Image

ജലന്ധര്‍ രൂപതാ ബിഷപ്പിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

Published on 03 August, 2018
ജലന്ധര്‍ രൂപതാ ബിഷപ്പിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

 കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതിയായ കത്തോലിക്കാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. അന്വേഷണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. കേരള കാത്തലിക് ചര്‍ച്ച്‌ റിഫര്‍മേഷന്‍ മൂവ്‌മെന്റാണ് ഹര്‍ജി നല്‍കിയത്.

അതേസമയം ജലന്ധര്‍ രൂപതാ ബിഷപ്പിനെതിരെ പീഡനക്കുറ്റം ആരോപിച്ച്‌ തനിക്ക് ഒരു പരാതിയും ലഭിച്ചിട്ടില്ലെന്ന് സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്‌ ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അറിയിച്ചു. മേജര്‍ ആര്‍ച്ച്‌ ബിഷപ്പിന്റെ ഓഫിസില്‍ രേഖകള്‍ പരിശോധിച്ചതില്‍ ഇത്തരത്തിലൊരു പരാതി കാണുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി..

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക