ആനുകൂല്യത്തിൽ വെറുതെ വിട്ടാൽ സർക്കാർ വെറുതെ വിടണമെന്നില്ല. അങ്ങിനെ കോടതി വെറുതെ വിട്ട ധാരാളം കേസുകളിൽ സർക്കാർ ജീവനക്കാർ വകുപ്പുതല നടപടികൾ പിരിച്ചുവിടലടക്കം നേരിട്ടുണ്ട്. ഇത്രയും പറഞ്ഞത് സംശയത്തിന്റെ ആനുകൂല്യം നൽകുക എന്നാൽ കുറ്റം ചെയ്തിട്ടി ല്ല എന്നതിന്റെ സെർട്ടിഫിക്കറ്റ് അല്ല എന്ന് ബോധ്യപ്പെടുത്താൻ മാത്രമാണ്. ഇനി അന്നത്തെ ഏറ്റവും ഫീസുള്ള വക്കീലിനെ വച്ച് വാദിച്ചും കിട്ടിയത് സംശയത്തിന്റെ ആനുകൂല്യം മാത്രമാണ്. വിചാരണ കോടതി പരമോന്നത ശിക്ഷ നൽകിയ കേസിൽ അപ്പീൽ കോടതി വെറുതെ വിട്ടാൽ - അതും സംശയത്തിന്റെ ആനുകൂല്യത്തിൽ മാത്രം - സ്റ്റേറ്റ് അപ്പീൽ പോകുക എന്നുള്ളതായിരുന്നു അതുവരെയുള്ള സമ്പ്രദായം. കേസിൽ സ്റ്റേറ്റ് അപ്പീൽ പോയില്ല. പോകേണ്ടാ എന്നത് ക്യാബിനറ്റ് തീരുമാനമായിരുന്നു. അതൊരു രാഷ്ട്രീയ തീരുമാനമായിരുന്നു. മുകളിൽ പറഞ്ഞ രാഷ്ട്രീയ പശ്ചാത്തലമല്ലായിരുന്നെങ്കിൽ എന്താകുമായിരുന്നു സ്ഥിതി എന്ന് ഊഹിക്കാമല്ലോ. ഇടതുപക്ഷമായാലും വലതുപക്ഷമായാലും വർഗീയ പാർട്ടിയായാലും കത്തോലിക്കാ പൗരോഹിത്യത്തിനുള്ള സാമ്പത്തിക-രാഷ്ട്രീയ സ്വാധീനം ജലന്തർ, കൊട്ടിയൂർ, അഭയ കേസുകളിൽ നമുക്ക് മനസ്സിലായതാണല്ലോ. ഇന്നലെ ത്രിശൂർ അതിരൂപതയുടെ ആഭിമുഖ്യത്തിൽ വിശ്വാസ സംരക്ഷണ സദസ്സ് നടന്നു. അവിടത്തെ ഒരു പ്രസംഗകൻ റിട്ടയർ ചെയ്ത സുപ്രീം കോടതി ജസ്റ്റിസ് ആയിരുന്നു. ഊഹിക്കാമല്ലോ പൗരോഹിത്യത്തിന്റെ സ്വാധീനം. യൂറോപ്പിൽ മാത്രമല്ല ലോകത്തെല്ലായിടത്തും സ്റ്റേറ്റും ചർച്ചും ഒത്തൊരുമിച്ചാണ് പോകുന്നത്(യൂറോപ്പിൽ ഇപ്പോൾ മാറ്റം വന്നു തുടങ്ങി). സെക്കുലറിസം എന്നൊക്കെ വെറുതെ പറയുന്നതാ.

 ഇനി മറിയക്കുട്ടിയുടെ കൊലക്കേസിലെ കുറ്റം മറ്റൊരാൾ എറ്റു പറഞ്ഞു എന്നുള്ള കഥയുടെ പിന്നാമ്പുറങ്ങൾ എന്റെ സുഹൃത്തും KCRM ൻറെ നേതാവുമായ ജോർജ് ജോസഫിന് അറിയാം 

Schcast 2018-08-14 14:10:42

In the 1500s, it was Martin Luther who revolted against the teachings of the 'Roman Catholic Church' and the spiritual supremacy of the Pope. He declared that the believers should be following the teachings of the Bible rather than the church. The church, theologically defined as the body of Christ, was infected by sin and became corrupt.

The torch for reformation is still burning. The function of a priest is just to show the path to God to those who are not literate about spiritual matters. Jesus instructed his disciples to preach, teach and heal. It was simple in the beginning but later on became so complicated in the web of money and power.

Come back to the original form of church and things will fall in place. Let us hope that this type of evolving will bring the body (church) to produce the characteristics of the head of the church, Jesus Christ.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക