Image

കേരളത്തില്‍ കനത്ത മഴയില്‍ 25 ഇടങ്ങളില്‍ മണ്ണിടിച്ചിലുണ്ടായി

Published on 11 August, 2018
കേരളത്തില്‍ കനത്ത മഴയില്‍ 25  ഇടങ്ങളില്‍ മണ്ണിടിച്ചിലുണ്ടായി

കേരളത്തില്‍ കനത്ത മഴയില്‍ 25 ഇടങ്ങളിലാണ് മണ്ണിടിച്ചിലുണ്ടായത്. ഇടുക്കിയില്‍ 21 സ്ഥലങ്ങളില്‍ മണ്ണിടിഞ്ഞു. ചിന്നാറിനടുത്ത് മുരിക്കശേരി, അടിമാലി റൂട്ട്, രാജപുരം, കഞ്ഞിക്കുഴി, കൊന്നത്തടി, പനംകുറ്റി, കല്ലാര്‍കുറ്റി, പണിക്കന്‍കുടി, ഉടുമ്ബന്‍ചോല, മൂന്നാര്‍ ലക്ഷ്മി മാങ്കുളം റോഡ്, ആനവിരട്ടി വില്ലേജ്, മീന്‍മുട്ടി, മാങ്കുളം, പള്ളിവാസല്‍ (പ്ലംജൂഡ് റിസോര്‍ട്ടിന് സമീപം), പാംബ്ല, ഇടശേരിപടിയില്‍, മാങ്കടവു കവല, കൂമ്ബന്‍ പാറ, അമ്ബഴച്ചാല്‍, ഇരുട്ടുകാനം കല്ലാര്‍ മേഖല, അമ്ബലച്ചാല്‍ ഷാല്യംപാറ റോഡ്, ഒടക്ക സിറ്റി എന്നിവിടങ്ങളിലാണ് ഇടുക്കിയില്‍ മണ്ണിടിഞ്ഞത്.

കണ്ണൂരില്‍ കരിക്കോട്ടക്കരിയിലും മലപ്പുറത്ത് പൊങ്കല്ലൂര്‍ പൂച്ചക്കരയിലും വയനാട്ടില്‍ മക്കിമലയിലും വൈത്തിരിയിലുമാണ് മണ്ണിടിച്ചിലുണ്ടായത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക