Image

അനാസ്ഥ കാട്ടിയ ഉദ്യോഗസ്ഥരെ പരസ്യമായി ശകാരിച്ച് കൃഷി മന്ത്രി. മന്ത്രിക്ക് കൈയ്യടിച് സോഷ്യല്‍ മീഡിയ

Published on 12 August, 2018
അനാസ്ഥ കാട്ടിയ ഉദ്യോഗസ്ഥരെ പരസ്യമായി ശകാരിച്ച് കൃഷി മന്ത്രി. മന്ത്രിക്ക് കൈയ്യടിച് സോഷ്യല്‍ മീഡിയ
കാലവര്‍ഷക്കെടുതിയില്‍ ജനം നട്ടംതിരിയുമ്പോള്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കണം. അത് മനസിലാക്കി ജനങ്ങള്‍ക്കൊപ്പം ഇറങ്ങിച്ചെല്ലുന്നവരാണ് യഥാര്‍ഥ ജനനേതാക്കള്‍. അത്തരമൊരു നേതാവിനെ കേരളം അടുത്തറിഞ്ഞ സംഭവമാണ് കഴിഞ്ഞ ദിവസമുണ്ടായത്. വയനാട്ടിലെ ബാണാസുരയില്‍  ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ കൃഷി മന്ത്രിയുടെ മുമ്പില്‍ ജനങ്ങളൊന്നാകെ തങ്ങളുടെ പ്രശ്നങ്ങള്‍ നിരത്തി. കര്‍ഷകര്‍ക്ക് ഇന്‍ഷുറന്‍സ് ക്ലെയിം വൈകിപ്പിച്ചതാണ് ഏറ്റവും കൂടുതല്‍ പരാതികളായി എത്തിയത്. തുടര്‍ന്ന് തനിക്കൊപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥരോട് മന്ത്രി വിശദീകരണം ചോദിച്ചു. എന്നാല്‍ കാര്യമായ വീശദീകരണം നല്‍കാതെ സാങ്കേതിക തടസങ്ങള്‍ ചൂണ്ടിക്കാട്ടുകയായിരുന്നു ഉദ്യോഗസ്ഥര്‍ ചെയ്തത്. ഇതിനെ തുടര്‍ന്നാണ് കൃഷി മന്ത്രി ഉദ്യോഗസ്ഥരെ ശകാരിച്ചത്. 
ജനങ്ങള്‍ക്ക് മുമ്പില്‍ വെച്ച് തന്നെ നിങ്ങള്‍ മറുപടി പറയണം. ജനങ്ങള്‍ കേള്‍ക്കാന്‍ തന്നെയാണ് ഞാന്‍ ചോദിക്കുന്നത്... എന്നായിരുന്നു വി.എസ് സുനില്‍കുമാര്‍ ഉദ്യോഗസ്ഥരോട് പറഞ്ഞത്. മന്ത്രിയുടെ ഇടപെടല്‍ ജനങ്ങള്‍ക്ക് ആശ്വാസമായി. എന്തായാലും സംഭവം വീഡിയോ പകര്‍ത്തിയ ചിലര്‍ മന്ത്രിയുടെ സൂപ്പര്‍ ഡയലോഗ് സോഷ്യല്‍ മീഡിയയിലും എത്തിച്ചു. ഇതോടെ ജനവിരുദ്ധമായി പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥരെ വിമര്‍ശിച്ച മന്ത്രി സോഷ്യല്‍ മീഡയയിലും താരമായി. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക