Image

മുസ്ലീം പള്ളികളിലെ ശബ്ദമലിനീകരണം പരിശോധിക്കാന്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ നിര്‍ദേശം

Published on 12 August, 2018
മുസ്ലീം പള്ളികളിലെ ശബ്ദമലിനീകരണം പരിശോധിക്കാന്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ നിര്‍ദേശം


ദില്ലി: മുസ്ലീം പള്ളികളില്‍ നിന്ന്‌ പുറത്തുവിടുന്ന ശബ്ദം ശബ്ദ മലിനീകരണത്തിന്‌ കാരണമാവുന്നുണ്ടോ എന്ന്‌ പരിശോധിക്കാന്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ നിര്‍ദേശം.

പള്ളികളില്‍ നിന്ന്‌ പുറത്ത്‌ വിടുന്ന ശബ്ദം നിശ്ചിത തീവ്രതയ്‌ക്ക്‌ മുകളില്‍ പോവുന്നുണ്ടോ എന്നാവും സമിതി പരിശോധിക്കുക.

അഖണ്ഡ ഭാരത്‌ മോര്‍ച്ച എന്ന സംഘടന നല്‍കിയ ഹര്‍ജിയിലാണ്‌ ഉത്തരവ്‌. കിഴക്കന്‍ ഡല്‍ഹിയിലെ ചില മുസ്ലിം പള്ളികളില്‍ അനുവദിനീയമായതിനേക്കാള്‍ ശബ്ദം ഉപയോഗിക്കുന്നുണ്ടെന്നാണ്‌ അഖണ്ഡ ഭാരത്‌ മോര്‍ച്ച നല്‍കിയ പരാതിയില്‍ പറയുന്നത്‌.

കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡും ഡല്‍ഹി മലിനീകരണ നിയമന്ത്രണ കമ്മറ്റിയും സംയുക്തമായി പരിശോധിക്കണമെന്നാണ്‌ നിര്‍ദേശം.
ദേശീയ ഹരിത ട്രൈബ്യുണല്‍ അധ്യക്ഷന്‍ ആദര്‍ശ്‌ ഗോയല്‍ അധ്യക്ഷനായ ബെഞ്ചാണ്‌ നിര്‍ദേശം നല്‍കിയത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക