Image

രാജ്യസഭാ ഉപാധ്യക്ഷ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് വിജയം

Published on 09 August, 2018
രാജ്യസഭാ ഉപാധ്യക്ഷ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് വിജയം
ന്യൂഡല്‍ഹി: രാജ്യസഭാ ഉപാധ്യക്ഷ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് വിജയം. എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഹരിവന്‍ഷ് നാരായണ്‍ സിങ് തിരഞ്ഞെടുക്കപ്പെട്ടു. 125 വോട്ടുകള്‍ക്കാണ് ജയം. എതിര്‍ സ്ഥാനാര്‍ത്ഥി ഹരിപ്രസാദിന് 105 വോട്ടുകള്‍ മാത്രമേ നേടാനായുള്ളു. 245 അംഗങ്ങളുള്ള രാജ്യസഭയില്‍ ഒരു സ്ഥാനാര്‍ത്ഥിക്ക് വിജയിക്കാന്‍ വേണ്ടത് 123 വോട്ടാണ്. പി.ജെ കുര്യന്‍ വിരമിച്ചശേഷം ഡെപ്യൂട്ടി ചെയര്‍മാന്റെ സ്ഥാനം 2018 ജൂണ്‍ മുതല്‍ ഒഴിഞ്ഞു കിടക്കുകയായിരുന്നു. രാജ്യസഭാ ഉപാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ഹരിവംശ് നാരായണ്‍ സിങ് പത്രപ്രവര്‍ത്തകനും സാമ്പത്തിക വിദഗ്ധനുമൊക്കെയാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക