Image

ഡിഎംകെയില്‍ മക്കള്‍ പോര്‌; അണികള്‍ തനിക്കൊപ്പമെന്ന്‌ അഴഗിരി

Published on 13 August, 2018
ഡിഎംകെയില്‍ മക്കള്‍ പോര്‌; അണികള്‍ തനിക്കൊപ്പമെന്ന്‌ അഴഗിരി

ചെന്നൈ: എം. കരുണാനിധി മരിച്ച്‌ ഒരാഴ്‌ച കഴിയും മുന്‌പ്‌ ഡിഎംകെയില്‍ നേതൃതര്‍ക്കവുമായി മക്കള്‍. കരുണാനിധിയുടെ ഇളയ മകന്‍ സ്റ്റാലിന്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുമെന്ന്‌ അറിയിച്ചതോടെ ഇതിനെ വെല്ലുവിളിച്ച്‌ മൂത്തമകന്‍ അഴഗിരി രംഗത്തെത്തി.

അച്ഛന്‍റെ യഥാര്‍ഥ അണികള്‍ തനിക്കാണ്‌ പിന്തുണ നല്‍കിയിരിക്കുന്നത്‌. കാലം എല്ലാത്തിനും കൃത്യമായ മറുപടി നല്‍കും. മറ്റു കാര്യങ്ങളെല്ലാം പിന്നീട്‌ പറയുമെന്നും മറീന ബീച്ചില്‍ കരുണാനിധിയുടെ സമാധിയിലെത്തി പുഷ്‌പാര്‍ച്ചന നടത്തിയ ശേഷം മാധ്യമങ്ങളോട്‌ സംസാരിക്കവെ അഴഗിരി പറഞ്ഞു.

സ്റ്റാലിനെതിരേ നിരവധി തവണ കലാപക്കൊടിയുയര്‍ത്തിയ അഴഗിരിയെ പാര്‍ട്ടിയില്‍നിന്നും നേരത്തേ പുറത്താക്കിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക