Image

യൂറോപ്യന്‍ മൊബൈല്‍ ടെലഫോണ്‍ റോമിംങ്ങ് നിരക്കുകള്‍ വീണ്ടും കുറക്കുന്നു

ജോര്‍ജ് ജോണ്‍ Published on 30 March, 2012
യൂറോപ്യന്‍ മൊബൈല്‍ ടെലഫോണ്‍ റോമിംങ്ങ് നിരക്കുകള്‍ വീണ്ടും കുറക്കുന്നു
ബ്രസല്‍സ്: യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റും യൂറോപ്യന്‍ കമ്മീഷനും തമ്മില്‍ നടന്ന ഒത്തുതീര്‍പ്പനുസരിച്ച് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെ മൊബൈല്‍ ടെലഫോണ്‍ റോമിംങ്ങ് നിരക്കുകള്‍ ഈ ജൂലായ് 01 മുതല്‍ വീണ്ടും കുറക്കുന്നു. യൂറോപ്യന്‍ യൂണിയനില്‍പ്പെട്ട ഒരു രാജ്യത്തു നിന്നും നിന്നും മറ്റൊരു യൂറോപ്യന്‍ യൂണിയന്‍ രാജ്യത്തേക്ക് വിളിക്കുന്ന മൊബൈല്‍ ടെലഫോണ്‍ റോമിംങ്ങ് നിരക്കുകള്‍ ജൂലായ് 01 മുതല്‍ ഒരു മിനിറ്റിന് 29 സെന്റും, ഇന്‍കമിംങ്ങ് കോളിന് 8 സെന്റുമായി കുറയും.

ഈ നിരക്കുകള്‍ 2014 വരെ നിലവില്‍ ഉണ്ടായിരിക്കും, അടുത്ത യൂറോപ്യന്‍ മൊബൈല്‍ റോമിംങ്ങ് നിരക്ക് പുനപരിശോധന 2014 ല്‍ ആയിരിക്കും. ഈ വര്‍ഷം 2012 സമ്മര്‍ അവധിയോടെ നടപ്പാക്കുന്ന ഈ മൊബൈല്‍ ടെലഫോണ്‍ റോമിംങ്ങ് നിരക്ക് കുറക്കല്‍ നടപടി യൂറോപ്പിലുള്ള മൊബൈല്‍ ടെലഫോണ്‍ ഉപഭോക്താക്കള്‍ക്ക് വലിയ ആശ്വാസമാണ്. ജര്‍മനിയില്‍ തന്നെ ഏതാണ്ട് 68 മില്യന്‍ മൊബൈല്‍ ടെലഫോണ്‍ ഉപഭോക്താക്കള്‍ ഉണ്ട്.
യൂറോപ്യന്‍ മൊബൈല്‍ ടെലഫോണ്‍ റോമിംങ്ങ് നിരക്കുകള്‍ വീണ്ടും കുറക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക