Image

വിശ്വാസ സംസ്‌കാര കൈമാറ്റത്തിന് സഭകളുടെ പങ്ക് വലുത്: മാര്‍ പുത്തൂര്‍

Published on 09 August, 2018
വിശ്വാസ സംസ്‌കാര കൈമാറ്റത്തിന് സഭകളുടെ പങ്ക് വലുത്: മാര്‍ പുത്തൂര്‍
ടൗണ്‍സ്‌വില്‍: വ്യക്തിയുടേയും കുടുംബത്തിന്റെയും ആധ്യാത്മിക നിലനില്‍പ്പിന് മാതൃസഭയോടൊപ്പമുള്ള ജീവിതം കൊണ്ടു മാത്രമേ സാധിക്കുകയുള്ളുവെന്ന് മെല്‍ബണ്‍ രൂപതാധ്യക്ഷന്‍ മാര്‍ ബോസ്‌കോ പുത്തൂര്‍. ടൗണ്‍സ് വില്ലില്‍ ഇടവക മധ്യസ്ഥയായ വി.. അല്‍ഫോന്‍സാ , മാര്‍ത്തോമ്മശ്ലീഹാ, വി. സെബസ്ത്യാനോസ് എന്നിവരുടെ സംയുക്ത തിരുനാളില്‍ സന്ദേശം നല്‍കുകയിരുന്നു ബിഷപ്.

ആത്മീയതയുണ്ടെന്ന് അവകാശപ്പെടാനാവും, എന്നാല്‍ ഈ വിശ്വാസം വഴി തെറ്റാതെ നയിക്കാനും ആനന്ദപൂര്‍വമായ ആഘോഷമാകാനും സഭാ ജീവിതത്തിലൂടെ മാത്രമേ സാധിക്കുകയുള്ളുവെന്ന് മാര്‍ പുത്തൂര്‍ പറഞ്ഞു. വിശ്വാസവും സംസ്‌കാരവും തലമുറകള്‍ കൈമാറാന്‍ മാതൃസഭകളുടെ സംവിധാനം ഏറെ സഹായകരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ടൗണ്‍സ് വില്‍ അല്‍ഫോന്‍സാ മിഷന്‍ വെബ്‌സൈറ്റിന്റെയും മൊബൈല്‍ ആപ്പിന്റെയും ഉദ്്ഘാടനം ബിഷപ്പ് നിര്‍വഹിച്ചു. വിശ്വാസ പരിശീലനത്തിനു നേതൃത്വം നല്‍കുന്ന ജിന്‍സി സിബി, ജയ്‌മോള്‍ സിബി, ക്രിസ്റ്റിന്‍ മാത്യു, ജേബിച്ചന്‍ വര്‍ഗീസ്, മിംഗിള്‍ ജോബി, അനില്‍ ആനി, സ്വീറ്റ് ലി ജോയി, സില്‍വി റോബിന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

മൂന്നുനാള്‍ നീണ്ട തിരുനാളിന്റെ വര്‍ണാലങ്കാരങ്ങളും ആഘോഷമായ പ്രദക്ഷിണവും തിരുകര്‍മങ്ങളും പ്രദേശവാസികളുടെ മനം കവര്‍ന്നു. ഫാ.ഏബ്രഹാം ചെരിപുറം, ഫാ. തോമസ് മടാന, ഫാ. ജോസ് കോയിക്കല്‍, ഫാ. ജോബി ജോസ്, ഫാ. സാജു തേക്കാനത്ത്, ഫാ. ജോണ്‍ കുന്നത്തു മാടപ്പിള്ളില്‍, ഫാ. ജോസഫ് ചാലിച്ചിറയില്‍, ഫാ. സിബിച്ചന്‍ കൈപ്പന്‍പ്ലാക്കല്‍, ഫാ. ഫ്രാന്‍സിസ് ഫെറിഗി എന്നിവര്‍ തിരുകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി.

വികാരി ഫാ. മാത്യു അരീപ്ലാക്കല്‍ കമ്മിറ്റി ഭാരവാഹികളായ സ്റ്റീഫന്‍ പള്ളിപ്പുറത്തു മ്യാലില്‍, ഷിജോ മുണ്ടന്‍മാക്കല്‍, മാത്യു മേനാച്ചേരില്‍, ആന്റണി കുന്നുംപുറത്ത്, ജെറീഷ് തെയ്യപ്പതിക്കല്‍ എന്നിവര്‍ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: തോമസ് ടി. ഓണാട്ട്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക