Image

കന്യാമഠങ്ങളില്‍ ഫ്രാങ്കോയ്ക്ക് വേണ്ടി ഒപ്പുശേഖരണം, ബിഷപ്പിനു കവചമൊരുക്കി കേരള കാത്തലിക് കമ്മ്യുണിറ്റിയും

Published on 09 August, 2018
കന്യാമഠങ്ങളില്‍ ഫ്രാങ്കോയ്ക്ക് വേണ്ടി ഒപ്പുശേഖരണം, ബിഷപ്പിനു കവചമൊരുക്കി കേരള കാത്തലിക് കമ്മ്യുണിറ്റിയും

കോട്ടയം: കന്യാസ്ത്രീയുടെ ബലാത്സംഗ പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോയെ ചോദ്യം ചെയ്യലിനായി കേരളത്തില്‍ നിന്നും പോലീസ് സംഘം ജലന്ധറിന്റെ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുമ്പോള്‍ പ്രതിരോധത്തിന്റെ പുതിയ മാര്‍ഗങ്ങള്‍ തേടുകയാണ് ബിഷപ്പ്. കന്യാമഠങ്ങള്‍ കേന്ദ്രീകരിച്ച് തന്റെ സ്വഭാവശുദ്ധി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഒപ്പിട്ട് വാങ്ങിയും പോലീസിനെ നേരിടാന്‍ വിശ്വാസികളെ ബിഷപ്പ് ഹൗസിലേക്ക് വിളിച്ചുവരുത്തിയുമാണ് ബിഷപ്പ് ഫ്രാങ്കോ ആത്മബലം കണ്ടെത്തുന്നത്.

തനിക്ക് നല്ല സ്വഭാവ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ട് രൂപതയിലെ കന്യാസ്ത്രീ മഠങ്ങളില്‍ എല്ലാം ഓരോ ഫോറം എത്തിച്ചുകഴിഞ്ഞു. മഠത്തിലുള്ള ഓരോ അംഗങ്ങളും ഫോറം പൂരിപ്പിച്ച് നല്‍കണം. പ്രിന്റ് ചെയ്ത സര്‍ട്ടിഫിക്കറ്റില്‍ കന്യാസ്ത്രീകള്‍ പേരും ഒപ്പും മറ്റ് വ്യക്തിഗത വിവരങ്ങളും എഴുതിച്ചേര്‍ത്താല്‍ മാത്രം മതി.

''ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ വളരെ നല്ല സ്വഭാവമുള്ളയാളാണ്. എന്നെ അദ്ദേഹം ലൈംഗികമായോ മാനസികമായോ ശാരീരികമായോ ഒരിക്കലും ഉപദ്രവിച്ചിട്ടില്ല. ലൈംഗികോദ്ദേശ്യത്തോടെ ഒരിക്കലും എന്നോട് സംസാരിച്ചിട്ടില്ല. ഏറ്റവും മാന്യനായ വ്യക്തിയാണ് അദ്ദേഹം. ഒരു പിതാവിനെ/സഹോദരനെപോലെയാണ് അദ്ദേഹം എന്നെ കണ്ടിട്ടുള്ളത്. കന്യാസ്ത്രീമഠത്തിലെ ജീവിതത്തിനിടെ പല തവണ ബിഷപ്പിനെ കാണേണ്ടിവന്നിട്ടുണ്ട്. മഠത്തിലെ ചട്ടമനുസരിച്ച് ഒരിക്കലും ഒരു പുരുഷനെ ഒറ്റയ്ക്ക് പോയി കണ്ടാന്‍ പറ്റില്ല. ഒരുകന്യാസ്ത്രീയെങ്കിലും ഒപ്പം കാണും. ഏതു ബിഷപ്പിനെയോ വൈദികനേയോ കാണാന്‍ പോയാലും മറ്റൊരു കന്യാസ്ത്രീ കൂടെ വേണം എന്നാണ് രൂപതയിലെ നിയമം. അത് കര്‍ശനമായ തന്നെ പാലിക്കുന്നുണ്ട്.'' 

''ഒരു സ്ത്രീ എന്ന നിലയില്‍ തന്നെ ഏറെ ആദരിക്കുകയും സഹായിക്കുകയും ചെയ്യുന്ന ബിഷപ്പ് ഫ്രാങ്കോയെ കുറിച്ച് ഒരു പരാതിയുമില്ല. ഇക്കാലത്തിനുള്ളില്‍ ബിഷപ്പില്‍ നിന്നും മോശമായ ഒരു അനുഭവവും എനിക്ക് ഉണ്ടായിട്ടില്ല''എന്ന സത്യവാങ്മൂലമാണ് കന്യാസ്ത്രീകള്‍ ഒപ്പിട്ട് നല്‍കേണ്ടത്.

കന്യാമഠങ്ങളില്‍ ഫ്രാങ്കോയ്ക്ക് വേണ്ടി ഒപ്പുശേഖരണം, ബിഷപ്പിനു കവചമൊരുക്കി കേരള കാത്തലിക് കമ്മ്യുണിറ്റിയും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക