Image

കോയമ്‌ബത്തൂരില്‍ ബസ്‌ അപകടത്തില്‍ നാലു മലയാളികള്‍ മരിച്ചു

Published on 09 August, 2018
കോയമ്‌ബത്തൂരില്‍ ബസ്‌ അപകടത്തില്‍ നാലു മലയാളികള്‍ മരിച്ചു


കോയമ്‌ബത്തൂര്‍: തമിഴ്‌നാട്ടില്‍ ബസ്‌ അപകടത്തില്‍ പെട്ട്‌ നാലു പേര്‍ക്ക്‌ ദാരുണാന്ത്യം. നാമക്കല്ലിന്‌ സമൂപം ബസ്‌ ലോറിക്ക്‌ പിന്നിലിടിച്ചാണ്‌ അപകടമുണ്ടായത്‌. മരിച്ചവരില്‍ നാലു പേരും മലയാളികളാണ്‌. പന്തളം സ്വദേശികളായ മിനി വര്‍ഗീസ്‌ (36)മകന്‍ ആഷല്‍ ബിജോ (10) ബസ്‌ ക്ലീനര്‍ സിദ്ധാര്‍ഥ്‌ (23) എന്നിവരും തിരിച്ചറിയാത്ത ഒരാളുമാണ്‌ മരിച്ചത്‌.

അപകടത്തില്‍ 10 പേര്‍ക്ക്‌ പരിക്കേറ്റു. മൂന്നു പേര്‍ സംഭവ സ്ഥലത്തുവെച്ചും തിരിച്ചറിയപ്പെടാത്ത ആള്‍ ആശുപത്രിയില്‍ വെച്ചുമാണ്‌ മരിച്ചത്‌. ഇന്നലെ പുലര്‍ച്ചെ നാലുമണിയോടെയാണ്‌ അപകടമുണ്ടായത്‌.

നാമക്കല്‍ ജില്ലയിലെ കുമാരപാളയത്തു വച്ചാണ്‌ അപകടം നടന്നത്‌. കടലൂരില്‍ നിന്ന്‌ വിരുതാചലത്തേക്ക്‌ കാറ്റാടി മരത്തടികളുമായി പോയ്‌ക്കൊണ്ടിരുന്ന ലോറിയുടെ പിന്‍ഭാഗത്ത്‌ ബെംഗളുരുവില്‍ നിന്ന്‌ കേരളത്തിലേക്ക്‌ വരികയായിരുന്ന കേരളാ ലൈന്‍സ്‌  ട്രാവല്‍സ്‌ ബസ്‌ ഇടിക്കുകയായിരുന്നു


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക