Image

പ്രളയക്കെടുതി: ദുരിതാശ്വാസ നിധിയിലേക്ക്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ സംഭാവന നല്‍കണമെന്ന്‌ എംഎം ഹസന്‍

Published on 13 August, 2018
പ്രളയക്കെടുതി: ദുരിതാശ്വാസ നിധിയിലേക്ക്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ സംഭാവന നല്‍കണമെന്ന്‌ എംഎം ഹസന്‍
തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ എല്ലാ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരും ഉദാരമായ സംഭാവനകള്‍ നല്‍കണമെന്ന്‌ കെപിസിസി പ്രസിഡന്റ്‌ എംഎം ഹസന്‍ ആഹ്വാനം ചെയ്‌തു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ 25000 രൂപ സംഭാവന നല്‍കിയതായും എംഎം ഹസന്‍ അറിയിച്ചു. സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം പ്രളയ ദുരിതബാധിതരുടെ മുഴുവന്‍ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ പര്യാപ്‌തമല്ലാത്തതിനാല്‍ മരുന്ന്‌, അരി, വസ്‌ത്രം തുടങ്ങിയവ പരമാവധി സമാഹരിച്ച്‌ നല്‍കുവാന്‍ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ മുന്‍കൈ എടുക്കണമെന്നും ഹസന്‍ ആവശ്യപ്പെട്ടു.





Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക