Image

സെന്റ് മേരീസ് ക്‌നാനായ യാക്കോബായ ചര്‍ച്ച് പെരുന്നാള്‍ കൊടിയേറ്റം നടത്തി

Published on 07 August, 2018
സെന്റ് മേരീസ് ക്‌നാനായ യാക്കോബായ ചര്‍ച്ച് പെരുന്നാള്‍ കൊടിയേറ്റം നടത്തി
ചിക്കാഗോ: വാക്കീഗണ്‍ സെന്റ് മേരീസ് ക്‌നാനായ സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തിന്റെ 2018-ലെ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് മുന്നോടിയായുള്ള കൊടിയേറ്റം ഇടവക വികാരി റവ.ഫാ. തോമസ് മേപ്രത്തിന്റെ കാര്‍മികത്വത്തില്‍ ഓഗസ്റ്റ് അഞ്ചാം തീയതി ഞായറാഴ്ച വിശുദ്ധ കുര്‍ബാനയ്ക്കുശേഷം നടത്തപ്പെട്ടു.

പെരുന്നാള്‍ ആഘോഷങ്ങളും വിവിധ പരിപാടികളും ഓഗസ്റ്റ് 18, 19 (ശനി, ഞായര്‍) തീയതികളില്‍ നോര്‍ത്ത് അമേരിക്ക, കാനഡ, യൂറോപ്പ് മേഖല മെത്രാപ്പോലീത്ത അഭി. ആയൂബ് മോര്‍ സില്‍വാനോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാര്‍മികത്വത്തില്‍ നടത്തപ്പെടുന്നതാണ്. ഈവര്‍ഷത്തെ തിരുനാള്‍ ഏറ്റെടുത്ത് നടത്തുന്നത് അഹരോണ്‍ പള്ളത്രയും കുടുംബവുമാണ്. എല്ലാവരും പെരുന്നാള്‍ ആഘോഷങ്ങളില്‍ പങ്കുചേര്‍ന്ന് അനുഗ്രഹീതരാകുവാന്‍ സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു. ഇടവക സെക്രട്ടറി ലെജി പട്ടരുമഠത്തില്‍ അറിയിച്ചതാണിത്.
സെന്റ് മേരീസ് ക്‌നാനായ യാക്കോബായ ചര്‍ച്ച് പെരുന്നാള്‍ കൊടിയേറ്റം നടത്തിസെന്റ് മേരീസ് ക്‌നാനായ യാക്കോബായ ചര്‍ച്ച് പെരുന്നാള്‍ കൊടിയേറ്റം നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക