Image

പൗരത്വ രജിസ്റ്റര്‍: എന്‍.ആര്‍.സി രജിസ്‌ട്രാര്‍ ജനറലിന്‌ സുപ്രീം കോടതിയുടെ ശാസന

Published on 07 August, 2018
 പൗരത്വ രജിസ്റ്റര്‍: എന്‍.ആര്‍.സി രജിസ്‌ട്രാര്‍ ജനറലിന്‌ സുപ്രീം കോടതിയുടെ ശാസന

ന്യൂഡല്‍ഹി: അസാമിലെ പൗരത്വ രജിസ്റ്റര്‍ വിവാദവുമായി ബന്ധപ്പെട്ട കേസില്‍ രജിസ്‌ട്രാര്‍ ജനറല്‍ ഒഫ്‌ ഇന്ത്യ എസ്‌.ശൈലേഷിനേയും അസാം നാഷണല്‍ രജിസ്റ്റര്‍ ഒഫ്‌ സിറ്റിസന്‍ കോര്‍ഡിനേറ്റര്‍ പ്രതീക്‌ ഹജേലയേയും സുപ്രീം കോടതി ശക്തമായി ശാസിച്ചു.

പൗരത്വ രജിസ്റ്റര്‍ സംബന്ധിച്ച്‌ മാദ്ധ്യമങ്ങളിലൂടെ പ്രസ്‌താവന നടത്തിയതിനെ തുടര്‍ന്നാണിത്‌.

ഉദ്യോഗസ്ഥരുടെ നടപടി കടുത്ത കോടതിയലക്ഷ്യമാണെന്നും വലിയൊരു ഉത്തരവാദിത്തം നിറേവറ്റാനുള്ളതിനാല്‍ രണ്ട്‌ പേര്‍ക്കുമെതിരെ നടപടി എടുക്കുന്നില്ലെന്നും കോടതി മുന്നറിയിപ്പ്‌ നല്‍കി.

കോടതിയുടെ കീഴിലുള്ള ഉദ്യോഗസ്ഥരാണ്‌ നിങ്ങള്‍ എന്ന കാര്യം മറക്കരുത്‌. കോടതിയുടെ ഉത്തരവ്‌ അനുസരിക്കുകയാണ്‌ നിങ്ങളുടെ ജോലി. അത്‌ മറന്നുകൊണ്ട്‌ നിങ്ങള്‍ക്ക്‌ മാദ്ധ്യമങ്ങളോട്‌ സംസാരിക്കാന്‍ എങ്ങനെ തോന്നി - കോടതി ചോദിച്ചു. ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന്‌
കോടതി മുന്നറിയിപ്പ്‌ നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക