Image

മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും; വയനാട്‌ ഒറ്റപ്പെട്ടു

Published on 09 August, 2018
മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും; വയനാട്‌ ഒറ്റപ്പെട്ടു

വൈത്തിരി: പല ഭാഗങ്ങളിലും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും കാരണം വയനാട്‌ പൂര്‍ണ്ണമായും ഒറ്റപ്പെട്ടു. മണ്ണിടിച്ചില്‍ ഉള്ളതിനാല്‍ പാല്‍ ചുരത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചു. കുറ്റിയാടി ചുരത്തിലൂടെയുള്ള ഗതാഗതത്തിന്‌ നിയന്ത്രണം ഏര്‍പെടുത്തിയിരിക്കുകയാണ്‌. താമരശ്ശേരി ചുരത്തിലും ഗതാഗതം സ്‌തംഭിച്ചു. ജില്ലയില്‍ ഇതുവരെ 26 ദുരിതാശ്വാസ ക്യാമ്‌ബുകള്‍ തുറന്നു.

വൈത്തിരിയില്‍ പൊലിസ്‌ സ്റ്റേഷന്‌ സമീപം ഉരുള്‍പൊട്ടി. ആളപായമില്ല. എന്നാല്‍ റോഡിലേക്ക്‌ മണ്ണ്‌ ഒലിച്ച്‌ എത്തി ഗതാഗതംപൂര്‍ണമായും തടസ്സപ്പെട്ടിരിക്കുകയാണ്‌. ഇവിടെ ലക്ഷം വീട്‌ കോളനിയിലെ വീട്ടമ്മ മരിച്ചു. ജോര്‍ജിന്റെ ഭാര്യ ലില്ലിയാണ്‌ മരിച്ചത്‌. ഇവിടെ മൂന്ന്‌ വീടുകള്‍ പൂര്‍ണമായും ഏഴ്‌ വീടുകള്‍ ഭാഗികമായും തകര്‍ന്നിട്ടുണ്ട്‌.

കോഴിക്കോട്‌ മൈസൂര്‍ പാതയിലെ ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക