Image

കരുണാനിധിയുടെ ആരോഗ്യനില അതീവ ഗുരുതരമെന്ന് റിപോര്‍ട്ട്

Published on 07 August, 2018
കരുണാനിധിയുടെ ആരോഗ്യനില അതീവ ഗുരുതരമെന്ന് റിപോര്‍ട്ട്
ഡി എം കെ നേതാവ് കരുണാനിധിയുടെ ആരോഗ്യനില അതീവ ഗുരുതരമെന്ന് റിപോര്‍ട്ട്. ചെന്നൈയിലെ കാവേരി ആശുപത്രിക്ക് പുറത്ത് പാര്‍ട്ടി പ്രവര്‍ത്തകരും അനുയായികളും തിങ്ങികൂടിയിരിക്കുകയാണ്. ചിലര്‍ നിറ കണ്ണുകളോടെയാണ് പ്രിയപ്പെട്ട നേതാവിന്റെ ആരോഗ്യവിവരങ്ങള്‍ക്കായി കാത്ത് നില്‍ക്കുന്നത്.

കരുണാനിധിയുടെ ആരോഗ്യനില മോശമാണെന്ന് തിങ്കളാഴ്ചയാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. 94കാരനായ കരുണാനിധിയുടെ ആന്തരീക അവയവങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വെല്ലുവിളി ഉയര്‍ത്തുന്നതായി മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കിയിരുന്നു.

രാഷ്ട്രപതി രാം നാഥ് കോവിന്ദ്, വൈസ് പ്രസിഡന്റ് വെങ്കയ്യ നായിഡു തുടങ്ങിയവര്‍ ഈ അടുത്ത ദിവസങ്ങളില്‍ കരുണാനിധിയെ സന്ദര്‍ശിച്ചിരുന്നു. അഞ്ച് തവണ തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്നിട്ടുള്ള നേതാവാണ് കരുണാനിധി. കരുണാനിധിയുടെ പാര്‍ട്ടിയായ ഡി എം കെയാണ് ഇപ്പോഴും പ്രധാനപ്രതിപക്ഷ പാര്‍ട്ടി. കരുണാനിധിയുടെ മകന്‍ എം കെ സ്റ്റാലിനാണ് പാര്‍ട്ടി ചുമതലകള്‍ നിര്‍വഹിക്കുന്നത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക