മുന്‍ പ്രധാനമന്ത്രി നെഹ്‌റുവിനെതിരെ വിവാദ പ്രസ്‌താവനയുമായി ബി.ജെ.പി എം.എല്‍.എ
Published on 11 August, 2018
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി
ജവഹര്‍ലാല്‍ നെഹ്‌റുവിനെതിരെ വിവാദ പ്രസ്‌താവനയുമായി ബി.ജെ.പി എം.എല്‍.എ ഗ്യാന്‍
ദേവ് അഹൂജ. നെഹ്‌റു പണ്ഡിറ്റ് എന്ന വിളിയ്‌ക്ക് അര്‍ഹനല്ലെന്നാണ് അഹൂജയുടെ
കണ്ടെത്തല്‍.
'നെഹ്‌റു ഒരിക്കലും പണ്ഡിറ്റല്ല. ബീഫും പോര്‍ക്കും
കഴിച്ചിരുന്ന നെഹ്‌റുവിന് പണ്ഡിറ്റാകാന്‍ സാധിക്കില്ല. അദ്ദേഹത്തിന്റെ പേരിന്
മുന്നില്‍ കോണ്‍ഗ്രസ് ചാര്‍ത്തിക്കൊടുത്ത വിശേഷണം മാത്രമാണത്,' ബിജെപി
ആസ്ഥാനത്ത് സംസാരിക്കവെ അഹൂജ പറഞ്ഞു.
ജാതീയതയുടെ പേരുപറഞ്ഞാണ് കോണ്‍ഗ്രസ്
തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും അഹൂജ ആരോപിച്ചു. ക്ഷേത്രങ്ങള്‍
സന്ദര്‍ശിക്കാന്‍ രാഹുല്‍ ഗാന്ധി പഠിച്ചത് ഇന്ദിരാ ഗാന്ധിയില്‍ നിന്നാണ് എന്ന
രാജസ്ഥാന്‍ പി.സി.സി പ്രസിഡന്റ് സച്ചിന്‍ പൈലറ്റിന്റെ പ്രസ്‌താവനയോട്
പ്രതികരിക്കവെയാണ് അഹൂജയുടെ ഈ പ്രസ്‌താവന
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല