Image

ജര്‍മനിയില്‍ കള്ളന്മാര്‍ ഡെന്റിസ്റ്റിന്റെ വിരല്‍ മുറിച്ചെടുത്തു

ജോസ്‌ കുമ്പിളുവേലില്‍ Published on 30 March, 2012
ജര്‍മനിയില്‍ കള്ളന്മാര്‍ ഡെന്റിസ്റ്റിന്റെ വിരല്‍ മുറിച്ചെടുത്തു
ബര്‍ലിന്‍: കിഴക്കന്‍ ജര്‍മന്‍ സ്റ്റേറ്റായ ബ്രാന്‍ഡന്‍ബര്‍ഗില്‍ രണ്‌ടു കള്ളന്മാര്‍ പട്ടാപ്പകല്‍ ഡെന്റിസ്റ്റിന്റെ വിരലുകള്‍ മുറിച്ചു മാറ്റി. ആവശ്യപ്പെട്ട പണം കിട്ടാത്തതിനാലായാരുന്നു ഈ ക്രൂരത.

പ്രതികളെ പോലീസ്‌ അന്വേഷിച്ചുകൊണ്‌ടിരിക്കുന്നു. ഇരുപതുകളിലാണ്‌ ഇവര്‍ക്കു പ്രായമെന്നു സൂചന. ഗാര്‍ഡനില്‍ ഉപയോഗിക്കുന്ന വലിയ കത്രിക ഉപയോഗിച്ചാണ്‌ ചൂണ്‌ടുവിരല്‍ മുറിച്ചത്‌.

ചോദിച്ച പണം കൈയിലില്ലാതിരുന്നിട്ടും ഉള്ള പണം കൊടുത്തിരുന്നു. എന്നാല്‍, അതുകൊണ്‌ടു തൃപ്‌തരാകാതെ മോഷ്‌ടാക്കള്‍ പ്രതികാരം ചെയ്യുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക