Image

ജസ്റ്റിസ് കെ എം ജോസഫിനെ ജൂനിയര്‍ ജഡ്ജിയായി നിയമിച്ചത് സംബന്ധിച്ച വിവാദത്തില്‍ വിശദീകരണവുമായി കേന്ദ്രം

Published on 06 August, 2018
ജസ്റ്റിസ് കെ എം ജോസഫിനെ ജൂനിയര്‍ ജഡ്ജിയായി നിയമിച്ചത് സംബന്ധിച്ച വിവാദത്തില്‍ വിശദീകരണവുമായി കേന്ദ്രം

ജസ്റ്റിസ് കെ എം ജോസഫിനെ ജൂനിയര്‍ ജഡ്ജിയായി നിയമിച്ചത് സംബന്ധിച്ച വിവാദത്തില്‍ വിശദീകരണവുമായി കേന്ദ്രം. നിലവിലെ കീഴ്വഴക്കം അനുസരിച്ചാണ് തീരുമാനമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. മറ്റ് രണ്ടുപേരും ജസ്റ്റിസ് കെ എം ജോസഫിന് മുമ്ബ് ജഡ്ജിമാരായവരാണെന്നും കേന്ദ്രം അറിയിച്ചു. 2018 ജൂലൈ 16നാണ് മൂന്നുപേരുടെയും നിയമന ശുപാര്‍ശ ലഭിച്ചതെന്നും കേന്ദ്രം അറിയിച്ചു.

ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസായ കെ എം ജോസഫിന്റെ പേര് സുപ്രീംകോടതി ജഡ്ജിയായി നിയമിക്കുന്നതിന് നേരത്തെ കൊളീജിയം ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഈ ശുപാര്‍ശ തള്ളുകയായിരുന്നു. തുടര്‍ന്ന് കൊളീജിയം രണ്ടാമതും ജസ്റ്റിസ് ജോസഫിന്റെ പേര്, മറ്റ് രണ്ട് ജഡ്ജിമാരുടെ പേരിനൊപ്പം സമര്‍പ്പിക്കുകയായിരുന്നു. ജസ്റ്റിസ് ജോസഫിനെ ജൂനിയറാക്കിയതില്‍ മുതിര്‍ന്ന ജഡ്ജിമാര്‍ക്കിടയില്‍ പ്രതിഷേധമുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക