Image

കാസര്‍ഗോഡ് ജില്ലാ നോര്‍ക്ക ഓഫീസ് എല്ലാ ദിവസവും തുറന്നു പ്രവര്‍ത്തിക്കണം : ഖത്തര്‍ കെ എംസിസി

Published on 11 August, 2018
കാസര്‍ഗോഡ് ജില്ലാ നോര്‍ക്ക ഓഫീസ് എല്ലാ ദിവസവും തുറന്നു പ്രവര്‍ത്തിക്കണം : ഖത്തര്‍ കെ എംസിസി

ദോഹ : കാസര്‍ഗോഡ് ജില്ലയിലെ നോര്‍ക്കാ ഓഫീസ് എല്ലാദിവസവും തുറന്നു പ്രവര്‍ത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ഖത്തര്‍ കെ എംസിസി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

പ്രവാസികള്‍ ഏറ്റവും കൂടുതലുള്ള കാസര്‍ഗോഡ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഓഫീസില്‍ പ്രവാസികള്‍ക്കായി നിരവധി സേവനങ്ങള്‍ ലഭ്യമാണെങ്കിലും ആവശ്യത്തിന് ജീവനക്കാരില്ലാത്തതുകാരണം ഓഫീസിന്റെ പ്രവര്‍ത്തനം ആഴ്ചയില്‍ രണ്ടു ദിവസമായി ചുരുങ്ങിയത് ലക്ഷകണക്കിന് പ്രവാസികളെയാണ് ബാധിക്കുന്നത്. ഇതു സംബന്ധിച്ചു എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എക്ക് നിവേദനം നല്‍കാനും യോഗം തീരുമാനിച്ചു. ചേര്‍ക്കളം അബ്ദുള്ളയുടെ നിര്യണത്തില്‍ യോഗം അനുശോചിച്ചു.

പ്രസിഡന്റ് ബഷീര്‍ മജല്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുല്‍ റഹ്മാന്‍ എരിയാല്‍ സ്വാഗതം ആശംസിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ഹാരിസ് എരിയാല്‍ , നവാസ് ആസാദ് നഗര്‍ ,സലാം പുത്തൂര്‍ ,അക്ബര്‍ കടവത് , മാഹിന്‍ കുന്നില്‍ ,സിദ്ദിഖ് മൊഗ്രാല്‍ പുത്തൂര്‍ പ്രസംഗിച്ചു . ട്രഷറര്‍ അന്‍വര്‍ കടവത് നന്ദി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക