Image

ചെറുതോണി, ഓരോ സെക്കന്റിലും ലക്ഷക്കണക്കിന്‌ ലിറ്റര്‍ വെള്ളം പെരിയാറിലേക്ക്‌

Published on 10 August, 2018
ചെറുതോണി, ഓരോ സെക്കന്റിലും ലക്ഷക്കണക്കിന്‌ ലിറ്റര്‍ വെള്ളം പെരിയാറിലേക്ക്‌


ചെറുതോണി: ഇടുക്കി ജലസംഭരണിയിലേക്കുള്ള നീരൊഴുക്ക്‌ വര്‍ദ്ധിച്ചുകൊണ്ടിരിക്കകുയാണ്‌. വൃഷ്ടിപ്രദേശത്ത്‌ അത്‌ ശക്തമായ മഴയും തുടരുന്നു. ഈ സാഹചര്യത്തില്‍ അണക്കെട്ടില്‍ നിന്ന്‌ കൂടുതല്‍ വെള്ളം പുറത്തേക്കൊഴുക്കി വിടുക മാത്രമാണ്‌ അധികൃതര്‍ക്ക്‌ മുന്നിലുള്ള പോംവഴി.

ഇതിന്റെ ഭാഗമായാണ്‌ ചെറുതോണി അണക്കെട്ടിലെ രണ്ട്‌ ഷട്ടറുകള്‍ കൂടി തുറന്നത്‌. ആദ്യം ഒരു ഷട്ടര്‍ മാത്രം ആയിരുന്നു തുറന്നിരുന്നത്‌. ഷട്ടര്‍ നാല്‍പത്‌ സെന്റീമീറ്റര്‍ മാത്രമേ ഉയര്‍ത്തിയിരുന്നുള്ളു. മൂന്ന്‌ ഷട്ടറുകള്‍ തുറന്നപ്പോള്‍ സെക്കന്റില്‍ ഒന്നേകാല്‍ ലക്ഷം ലിറ്റര്‍ വെള്ളം ആയിരുന്നു പുറത്തേക്ക്‌ ഒഴുകിയിരുന്നത്‌.

നീരൊഴുക്ക്‌ വര്‍ദ്ധിച്ച സാഹചര്യത്തില്‍, ഷട്ടറുകള്‍ പിന്നേയും ഉയര്‍ത്തുകയായിരുന്നു. ഇപ്പോള്‍ ഒരു മീറ്റര്‍ വീതം ആണ്‌ ഓരോ ഷട്ടറും ഉയര്‍ത്തിയിട്ടുള്ളത്‌. നീരൊഴുക്ക്‌ വീണ്ടും കൂടിയതിനെ തുടര്‍ന്ന്‌ നാലാമത്തേയും അഞ്ചാമത്തേയും ഷട്ടറുകള്‍ കൂടി ഉച്ചയ്‌ക്ക്‌ തുറന്നു. വന്‍ ജല പ്രവാഹം ആണ്‌ അണക്കെട്ടില്‍ നിന്നുള്ളത്‌. ചെറുതോണി ടൗണ്‍ ഏതാണ്ട്‌ വെള്ളത്തിലായിക്കഴിഞ്ഞു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക