Image

ഇമലയാളിയില്‍ ഓണാഘോഷം പേനയെടുക്കു എഴുത്തുകാരേ, ഓണമായ്, പൊന്നോണമായ്

Published on 02 August, 2018
ഇമലയാളിയില്‍ ഓണാഘോഷം പേനയെടുക്കു എഴുത്തുകാരേ, ഓണമായ്, പൊന്നോണമായ്
ഓണം സമാഗതമാകുന്നു. ഈ വര്‍ഷം ആ സുദിനമെത്തുന്നത് ഈ മാസം 25 നാണ്. ഇമലയാളിയുടെ താളുകള്‍ ഓരോന്നായി നമുക്ക് ഒരു നാക്കിലയാക്കാം. അതില്‍ കലാവിഭവങ്ങള്‍ ഒന്നൊന്നായി വിളമ്പാം. ആഗസ്റ്റ് പതിനഞ്ച് (15) അത്തം നാള്‍ പിറക്കുന്നതോടെ രചനകളുടെ പൂക്കളം നമുക്ക് അലങ്കരിക്കാം; തിരുവോണപ്പുലരി വരെ.

ലേഖനമായോ, കവിതയായോ, കഥയായോഎഴുതുക. രണ്ടു വിഷയങ്ങള്‍ നിര്‍ദേശിക്കുന്നു. 'അമേരിക്കയിലെ നിങ്ങളുടെ ആദ്യത്തെ ഓണം; അല്ലെങ്കില്‍, ജീവിതത്തില്‍ അവിസ്മരണീയമായ ഒരു ഓണം.

ആശയങ്ങള്‍ എഴുതാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ ഞങ്ങളുമായി ബന്ധപ്പെടുക, ഞങ്ങളുടെ പത്രാധിപസമിതി നിങ്ങളെ എഴുതാന്‍ സഹായിക്കും. കൂടാതെ പഴയ ഓണപ്പാട്ടുകള്‍, ഓണത്തോടനുബന്ധിച്ചുള്ള നര്‍മ്മങ്ങള്‍, ഇവയൊക്കെ ശേഖരിച്ച് അയക്കുക.

ഇവിടത്തെ സംഘടനകളുടെ ആഘോഷങ്ങളില്‍ അവതരിപ്പിക്കാനുള്ള ലഘു നാടകങ്ങള്‍,പാട്ടുകള്‍ തുടങ്ങിയവഇവിടത്തെ എഴുത്തുകാര്‍ എഴുതി ഇ മലയാളിയില്‍ പ്രസിദ്ധീകരിച്ച് സംഘാടകരുടെ ശ്രദ്ധയാകര്‍ഷിക്കാവുന്നതാണ്. ഇതിലൂടെ അമേരിക്കന്‍ മലയാളി എഴുത്തുകാരുടെ കഴിവ് പ്രകടിപ്പിക്കാന്‍ അവസരം ഉണ്ടാകുന്നതിനൊപ്പംഅവര്‍ക്ക് പ്രോത്സാഹനവും ലഭിക്കുന്നു.

എല്ലാവരുടെയും സഹകരണം പ്രതീക്ഷിച്ചുകൊണ്ട് ,

സ്‌നേഹത്തോടെ

ഇമലയാളി

editor@emalayalee.com
Join WhatsApp News
american malayali 2018-08-07 08:49:38
മലയാളികളെ നാടുമായി ബന്ധിപ്പിച്ച് നിർത്താൻ 
ഇ മലയാളി ശ്രമിക്കുന്നത് പ്രശംസനീയം തന്നെ.
കല, സാഹിത്യം, സംസ്കാരം എന്നിവ മനുഷ്യരെ 
കൂടുതൽ നല്ല മനുഷ്യരാക്കാൻ സഹായിച്ചിട്ടുണ്ട്. വര്ഷം 
തോറും ആഘോഷിക്കുന്ന വിശേഷദിവസങ്ങളെ 
ഓർമ്മിപ്പിക്കുമ്പോൾ എല്ലാവരുടെ മനസ്സിലും വളരെ നല്ല 
ഓർമ്മകൾ ഉണരുന്നു. ഓണം സന്തോഷത്തിന്റെയും 
സമൃദ്ധിയുടെയും കാലമാണ്. അമേരിക്കൻ മലയാളികൾക്ക് 
എന്നും സമൃദ്ധി തന്നെ. എങ്കിലും അവരിലെ എഴുത്തുകാർ 
അനുഭവിക്കുന്ന ഗൃഹാതുരത്വത്തിന്റെ ഒരു 
വിവരണം ഇ മലയാളിയിൽ വായിക്കാമെന്നു പ്രതീക്ഷിക്കുന്നു. 
മതവും, രാഷ്ട്രീയവുമാണ് അമേരിക്കൻ മലയാളികൾക്ക് 
താല്പര്യമെങ്കിലും  ഇവിടത്തെ എഴുത്തുകാർ 
എഴുതുന്നതുകൂടി വായിച്ച്നോക്കുക. ഇ മലയാളിയുടെ 
ഈ സംരംഭത്തിന് ആശംസകൾ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക